After SSLC...What to study?

ഉപരിപഠനത്തിന് നൂതന വഴികള്‍

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവുനേടലിനൊപ്പം ഒരു ജീവിതം കെട്ടിപ്പടുക്കല്‍കൂടിയാണ്. എസ്.എസ്.എല്‍.സി. പരീക്ഷ അവസാനിക്കുകയാണ്. ഇനിയുള്ള നാളുകള്‍ ഉപരിപഠനത്തിനുള്ള വിവിധ കോഴ്‌സുകള്‍ തെരഞ്ഞെടുക്കലിന്റേതാണ്. ലക്ഷ്യബോധത്തോടെയും കൃത്യതയോടെയും കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോഴെ മനുഷ്യവിഭവശേഷിയെ അര്‍ത്ഥപൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ കഴിയൂ. പത്തിന്റെ പടി കടന്ന് ഉപരി പഠനത്തിന്റെ വിവിധ പാതകളിലേക്ക് നീങ്ങുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്ന് വായിക്കുക.

ഹയര്‍ സെക്കന്ററി പഠനം

നമ്മുടെ സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പഠനം മൂന്നു ശാഖകളായി ക്രമീകരിച്ചിരിക്കുകയാണ്. ഓരോ ട്രൂപ്പിലും വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് മനസിനിണങ്ങിയ കോമ്പിനേഷനുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ഇപ്പോഴുണ്ട്. സയന്‍സ് ട്രൂപ്പില്‍ 9 കോമ്പിനേഷനുകളും മാനവിക വിഷയങ്ങളില്‍ 32 കോമ്പിനേഷനുകളും കൊമേഴ്‌സില്‍ നാലു കോമ്പിനേഷനുകളുമാണ് നിലവിലുള്ളത്. സയന്‍സിലെ വ്യത്യസ്ത കോമ്പിനേഷനുകളായ ഹോം സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ജിയോളജി, സൈക്കോളജി എന്നീ വിഷയങ്ങള്‍ ഓപ്ഷണലുകളുള്ള സ്‌കൂളുകള്‍ ചുരുക്കമാണ്.
ഹ്യൂമാനിറ്റിസില്‍ സംസ്‌കൃത സാഹിത്യം, ഫിലോസഫി, സോഷ്യല്‍വര്‍ക്ക്, ഗാന്ധിയന്‍ പഠനം, ജേണലിസം, ആന്ത്രോപ്പോളജി, മ്യൂസിക്ക് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങള്‍ ഉള്‍പ്പെട്ട കോമ്പിനേഷനുകള്‍ അപൂര്‍വ സ്‌കൂളുകളിലേയുള്ളൂ.
മ്യൂസിക് ഓപ്ഷണലായ മൂന്നു സ്‌കൂളുകള്‍ മാത്രമേ സംസ്ഥാനത്ത് നിലവിലുള്ളൂ. കൊമേഴ്‌സില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സും കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ കോമ്പിനേഷനുകള്‍ ഉള്‍പ്പെടെ നാല് വ്യത്യസ്ത കോമ്പിനേഷനുകള്‍ മാത്രമാണുള്ളത്.
ഹയര്‍ സെക്കന്‍ഡറി പഠനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിവിധ സബ്ജക്ട് കോമ്പിനേഷനുകള്‍ താഴെ പറയുന്നു.

സയന്‍സ് ഗ്രൂപ്പ്

1. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബയോളജി
2. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്
3. ഫിസിക്‌സ്, കെമിസ്ട്രി, ഹോംസയന്‍സ്, ബയോളജി
4. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഹോംസയന്‍സ്
5. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇലക്‌ട്രോണിക്‌സ്
6. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ജിയോളജി
7. ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ജിയോളജി
8. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്
9. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സൈക്കോളജി

ഹ്യൂമാനിറ്റിസ് ഗ്രൂപ്പ് അഥവാ മാനവിക വിഷയങ്ങള്‍

1. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജ്യോഗ്രഫി
2. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി
3. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജിയോളജി
4. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, മ്യൂസിക്ക്
5. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്
6. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി
7. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്
8. ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി
9. ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി
10. സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, ഗാന്ധിയന്‍ സ്റ്റഡീസ്.
11. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌റല്‍ സയന്‍സ്, സൈക്കോളജി.
12. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ആന്ത്രോപ്പോളജി
13. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, മലയാളം
14. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, ഹിന്ദി
15. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, അറബി
16. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, ഉറുദു
17. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, കന്നഡ
18. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, തമിഴ്
19. ഹിസ്റ്ററി, ഇക്കണോമിക്‌സ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃതശാസ്ത്രം
20. ഹിസ്റ്ററി, ഫിലോസഫി, സംസ്‌കൃത സാഹിത്യം, സംസ്‌കൃതശാസ്ത്രം.
21. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്
22. സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്.
23. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ആന്ത്രോപ്പോളജി, സോഷ്യല്‍വര്‍ക്ക്.
24. ഇക്കണോമിക്‌സ്, ഗാന്ധിയന്‍ പഠനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്.
25. ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , സൈക്കോളജി.
26. ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, മലയാളം.
27. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം.
28. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഗാന്ധിയന്‍ പഠനം, മലയാളം
29. സോഷ്യല്‍വര്‍ക്ക്, ജേണലിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്
30. ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, ഹിന്ദി
31. ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, അറബി
32. സോഷ്യോളജി, ജേണലിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍.

