പരിണാമവാദത്തിന്റെ തട്ടിപ്പുകൾ

ഡാർവിനിസം അഥവാ പരിണാമവാദം സത്യത്തിൽ ശാസ്ത്രീയമായ ഒരസംബന്ധവും പരാജയവുമാണ്‌. പ്രപഞ്ജത്തിലും അതിലെ ജീവജാലങ്ങളിലും ഒരദൃശ്യശക്തിയുടെ രൂപകല്പന കണ്ടെത്താനാകുമെന്ന് ശാസ്ത്രം തെളിവു നൽകുന്നതിനാൽ, യാദൃച്ഛികമായി അചേതന വസ്തുവിൽ നിന്ന് രൂപം കൊണ്ടതാണ്‌ ജീവൻ എന്ന അതിന്റെ സിദ്ധാന്തം കാലഹരണപ്പെട്ടതാണ്‌. പരിണാമ സിദ്ധാന്തത്തെ പരിരക്ഷിക്കാനായി ഇന്നു നടന്നു വരുന്ന പ്രചാരണങ്ങളെല്ലാം വാസ്തവത്തിൽ, ശാസ്തൃമെന്ന പേരിൽ വ്യാജമായി നിർ‍മിക്കുന്ന വ്യഖ്യാനങ്ങളും മഠയത്തരങ്ങളുമാണ്‌.

1980-കൾക്കു ശേഷം നടന്ന പ്രത്യേകമായ ഗവേഷണങ്ങളും, വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും പരിണാമവാദത്തിന്റെ അവകാശങ്ങൾ അടിസ്ത്ഥാനരഹിതമാണെന്ന് തെളിയിച്ചിടുണ്ട്. അതിനാൽ ഇത്തരം പ്രചാരണങ്ങൾക്ക് സത്യത്തെ മൂടി വെക്കാനാവില്ല. കഴിഞ്ഞ ഏറെ കൊല്ലങ്ങളായി ശാസ്ത്രലോകത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിലെ ചരിത്രത്തിലെ ഏറ്റവും വലിയ വലിയൊരു വഞ്ജനയാണ്‌ പരിണാമവാദം.

പ്രത്യേകിച്ചും അമേരിക്കയിലെ ജീവശാസ്‌ത്രം, രാസിക ജീവശാസ്ത്രം, ഫോസിൽ ശാസ്ത്രം പോലുള്ള വ്യത്യസ്ത ശാസ്ത്രമേഖലകളിൽ പഠനം നടത്തുന്ന ശാസ്ത്രഞ്ജന്മാർ‍ പരിണാമവാദം കാലഹരണപ്പെട്ടതാണെന്നും ജീവന്റെ ആവിർഭാവത്തിന്‌ പിന്നിൽ ഏതോ 'ബുദ്ധിപരമായ രൂപകല്പന' വയിച്ചെടുക്കാനാവുമെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ 'ബുദ്ധിപരമായ രൂപകല്പന' എന്ന പരാമർശം അല്ലാഹുവാണ്‌ ജീവജാലങ്ങളെ സൃഷ്ടിച്ചതെന്ന ആശയത്തിന്റെ ഒരു ശാസ്ത്രീയാവിഷ്ക്കാരമാണ്‌.

ഡാർവിനിസത്തിന്റെ ശാസ്ത്രീയമായ തകർച്ച


പരിണാമവാദ ചിന്തകൾക്ക് പുരാതന ഗ്രീസിനോളം പഴക്കം അവകാശപ്പെടാമെങ്കിലും അത് ഒരു പ്രബല സിദ്ധാന്തമായിത്തീർന്നത് 1859-ൽ ചാൾസ് ഡാർവിന്റെ ജീവവർഗങ്ങളുടെ അവിർഭാവം (The Origin of Species) എന്ന കൃതിയുടെ പ്രകാശനത്തോടെയാണ്‌.ഈ കൃതിയിൽ ഭൂമിയിൽ ജീവവർഗങ്ങളെ വ്യത്യസ്ത രീതിയിൽ അല്ലാഹു സൃഷ്ടിച്ചതിനെ ഡാർവിൻ നിഷേധിക്കുകയും ഒരു പൊതു പൂർവികനിൽ നിന്ന് കാലാന്തരത്തിലൂടെ ചെറിയ ചെറിയ പരിണാമങ്ങളിലൂടെയാണ്‌ വ്യത്യസ്ത ജീവവർഗങ്ങൾ ഉണ്ടായതെന്ന് സിദ്ധന്തവത്കരിക്കുകയും ചെയ്യുന്നു.ഡാർവിൻ തന്റെ സിദ്ധാന്തം പടുത്തുയർത്തിയിരിക്കുന്നത് സമൂത്തർവും ശാസ്ത്രീയവുമായ ഏതെങ്കിലും തെളിവുകളുടെ അടിസ്ത്ഥാനത്തിലല്ല പകരം വെറും സങ്കല്പ്പം മാത്രമാണ്‌ അവയ്ക്കെല്ലാം പ്രേരണയായി വർത്തിക്കുന്നത്. ഈ പ്രധാനപ്പെട്ട ഒരു ദീർഘാധ്യായത്തിൽ തെളിവുകളുടെ അഭാവത്തെ (Difficulties of the theory) പറ്റി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അതിനാൽ ഗൗരവപരമായ പല ചോദ്യങ്ങൾക്കു മുമ്പിലും ഈ സിദ്ധാന്തം അപ്പാടെ പതറുന്നു.

തനിക്കു ശേഷം ഉണ്ടായേക്കാവുന്ന ശാസ്ത്രീയ പുരോഗതിയും കണ്ടുപിടുത്തങ്ങളും ഈ പ്രശ്നങ്ങളെ ലഘൂകരിക്കും എന്നാണ്‌ ഡാർവിൻ പ്രത്യാശ പുലർത്തിയിരുന്നത്. എന്നാൽ ഈ പ്രത്യാശക്ക് വിപരീതമായി പുതിയ കണ്ടുപിടുത്തങ്ങൾ കാര്യങ്ങൾ കുറേകൂടി സങ്കീർണമാക്കുകയാണുണ്ടായത്.

പുതിയതായി ശാസ്ത്രം കണ്ടെത്തിയേക്കാവുന്ന വസ്തുതകൾ തന്റെ കാലത്തെ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തെ നിവാരണം ചെയ്യുമെന്ന് അദ്ദേഹം കരുതി. എന്നാൽ ഇപ്പോഴത്തെ കണ്ടുപിടുത്തങ്ങൾ ഡാർവിനിസത്തിന്റെ ശാസ്ത്രീയമായ തീർപ്പുകളെ കുറേകൂറ്റി ഗുരുതരമാക്കിയിരിക്കുകയാണ്‌. ഡാർവിനിസത്തിന്റെ പരാജയത്തെ, ശാസ്ത്രീയമായ അവലോകനത്തിൽ മുഖ്യമായും മൂന്നു വ്യത്യസ്ത വിഷയങ്ങൾക്കു കീഴിൽ ചർച്ച ചെയ്യാം.

1.ഭുമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന് ഈ സിദ്ധാന്തത്തിന്‌ കൃത്യമായി വിശദീകരിക്കാനാവുന്നില്ല.

2.പരിണാമവാദം മുന്നോട്ടുവെക്കുന്ന പരിണാമ പ്രക്രിയാ നിയമങ്ങളെ പറ്റിയോ അതിന്റെ ചാലകശക്തിയെ പറ്റിയോ ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ ഇല്ല.

3. പരിണാമ സിദ്ധാന്തം മുന്നോട്ടുവെക്കുന്ന വാദഗതികൾക്ക് നേർ വിപരീതദിശയിലാണ്‌ ഇതുവരെ ലഭ്യമായിട്ടുള്ള ഫോസിൽ തെളിവുകൾ.

കീഴടക്കാവാനാവാത്ത ആദ്യ വൈതരണി - ജീവന്റെ ആവിർഭാവം

പരിണാമ സിദ്ധാന്തം വാദിക്കുന്നത് 3.8 കോടി വർഷങ്ങൾക്കു മുൻപുണ്ടായ ഒരേകകോശജീവിയിൽ നിന്നാണ്‌ ഈ ലോകത്തിലെ സർവ ജീവജാലങ്ങളും പരിണമിച്ചുണ്ടായതെന്നാണ്‌. ഇത്തരം പരിനാമം യാഥാർഥ്യത്തിൽ സംഭവ്യമായിട്ടുണ്ടായെങ്കിൽ, അതിന്റെ തെളിവുകൾ ഫോസിൽ തെളിവുകളിൽ എന്തു കൊണ്ട് കാണുന്നില്ല ? ആദ്യമായും അവസാനമായും നമുക്ക് ഒരു ചോദ്യം കൂടി അവരോടു ചോദിക്കേണ്ടിവരുന്നു. എങ്ങനെയാണ്‌ ആദ്യത്തെ ഏകകോശജീവി ലോകത്തിൽ രൂപപ്പെട്ടത്.

ഏതെങ്കിലും ഒരദൃശ്യശക്തിയുടെ ഇടപെടലിനെയോ സൃഷ്ടിവാദത്തെ പരിണാമവാദം നിഷേധിക്കുകയും ഈ ഏകകോശജീവി, പ്രകൃതിയുടെ നിയമങ്ങൾക്കുള്ളിൽ യാദൃശ്ചികമായി രൂപപപ്പെട്ടതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഈ യാദൃശ്ച്ഛികത ഏതെങ്കിലും തരത്തിലുള്ള മുൻകൂട്ടിയുള്ള ഒരു ആസൂത്രണരീതിയുടെയോ, പദ്ധതിയുടെയോ ഫലമല്ലെന്നും അചേതന വസ്തുവിൽ നിന്ന് യാദൃശ്ചികമായിട്ടാണ്‌ ഏകകോശജീവി രൂപപ്പെട്ടതെന്നുമുള്ള ഈ അവകാശവാദം. ജീവശാസ്ത്ര നിയമങ്ങളുടെ പരിധിക്കുള്ളിൽ നിലനിൽക്കാത്ത ഒന്നാണ്‌.

ജീവൻ ജീവനിൽ നിന്ന് രൂപം കൊള്ളുന്നു

തന്റെ ഈ കൃതിയിൽ ജീവന്റെ തുടക്കം എവിടെ നിന്നുണ്ടായി എന്നതിനെ പറ്റി ഡാർവിൻ ഒരിക്കലും പരാമർശിച്ചുകാണുന്നില്ല. ജീവജാലങ്ങളുടെ ഘടന അതിസരളവും ലളിതവും ആണെന്നാണ്‌ അദ്ദേഹത്തിന്റെ കാലത്തെ പഴഞ്ചൻ ശാസ്ത്രം വിശ്വസിച്ചിരുന്നത്. മധ്യകാലം തൊട്ടു വിശ്വസിച്ചിരുന്നത് അചേതന വസ്തുക്കൾ ഒത്തു ചേരുമ്പോൾ പുനരുല്പാദനം നടക്കുന്നു എന്നാണ്‌. അതായത്, പുതിയ ജൈവിക രൂപങ്ങൾ ഉണ്ടായിത്തീരുന്നു എന്നാണ്‌. പഴകിയ ഭക്ഷണവസ്തുക്കളിൽ കീടങ്ങൾ സ്വാഭാവികമായി ജനിക്കപ്പെടുന്നു എന്നാണ്‌ അന്നു കരുതിയിരുന്നത്. പിന്നീട് അതു തിരുത്തപ്പെട്ടത്, പഴയ ഭക്ഷണപദാർത്ഥങ്ങളിൽ കീടങ്ങളും പുഴുക്കളും സ്വാഭാവികമായി ഉല്പാദിക്കപ്പെടുന്നതെല്ല, നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത രൂപത്തിൽ ലാർവകളായി മുമ്പേ അവ അതിൽ കുടികൊണ്ടിരുന്നു എന്നാണ്‌.