കൊമേഴ്‌സ് ട്രൂപ്പ്

1. ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, കണക്ക്.
2. ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്.
3. ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്.
4. ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്

വി.എച്ച്.എസ്.ഇ.

ഒരേസമയം 42 ഇനം തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രാവീണ്യവും ഹയര്‍സെക്കന്റി കോഴ്‌സ് കഴിയുന്നവര്‍ക്കുള്ള ഉപരിപഠനസാധ്യതയുള്ള വിദ്യാഭ്യാസപദ്ധതിയാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി.
ടെക്‌നോളജി, അഗ്രിക്കള്‍ച്ചര്‍, അനിമല്‍ ഹസ്ബന്ററി, ഫിഷറീസ് പാരാമെഡിക്കല്‍, ഹോംസയന്‍സ്, ഹ്യൂമാനിറ്റിസ്, ബിസിനസ്സ് ആന്റ് കൊമേഴ്‌സ് എന്നീ വിഭാഗങ്ങളിലായി 42 കോഴ്‌സുകളാണ് നിലവില്‍ സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്റി സ്‌കൂളിലുള്ളത്.

പോളിടെക്‌നിക്ക് പഠനം

ഉയര്‍ന്ന മാര്‍ക്കോടെ പത്താം ക്ലാസ് പാസ്സാകുന്ന സാങ്കേതിക അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള പോളിടെക്‌നിക്കുകളില്‍ ചേര്‍ന്ന് ത്രിവല്‍സര ഡിപ്ലോമ എടുക്കാം. എസ്.എസ്.എല്‍.സി. പാസാകുന്നവര്‍ക്കുള്ള മികച്ച സാങ്കേതിക വിദ്യാഭ്യാസ പഠനമാണിത്. 48 ജനറല്‍ പോളിടെക്‌നിക്കുകളിലെ 23 എന്‍ജിനീയറിംഗ് ശാഖകളിലായി 9990 പേര്‍ക്കും 6 മോഡല്‍ പോളിടെക്‌നിക്കുകളിലെ വിവിധ ബ്രാഞ്ചുകളിലായി 675 പേര്‍ക്കും ഡിപ്ലോമപഠനത്തിനവസരമുണ്ട്. വനിതകള്‍ക്ക് മാത്രമായി സംസ്ഥാനത്ത് 7 പോളിടെക്‌നിക്കുകള്‍ നിലവിലുണ്ട്. ഡിപ്ലോമ യോഗ്യത നേടുന്നവര്‍ക്ക് ലാറ്ററല്‍ എന്‍ട്രിവഴി ഇപ്പോള്‍ സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ അഡ്മിഷന്‍ നേടാന്‍ അവസരമുണ്ട്.

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍

അതിഥിസല്‍ക്കാരത്തിലും രുചികരമായി ഭക്ഷണം പാചകം ചെയ്യുന്നതിലും നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ? എങ്കില്‍ സംസ്ഥാനത്തെ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ കോഴ്‌സുകള്‍ നിങ്ങള്‍ക്കുള്ളതാണ്. വിനോദസഞ്ചാരമേഖലയിലും , ഹോട്ടല്‍ ശൃംഖലകളിലും തൊഴില്‍ നേടിയെടുക്കാന്‍ ഉപകരിക്കുന്ന കോഴ്‌സുകളാണ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിലവിലുള്ളത്. ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫക്ഷനറി, ഫുഡ് ആന്റ ബിവറേജ് സര്‍വ്വീസ് എന്നീ കോഴ്‌സുകള്‍ക്ക് 10 കഴിഞ്ഞവര്‍ക്ക് ചേരാം. 12 ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളത്.
ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളും ടെലിഫോണ്‍ നമ്പരുകളും
തിരുവനന്തപുരം - 0471- 2728340
കൊല്ലം - 0474 -2767635
കോട്ടയം -0481 - 2312504
തൊടുപുഴ - 0486- 2224601
ചേര്‍ത്തല - 0478- 2817234
കളമശ്ശേരി - 0487- 2558485
തൃശ്ശൂര്‍ - 0487 - 2384253
പെരിന്തല്‍മണ്ണ - 0493- 3224025
തിരൂര്‍ - 0494- 2430802
കോഴിക്കോട് - 0495- 2383231
കണ്ണൂര്‍ - 0497- 2706904
കാസര്‍ഗോഡ് - 0467- 2236347
പഠനത്തോടൊപ്പം ഇംഗ്ലീഷ് ആശയവിനിമയശേഷിയില്‍ പരിശീലനം നേടിയെടുത്താല്‍ വിദേശജോലിസാധ്യതകള്‍ അനായാസമായി നിങ്ങളെ തേടിയെത്തും.