ഡാർവിൻ തന്റെ കൃതി എഴുതുമ്പോൾ ബാക്റ്റീരിയ അചേതന വസ്തുക്കളിൽനിന്ന് സ്വാഭാവികമായി രൂപമെടുക്കുന്നതെന്നാണ്‌ അന്ന് ശാസ്ത്രലോകത്തിൽ പരക്കെ വിശ്വസിച്ചിരുന്നത്. ഡർവിന്റെ 'ജീവവർഗത്തിന്റെ ഉല്പത്തി' എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് അഞ്ചു വർഷങൾക്കു ശേഷം ലൂയി പാസ്റ്റർ തന്റെ നീണ്ട പരിക്ഷനങ്ങളുടെയും പഠനങ്ങളുടെയും ശാസ്ത്രീയ ബലത്തിൽ സ്വാഭാവിക ജനനം തെറ്റായ ഒരു വിശ്വാസമാണ്‌ എന്നു തെളിയിച്ചു. ഇതു ഡാർവിനിസത്തിനെതിരായ ശക്തമായ ഒരു കാൽവെപ്പായിരുന്നു.

1964-ൽ സോർബോണിൽ നടന്ന തന്റെ പരീക്ഷണങ്ങളുടെ വിജയാഘോഷ വേളയിൽ ലൂയി പാസ്റ്റർ ഇങ്ങനെ പറഞ്ഞു: " സ്വാഭാവിക ജനനത്തെകുറിച്ചുള്ള സിദ്ധാന്തം ഈ ലളിതമായ പരീക്ഷണങ്ങളുടെ മാരകമായ അടിയുടെ ആഘാതമേറ്റ് ഇനി ഒരിക്കലും രക്ഷ പ്രാപിക്കുകയില്ല."

കുറേകാലം സ്വയം സാധൂകരണത്തിനു വേണ്ടി ഇത്തരം കണ്ടുപിടിത്തങ്ങളെ അതു നിരോധിക്കാൻ ശ്രമിച്ചെങ്കിലും പിന്നീടുണ്ടായ അഭൂതപൂർവമായ ശാസ്ത്രവികാസം ജീവകോശങ്ങൾക്ക് അതിസങ്കീർണമായ ഘടനയാണുള്ളതെന്ന് തെളിയിച്ചു. അങ്ങനെ ജീവൻ യാദൃശ്ചികമായി രൂപം കൊണ്ടെതാണെന്നുള്ള ആശയത്തിന്‌ ഒടേറെ വൈതരണികളിലൂടെ കടന്നു പോകേണ്ടി വന്നു.

20- ആം നൂറ്റാണ്ടിലെ പൂർത്തീകരിക്കാനാകാത്ത ശ്രമങ്ങൾ

ജീവന്റെ ആവിർഭാവത്തെപ്പറ്റി ഗൗരവപരമായ ഗവേഷണം നടത്തിയ 20-ആം നൂറ്റാണ്ടിലെ റഷ്യൻ ജീവശാസ്ത്രഞനായിരുന്നു അലക്സാണ്ടർ ഒപ്പാറിൻ.വ്യത്യസ്തമായ വാദമുഖങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവൻ യാദൃശ്ചികമായി രൂപം കൊണ്ടതാണെന്ന് അദ്ദേഹം തെളിയിക്കാൻ ശ്രമിച്ചു. പക്ഷേ, ഈ ശ്രമങ്ങളും വൃഥാവിലവുകയാണുണ്ടായത്. ഒടുവിൽ അദ്ദേഹത്തിന്‌ ഇങ്ങനെ തുറന്നു സമ്മതിക്കേണ്ടി വന്നു:" നിർഭാഗ്യവശാൽ ജീവകോശത്തിന്റെ ആവിർഭാവത്തെപ്പറ്റിയുള്ള പ്രശ്നം ഒരു പക്ഷേ ജീവരൂപത്തിന്റെ പരിണാമത്തെ പറ്റിയുള്ള പഠനത്തിൽ നമ്മെ കുഴക്കുന്ന ഏറ്റവും വിഷമംപിടിച്ച കാര്യമാണ്‌."

ഒപ്പാറിന്റെ പരിണാമചിന്താഗതിക്കാരായ ശിഷ്യന്മാർ ഈ പ്രശ്നത്തെ പരിഹരിക്കാനായി ഒട്ടേറെ പരീക്ഷണങ്ങൾ സംഘടിപ്പിച്ചു. അതിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് 1953- ൽ അമേരിക്കൻ രസതന്ത്രജ്ഞനായ സ്റ്റാൻലി മില്ലർ നടത്തിയ പരീക്ഷണമാണ്‌. പുരാതന പ്രഞ്ചത്തിൽ നിലനിന്നിരുന്നു എന്ന് അദ്ദേഹം അനുമാനിച്ചിരുന്ന അന്തരീക്ഷത്തെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത് അതിൽ വേണ്ടത്ര ഊർജ്ജം സന്നിവേശിപ്പിച്ച്, ഒട്ടേറെ അമിനോ അംളങ്ങളുടെ ജൈവരൂപങ്ങളെ ഘടിപ്പിച്ച് അദ്ദേഹം ജീവൻ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തി.

ഒരു ഫലവും കിട്ടാതെ വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കേ മില്ലറുടെ പരീക്ഷണങ്ങൾ അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. കാരണം കൃത്രിമമായി സജ്ജമാക്കിയ പരീക്ഷണശാലയിലെ അന്തരീക്ഷം ഭൂമിയുടെ സ്വാഭാവിക അന്തരീക്ഷവുമായി യോജിക്കുന്നതായിരുന്നില്ല.

നീണ്ടനാളത്തെ നിശബ്ദതക്ക് വിരാമമിട്ടു കൊണ്ട് മില്ലർ‍ താൻ സൃഷ്ടിക്കാൻ നോക്കിയ കൃത്രിമ അന്തരീക്ഷം അനുചിതമായിരുന്നുവെന്നും ഉചിതമായ അന്തരീക്ഷമുണ്ടാക്കാൻ ശാസ്ത്രലോകത്തിന്‌ ഒരിക്കലും കഴിയില്ല എന്നും തുറന്നു പറഞ്ഞു. അങ്ങനെ ജീവന്റെ ആവിർഭാവത്തെക്കുറിച്ച് വിശദീകരിക്കാനായി 20-ആം നൂറ്റാണ്ടിൽ നടന്ന പരിണാമവാദികളായ ശാസ്ത്രജ്ഞൻമാരുടെ എല്ലാ പരീക്ഷണങ്ങളും വൃഥാവിലായി.

1998-ൽ എർത്ത് മാഗസിനിൽ വന്ന ഒരു ലേഖനത്തിൽ സാർഡിയാഗോ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രസിദ്ധ ജൈവരസതന്ത്ര ശാസ്ത്രജ്ഞനായ ജഫ്രിബാസ ഇങ്ങനെ എഴുതുന്നു:

" ഇരുപതാം നൂറ്റാണ്ട് പിന്നിടുമ്പോഴും നാം അഭിമുഖീകരിക്കുന്ന പരിഹൃതമല്ലാത്ത ഏറ്റവും വലിയ ചോദ്യം, അതായത് ഭൂമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന ചോദ്യം അപരിഹൃതമായി തന്നെ തുടരും."

ജീവന്റെ സങ്കീർണ്ണ ഘടന

ഇത്തരം ഒരു വലിയ പ്രതിസന്ധിയിലേക്ക് പരിണാമവാദം കൂപ്പുകുത്തുന്നതിനുള്ള പ്രധാന കാരണം, നാം ലളിതമെന്നു കരുതുന്ന ജീവകോശത്തിന്റെ ഘടന അവിശ്വസനീയമായ രീതിയിൽ സങ്കീർണ്ണമാണെന്നതാണ്‌. മനുഷ്യ നിർമിതമായ എല്ലാ സാങ്കേതിക യുക്തി-നിർമ്മാണ കൗശലങ്ങൾക്കുമപ്പുറത്താണ്‌ അതിന്റെ അതിസങ്കീർണ്ണത. ഇന്നു ലോകത്തുള്ള ഏറ്റവും അത്യാധുനിക ലാബോറട്ടറികളിൽ ഒന്നിൽ പോലും ജൈവ രാസിക സംയോഗത്തിലൂടെ ഒരു ജീവകോശത്തെ നിർമിക്കാനുള്ള പരിശ്രമങ്ങൾ വിജയിച്ചിട്ടില്ല.

യാദൃച്ഛികമായുണ്ടായതെന്നു വിശദീകരിക്കപ്പെടുന്ന ജീവകോശത്തെ കൃത്രിമമായി നിർമിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും, മനുഷ്യമസ്തിഷ്കത്തിനു കഴിയാത്ത രീതിയിലുള്ള അളവുകോലുകൾ ആവ്ശ്യമായിവരുന്നു. കോശത്തിന്റെ നിർമ്മാണ ഘടകമായ പ്രോട്ടീനുകൾ ആകസ്മികമായി ഉദ്ഗ്രഥിക്കപ്പെട്ട് ജൈവകോശമായിത്തീരാനുള്ള സാധ്യതകൾ 10950 സാധത്യകളിൽ ഒന്നു മാത്രമാണ്‌. 500-ൽ പരം അമിനോ അമ്ലങ്ങൾ കൊണ്ടാണ്‌ ഒരു പ്രോട്ടീൻ തന്മാത്ര രൂപം കൊണ്ടിരിക്കുന്നത്. നമ്മുടെ ഗണിതശാസ്ത്രത്തിൽ 1050 -നു താഴെയുള്ള സൂക്ഷ്മ രീതിയിലുള്ള ഗണനാസൂത്രണവും, പ്രോട്ടീൻ ഉദ്ഗ്രഥനവും പ്രായോഗികമായി അസാധ്യമാണ്‌.

ജീവകോശത്തിന്റെ ന്യൂക്ലിയസ്സിലുള്ള DNA, ജനിതക രഹസ്യങ്ങൾ സമാഹരിക്കപ്പെട്ടിട്ടുള്ള വിസ്മയകരമായ ഒരു ഡാറ്റാബാങ്കാണ്‌. DNA- യിൽ അടയാളപ്പെടുത്തിയിട്ടുള്ള രഹസ്യങ്ങൾ തിട്ടപ്പെടുത്തുവാൻ ശ്രമിക്കുകയാണെങ്കിൽ അത് 500 പേജുകൾ വീതമുള്ള 900 വിജ്ഞാനകോശ വാല്യങ്ങൾ ഉൾക്കോണ്ടിട്ടുള്ള ഒരു വമ്പൻ ലൈബ്രറിയുടെ അത്രക്കുവരും.

ഈ സന്ദർഭത്തിൽ മറ്റൊരു സമസ്യ കൂടി ആവിർഭവിക്കുന്നു. DNA എന്നു പറയുന്നത് എൻസൈമുകൾ എന്നു വിളിക്കപ്പെടുന്ന പ്രത്യേക തരം പ്രോട്ടീനുകളുടെ നേർപകർപ്പാണ്‌. ഈ എൻസൈമുകൾ എങ്ങനെയാണ്‌ ഘടിപ്പിക്കപ്പെട്ടിരിക്കുന്നതെ

ന്ന രഹസ്യം കുടികൊള്ളുന്നതും DNA -യുടെ രഹസ്യ രേഖകളിലാണ്‌. ഇവ രണ്ടും അനുപൂരകമായി വർത്തിക്കുകയും ഒരേ നേരം അസ്സൽ പകർപ്പുകളായി നിലനിൽക്കുകയും ചെയ്യുന്നു. ജീവകോശത്തിന്റെ പ്രത്യേകതകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്, ജീവരഹസ്യം അതിൽ തന്നെ ഒരു പ്രഹേളികയാണെന്നണ്‌.