സെക്രട്ടേറിയല്‍ പ്രാക്ടീസ്

കേരളസര്‍ക്കാരിന്റെ തൊഴില്‍ പരിശീലനപദ്ധതിയാണ് ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്. സാങ്കേതികവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള 17 സര്‍ക്കാര്‍ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലാണ് ഈ കോഴ്‌സ് നിലവിലുള്ളത്. 2 വര്‍ഷമാണ് പരിശീലനകാലം. സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ ഏറെ തൊഴില്‍സാധ്യതയുള്ള കോഴ്‌സാണിത്. വിജ്ഞാപനം എസ്.എസ്.എല്‍.സി. പരീക്ഷാഫലത്തിനുശേഷം പ്രതീക്ഷിക്കാം.

ആയുര്‍വേദകോഴ്‌സ്

എസ്.എസ്.എല്‍.സി.ക്ക് മിനിമം 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാന്‍ അപേക്ഷ നല്‍കാം. പ്രായം 17നും 23 നും മധ്യേ. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ കോളജുകളിലാണ് കോഴ്‌സ് നടക്കുന്നത്. കോഴ്‌സ് വിജ്ഞാപനം എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍.

ആതുരസേവനം ഇഷ്ടപ്പെടുന്നവര്‍ക്ക് ജെ.പി.എച്ച്.എന്‍. കോഴ്‌സ്

ആരോഗ്യപരിപാലനരംഗത്ത് സേവന സന്നദ്ധരായവര്‍ക്ക് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് കോഴ്‌സില്‍ പരിശീലനം നേടാം. എസ്.എസ്.എല്‍.സി.ക്ക് കണക്ക്, സയന്‍സ്, ഇംീഷ് വിഷയങ്ങള്‍ക്ക് 50% ത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ച പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ കോഴ്‌സില്‍ പ്രവേശനമുള്ളൂ. പ്രായം 18-നും 30-നും മധ്യേ. കോഴ്‌സ് കാലാവധി 18 മാസം. പ്രവേശന വിജ്ഞാപനം 2 മാസത്തിനുള്ളില്‍.

പഠനകാലം ഹ്രസ്വം- ജോലി ലഭിക്കാന്‍ സാധ്യതയേറെ

കേരളത്തിന്റെ തൊഴില്‍വിപണിയില്‍ എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുന്നുവെന്ന് കണക്കുകള്‍ പറയുമ്പോള്‍, തൊഴിലുടമകളുടെ തലവേദന ഐ.ടി.ഐ. കോഴ്‌സില്‍ സാങ്കേതിക പരിശീലനം നേടിയവരെ കിട്ടാനില്ല എന്നതാണ്.
പെട്ടെന്ന് തൊഴില്‍ലഭിക്കാന്‍ ആഗ്രഹിക്കുന്ന എസ്.എസ്.എല്‍.സി. കഴിഞ്ഞവര്‍ക്ക് സംസ്ഥാനത്തെ ഐ.ടി.ഐ.കളില്‍ ചേര്‍ന്ന് തൊഴില്‍ ലഭ്യത ഉറപ്പുവരുത്താവുന്നതാണ്. 3 മുതല്‍ 5 വര്‍ഷം വരെയുള്ള തൊഴില്‍ പരിചയം നേടിയെടുക്കാനായാല്‍ വിദേശത്ത് ജോലിനേടിയെടുക്കാനും അവസരം ലഭിക്കും.
കേരളത്തില്‍ 6 മാസം, 1 വര്‍ഷ, 2 വര്‍ഷ ദൈര്‍ഘ്യമുള്ള 29 വിവിധശാഖകളില്‍ ഐ.ടി.ഐ. പഠനം നടത്താവുന്നതാണ്. പ്രധാനവിജ്ഞാപനം എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനൊപ്പം പ്രതീക്ഷിക്കാവുന്നതാണ്.

 Courtesy to Mangalam Daily

No comments:

Post a Comment