സയിന്റിഫിക് അമേരിക്കൻ മാഗസിനിന്റെ 1994 സെപ്തംബർ ലക്കത്തിൽ കാലിഫോർണിയയിലെ സാൻഡിയാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലെസ്ലി ഓർഗൻ ഇങ്ങനെ എഴുതുന്നു:
" അതീവ സങ്കീർണ്ണവും ശക്തവുമായി കൂടിചേർന്നിരിക്കുന്ന പ്രോട്ടീനുകളും ന്യൂക്ലിക് ആസിഡുകളും ഒരേ നേരത്തും ഒരേ സ്ഥലത്തും ജൈവികമായി ഒന്നായിച്ചേർന്നു നിൽക്കുന്നു. ഒന്നിനോടു ബന്ധപ്പെടാതെ മറ്റേതിനു അസ്തിത്വമില്ല. അതുകൊണ്ടുതന്നെ ഒറ്റ നോട്ടത്തിൽ ജീവന്റെ രഹസ്യം രാസികമായ പ്രതിമാനങ്ങളിലല്ല കുടികൊള്ളുന്നതെന്ന കാര്യത്തിൽ ഒറ്റ നോട്ടത്തിൽ ഒരാൾക്ക് എത്തിച്ചേരാൻ കഴിയും."

ജീവന്റെ ആവിർഭാവം പ്രകൃതിപരമായ കാരണത്താലല്ല എന്നത് നിസ്തർക്കമാണ്‌. അത് പ്രകൃതീത ശക്തിയുടെ സാന്നിധ്യം കൊണ്ട് സൃഷ്ടിക്കപ്പെടാനോ ന്യായമായും കാരണമുള്ളൂ. ഈ യാഥാർഥ്യം സൃഷ്ടിവാദത്തെ നിഷേധിക്കുന്ന പരിണാമ വാദത്തെ തീർച്ചയായും അപ്രസക്തമായ ഒന്നാക്കി മാറ്റുന്നു.

സാങ്കല്പികമായ പരിണാമ പ്രക്രിയ

രണ്ടാമത്തെ പ്രധാനപ്പെട്ട സംഗതി ഡാർവിനിസം ഒരു സിദ്ധാന്തമെന്ന നിലയിൽ മുന്നോട്ടു വെക്കുന്ന പരിണാമ പ്രക്രിയ എന്ന ആശയം തള്ളിക്കളയേണ്ട ഒന്നാണെന്നതാണ്‌. അവർ പറയുന്ന പരിണാമ പ്രക്രിയക്ക് യാഥാർഥത്തിൽ ഒട്ടും തന്നെ പരിണാമത്തെ ത്വരിതപ്പെടുത്താനുള്ള ശക്തിയില്ല.

ഡാർവിൻ തന്റെ സിദ്ധാന്തങ്ങളെ മുഖ്യമായും ഉന്നയിച്ചത് 'പ്രകൃതിപരമായ തെരെഞ്ഞെടുപ്പ്' എന്ന പരിണാമ പ്രക്രിയയെ മുൻനിർത്തിയാണ്‌. ഈ പ്രക്രിയയെ വളരെയധികം തെളിവുകളോടുകൂടിയാണ്‌ തന്റെ പ്രഖ്യാത ഗ്രന്ഥത്തിൽ അദ്ദേഹം വിവരിക്കുന്നത്.

ജീവൻ നിലനിർത്താനുള്ള സമരത്തിൽ ജീവജാലങ്ങൾ തങ്ങളുടെ സ്വഭാവത്തെ ഉചിതമായി മാറ്റിയെടുക്കുന്നു എന്നതാണ്‌ പ്രകൃതിപരമായ തെരെഞ്ഞെടുപ്പ് എന്നതുകൊണ്ടർഥമാക്കുന്നത്. ഉദാഹരണത്തിന്‌ വന്യമൃഗങ്ങളുടെ ഭീഷണികൊണ്ട് മാൻകൂട്ടങ്ങൾ അതിവേഗം ഓടി, തങ്ങളുടെ അതിജീവനം ഉറപ്പാക്കുന്നു. ഇപ്രകാരം മാൻകൂട്ടത്തിലെ ഓരോ മാനും വെഗതയാർജിക്കുന്നു. പക്ഷേ, ഈ പ്രക്രിയതന്നെ എന്തുകൊണ്ട് മറ്റൊരു രീതിയിൽ പരിണമിക്കുന്നില്ല എന്നു ആരും തന്നെ ചോദിക്കുന്നില്ല. ഉദാഹരണത്തിന്‌ മാനുകൾക്ക് പരിണാമ പ്രക്രിയ എന്നു പേരിട്ടു വിളിക്കുന്ന ഈ പ്രവർത്തനത്തിലൂടെ കുതിരകൾ ആകാൻ കഴിയുമോ ?

അതു കൊണ്ട് പരിണാമ പ്രക്രിയ എന്ന ആശയത്തിന്‌ പരിണാമത്തിന്‌ വേണ്ട ശക്തി പ്രദാനംചെയ്യാനാകില്ല. ഡാർവിൻ ഈ വിഷയങ്ങളെ പറ്റി വളരെ ബോധവാനായിരുന്നു. തന്റെ കൃതിയിൽ (ജീവന്റെ ഉല്പത്തി) അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു:
" അനുയോജ്യമായ ജീവവ്യതിയാനങ്ങളോ, വ്യത്യസ്തതകളോ ഉണ്ടാകുന്നതുവരെ പ്രകൃതിപരമായ തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ സാധ്യമാവുകയില്ല."

ലാമാർക്ക് സംഭവം
എങ്ങനെയാണ്‌ ഉചിതമായ ഈ വ്യഖ്യാനങ്ങൾ സംഭവിക്കുക ? അക്കാലത്ത് നിലനിന്നിരുന്ന വളരെ പഴക്കമേറിയ ശാസ്ത്രീയ അറിവുകളുടെ പിൻബലത്തിൽ ഇതിനുത്തരം കാണാൻ ഡാർവിൻ പരിശ്രമിച്ചു. അതിന്‌ അദ്ദേഹം ആധാരമായി സ്വീകരിച്ചത് ഫ്രഞ്ചു ജീവശാസ്ത്രജ്ഞനായ ചവിലയൻ ഡി ലാമാർക്കിന്റെ (1744-1829) കണ്ടുപിടിത്തങ്ങളെയാണ്‌.

ഡാർവിനുമുൻപ് ജീവിച്ചിരുന്ന ഒരു ജീവശാസ്ത്രജ്ഞനായിരുന്നു ലാമാർക്ക്. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് ജീവിവർഗങ്ങൾ പാരമ്പര്യഗുണങ്ങൾ കൈമാറുന്നു എന്നതായിരുന്നു ലാമാർക്കിന്റെ സിദ്ധാന്തം. ഈ സിദ്ധാന്തത്തിന്റെ പിൻബലത്തോടെ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് പാരമ്പര്യമായി ജീവവ്യതിയാനങ്ങൾ ജീവിവർഗങ്ങൾക്ക് കൈമാറാൻ കഴിയുമെന്ന് ഡാർവിൻ സിദ്ധാന്തിച്ചു.

ഉദ്ദാഹരണത്തിന്‌ ഉയർന്ന മരങ്ങളിലെ ഇലകൾ തിന്നാൻ കഴിയാതിരുന്ന ആന്റിലോപ്സ് എന്ന പുരാതന ജീവികളാണ്‌ കാലക്രമേണ ജിറാഫ് ആയി രൂപം കൊണ്ടതെന്നും ഈ പ്രക്രിയ ഒട്ടേറെ തലമുറകളിലൂടെയാണ്‌ സംഭവിക്കുന്നതെന്നും വിശദീകരിക്കപ്പെട്ടു.

മറ്റു ചില ഉദാഹരണങ്ങൾ കൂടി ഡാർവിൻ തന്റെ 'ജീവവർഗങ്ങളുടെ ഉല്പത്തി' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു. അതിലൊന്ന് ഭക്ഷണ ദൗർബല്യംകൊണ്ട് വലഞ്ഞ കരടികളുടെ മുൻഗാമികൾ ജലത്തിൽ അതു തേടിപ്പോയപ്പോഴാണ്‌ തിമിംഗലങ്ങൾ രൂപംകൊണ്ടതെന്നാണ്‌.

പക്ഷേ, പിന്നീട് വന്ന ജോർജ് മെൻഡലിന്റെ(1822-84) സിദ്ധാന്തത്തോടു കൂടി പാരമ്പര്യ നിയമങ്ങൾ ദൃഢീകൃതമാവുകയും പാരമ്പര്യ ശാസ്ത്രം ആധികാരികമായി ഉടലെടുക്കുകയും ചെയ്തു. അത് 20-ആം നൂറ്റാണ്ടിൽ ശാസ്ത്രലോകത്ത് ആധിപത്യം സ്ഥാപിച്ചത് ഒരു തലമുറയിൽ നിന്ന് മറ്റോരു തലമുറയിലേക്ക് അനുക്രമിക്കുന്ന പാരമ്പര്യ ഗുണങ്ങൾ സംക്രമിക്കുന്നു എന്ന വാദത്തെ അപ്പാടെ തകർത്തെറിഞ്ഞുകൊണ്ടാണ്‌. ഇങ്ങനെ പരിണാമപ്രക്രിയ എന്ന ആശയിത്തിലൂടെ ഡാർവിൻ സ്ഥാപിക്കാൻ ശ്രമിച്ച 'പ്രകൃതിപരമായ തെരെഞ്ഞെടുപ്പ്' എന്ന വാദമുഖം വെറും മിഥ്യയാണെന്ന് തെളിഞ്ഞു.

നിയോ ഡാർവിനിസവും ഉൾപരിവർത്തനവും

നേരത്തേ പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി 1930 കളുടെ അവസാനം ഡാർവിനിസ്റ്റുകൾ ആധുനിക ഉൽഗ്രഥന സിദ്ധാന്തം അഥവാ ഉൾപരിവർത്തനം എന്ന പരികല്പനയിൽ അഭയം തേടി. നിയോ ഡാർവിനിസം പരിണാമവാദത്തിൽ കൂട്ടിചേർത്ത് ഉൾപരിവർത്തനനിയമത്തെ ഇങ്ങനെ പറയാം: റേഡിയേഷൻ മുതലായ ബാഹ്യ കാരണങ്ങൾ കൊണ്ട് ജീവികളുടെ ജനിതക കോശങ്ങളിലുണ്ടാകുന്ന വക്രതകൾ ഉൾപരിവർത്തനമായി മാറി ഉചിതമായ പാരമ്പര്യ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. ഇത്തരം പ്രക്രിയയിലൂടെയാണ്‌ ഒട്ടേറെ സങ്കീർണമായ അവയവങ്ങൾ (ഉദാ: ചെവി, കണ്ണ്, കരൾ, ചിറക്) രൂപം കൊണ്ടതെന്നും അങ്ങനെതന്നെയാണ്‌ ദശലക്ഷകണക്കിന്‌ ജീവവർഗങ്ങൾ ഭൂമിയിൽ ഉണ്ടായതെന്നും നിയോ ഡാർവിനിസ്റ്റുകൾ സിദ്ധാന്തവത്കരുക്കുന്നു. ഉൾപരിവർത്തനം എന്താണെന്ന് ആഴത്തിൽ മനസ്സിലാക്കണമെങ്കിൽ അവ വെറും ജനിതക തകരാറുകളാണെന്ന് പറയാം. യാഥാർഥമായ അന്വേഷണങ്ങൾ ഉൾപരിവർത്തന നിയമത്തെ തരംതാഴ്ന്ന ഒരു സിദ്ധാന്തമായി നമ്മെ കാണാൻ പ്രേരിപ്പിക്കുന്നു. ഉൾപരിവർത്തന സിദ്ധാന്തത്തിലൂടെ ജീവികൾ പുരോഗമനത്തിലേക്ക് വികസിക്കുകയില്ല, പ്രത്യുത അവ വൈകൃതത്തിലേക്ക് പരിണമിക്കുകയാണ്‌.

ഇതിനുള്ള കാരണം വളരെ ലളിതമാണ്.‌. DNA- യുടേത് അതിസൂക്ഷ്മവും സങ്കീർണവുമായ ഘടനയാണ്‌. അതിനാൽ സാരവത്തായ ആഘാതങ്ങൾ അതിനെ വികൃതമായ പുന:സൃഷ്ടിക്കു പ്രേരിപ്പിക്കുന്നു. ജനിതക ശാസ്ത്രജ്ഞനായ ബി.ജെ രംഗനാഥൻ ഇങ്ങനെ വിശദീകരിക്കുന്നു:
" ഒന്നാമതായി, സ്വാഭാവികമായ ഉൾപരിവർത്തനങ്ങൾ പ്രകൃതിയിൽ അപൂർവമായേ സംഭവിക്കുന്നുള്ളൂ. രണ്ടാമതായി, മിക്ക ഉൾപരിവർത്തനങ്ങളും അവ ശക്തമാണെങ്കിൽ സാധാരണയായി ജനിതക കോശഘടനയിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളേക്കാളും ഉപദ്രവകരമാണ്‌. വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ജനിതക വ്യവസ്ഥകൾക്ക് ശക്തവും ആകസ്മികവുമായ വ്യതിയാനങ്ങൾ ദോഷകരമാണ്‌. ഉദാഹരണത്തിന്‌, ഭൂകാമ്പത്തിൽ നല്ല രീതിയിൽ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടം ശക്തമായി കുലുങ്ങി എന്നു കരുതുക. ആകസ്മികമായുണ്ടായ ആഘാതം ഇനി ഒരിക്കലും നന്നാക്കിയെടുക്കാൻ കഴിയാത്ത വിധത്തിൽ ആ കെട്ടിടത്തെ ബാധിക്കും."

ഉൾപരിവർത്തനത്തെ നിയോ ഡാർവിനിസ്റ്റുകൾക്ക് തങ്ങൾക്ക് വേണ്ട ഉദാഹരണമായി പറയാൻ സാധിക്കില്ല. ഇത്തരം ജനിതക വ്യതിയാനങ്ങൾ ഉപകാരപ്രദമാകുന്നത് ജനിതക കോശങ്ങളുടെ പുരോഗതിക്കുവേണ്ടി പുതിയ കാര്യങ്ങൾ പഠിക്കാനും നിരീക്ഷിക്കാനും മാത്രമാണ്‌. ഇതിൽ നിന്ന് മനസ്സിലാക്കാനുള്ളത്, പരിണാമ പ്രക്രിയയെ സ്ഥപിച്ചെടുക്കാൻ വേണ്ടി അവതരിപ്പിക്കാറുള്ള ഉൾപരിവർത്തനം വാസ്തവത്തിൽ ജീവവർഗങ്ങളെ അപഭംഗപ്പെടുത്താനും ദുർബലമാക്കാനുമാണ്‌ കാരണമായിത്തീരുന്നത്.(ഉൾപരിവർത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ അർബുദം). നാശകരമായ ഒരു പ്രക്രിയ പരിണാമ പ്രക്രിയ ആവുകയില്ല. മറ്റോരു തരത്തിൽ പറഞ്ഞാൽ, പ്രകൃതിപരമായ തെരെഞ്ഞെറ്റുപ്പുകൾ ജീവികൾക്കൊരിക്കലും സ്വയം സാധ്യമാവുകയില്ല എന്ന് ഡാർവിൻ സമ്മതിച്ചിട്ടുണ്ടല്ലോ! ഈ സംഗതികളെല്ലാം തെളിയിക്കുന്നത് പരിണാമ പ്രക്രിയ എന്ന ഒന്ന് പ്രകൃതിയിലെങ്ങും ഇല്ല എന്നാണ്‌. അതു കൊണ്ട് തന്നെ പരിണാമം എന്നു പേരിട്ടു വിളിക്കുന്ന സാങ്കല്പ്പിക പ്രക്രിയയും പ്രകൃതിയിലെങ്ങും സ്ഥാനം നേടുന്നില്ല.

ഫോസിൽ തെളിവുകൾ ഇടക്കുള്ള കണ്ണികൾക്ക് ഒരടയാളവും ലഭ്യമാക്കുന്നുല്ല.

പരിണാമവാദം എടുത്തുപറയുന്ന പ്രത്യേക തെളിവുകളായ ഫോസ്സിൽ രേഖകളിൽ അത് വാദിക്കുന്ന ഒരു തെളിവുകളും കാണാനാവുന്നില്ല. ഈ സിദ്ധാന്തം പറയുന്ന പ്രകാരം ഇപ്പോഴുള്ള എല്ലാ ജീവജാലങ്ങളും ഒരു ആദിമ പൂർവ്വികനിൽനിന്ന് ഒരുത്തിരിഞ്ഞവയാണ്‌. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നാമിപ്പോൾ കാണുന്ന ജീവജാലങ്ങൾ കോടിക്കണക്കിന്‌ വർഷങ്ങളിലൂടെ പരിണമിച്ചുണ്ടായവയാണ്‌.

ഇത്തരം ഒരു പരികല്പനയിൽ, ഈ നീണ്ട പരിണാമങ്ങൾക്കിടയിൽ ഇപ്പോൾ ഭൂമിയിൽ കാണാനാവാത്ത ഒട്ടേറെ ജീവവർഗങ്ങൾ തീർച്ചയായും നിലനിന്നിരിക്കണം. ഉദാഹരണത്തിന്‌, പകുതു മത്സ്യവും പകുതു ഉരഗവുമായ ജീവികൾ ഭൂമുഖത്ത് നിലനിന്നിരിക്കുമല്ലോ? അവയിൽ പലതും മത്സ്യങ്ങളുടെ ജനിതക പാരമ്പര്യം സ്വീകരിച്ച് മത്സ്യങ്ങൾ ആയിത്തീർന്നിരിക്കണം. അതുപോലെ, പക്ഷികളുടെയും ഉരഗങ്ങളുടെയും ഉരഗങ്ങളുടെയും അംശങ്ങൾ കൂടിച്ചേർന്ന വർഗങ്ങൾ പിന്നീട് പക്ഷികളുടെ ജനിതക പാരമ്പര്യം സ്വീകരിച്ച് പക്ഷികളായി മാറിയിരിക്കണം.

പരിണാമദശയിലെ ദീർഘകാലയളവിൽ ഈ ജീവികളിൽ പലതും അതിജീവനം സാധ്യമാകാതെ, ദുർബലരും അംഗവിഹീനരുമായി മറഞ്ഞുപോയിരിക്കണം. പരിണാമവാദികൾ ഇത്തരം ഇടക്കാല ജീവിവർഗങ്ങളെ പരാമർശിക്കുകയും സംക്രമണകാല ജീവികളായി ഇവ ചരിത്രാതീതകാലത്ത് നിലനിന്നിരുന്നു എന്ന് വിസ്വസിക്കുകയും ചെയ്യുന്നു.

ഇത്തരം ജീവികൾ യാഥാർഥത്തിൽ ഭൂമുഖത്ത് നിലനിന്നിരുന്നെങ്കിൽ തീർച്ചയായും അവ ദശലക്ഷക്കണക്കിനോ കോടിക്കണക്കിനോ അവയുടെ എണ്ണത്തിലും തരത്തിലും ഉണ്ടായിരിക്കേണ്ടതാണ്‌. 'ജീവവർഗങ്ങളുടെ ഉല്പത്തി'യിൽ ഡാർവിൻ ഇങ്ങനെ വിശദമായി പറയുന്നു:

" എന്റെ സിദ്ധാന്തം സത്യമാനെങ്കിൽ എല്ലാ വർഗത്തെയും പരസ്പരം ബന്ധിപ്പിക്കുകയും ഒരുമിച്ചുചേർക്കുകയും ചെയ്ത പരിണാമ ശൃംഗലകൾക്കിടയിലെ വൈവിധ്യമാർന്ന അനേകതരം ജീവികൾ ഭൂമിയിൽ നിലനിന്നിരിക്കണം. ഭാവിയിൽ കണ്ടെത്തിയേക്കാവുന്ന ഫോസ്സിലുകളിൽ ഇവയുടെ മുൻകാല ജീവിതത്തിന്റെ തെളിവുകൾ തീർച്ചയായും കാണാവുന്നതാണ്‌."

ഡാർവിൻറ്റെ പ്രതീക്ഷകൾ തകർന്നടിയുന്നു

19-ആം നൂറ്റാണ്ടിന്റെ പകുതി തൊട്ട് ഇത്തരം ഇടക്കാല ജീവികളുടെ ഫോസിലുകൾക്ക് പരിണാമവാദികൾ തീവ്രമായി തെരച്ചിൽ ആരംഭിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. പരിണാമവാദികളുടെ പ്രതീക്ഷകൾക്ക് വിപരീതമായി ഫോസിൽ പഠനങ്ങളെല്ലാം തെളിയിച്ചത് ജീവൻ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത് വളരെ പെട്ടെന്നും, ഇന്നു കാണുന്ന രീതിയിൽ മുഴുവൻ രൂപത്തിലുമാണെന്നാണ്‌.

അതിപ്രശസ്തനായ ബ്രിട്ടീഷ് ഫോസിൽ ശാസ്ത്രജ്ഞൻ ഡെറക്.വി.അഗർ ഈ വസ്തുതയെ ഊന്നിപ്പറയുന്നു; അദ്ദേഹം ഒരു പരിണാമവാദിയാണെങ്കിലും:

" ഞങ്ങൾ ഫോസിൽ രേഖകൾ വിശദമായി പരിശോദിച്ചപ്പോൾ അവയുടെ ക്രമത്തിലും ജീവവർഗങ്ങളുടെ രൂപത്തിലും ഞങ്ങൾക്ക് വീണ്ടും വീണ്ടും കണ്ടെത്താനായത് ഒരിക്കലും ക്രമപ്രകാരത്തിലുള്ള അനുസൃത പരിണാമം ഫോസിൽ രൂപങ്ങൾക്കിടയിൽ കാണാനാകുന്നില്ല എന്നാണ്‌. പെട്ടെന്നുണ്ടായ ഒരു ആകസ്മിക സംഭവം പോലെയാണ്‌ ഓരോ ജീവിവർഗവും ഉണ്ടായിത്തീർന്നത്. മറ്റു ജീവവർഗത്തിൽ നിന്നും വ്യതിരിക്തമായി..."

ഈ പ്രസ്താവന വെളിവാക്കുന്നത് എല്ലാ ജീവജാലങ്ങളും ഒരേ നേരം ആവിർഭവിക്കുകയും മൊത്തമായിത്തന്നെ രൂപംകൊള്ളുകയും ചെയ്തു എന്നാണ്‌. ഇവക്കിടയിൽ കണ്ണികളായി നിലകൊള്ളുന്ന 'മധ്യവർത്തി രൂപങ്ങൾ' ഒന്നും തന്നെ ഇല്ല. ഈ തെളിവുകൾ ഡാർവിൻറ്റെ അനുമാനത്തിന്‌ നേർ എതിർ ദിശയിലാണ്‌. അറിയപ്പെടുന്ന പരിണാമ ജീവശാസ്ത്രജ്ഞനായ ഡവ്ഗ്ലസ് ഫുതുയ്മയും ഈ സത്യത്തെ ശരിവെച്ചിട്ടുണ്ട്.

സൃഷ്ടിവാദത്തിനും പരിണാമവാദത്തിനുമിടയിൽ ജീവജാലങ്ങളുടെ ആവിർഭാവത്തെപ്പറ്റിയുള്ള എല്ലാ വിശദീകരണങ്ങളും ഇതുവരെ നടന്നു കഴിഞ്ഞിട്ടുണ്ട്. ജീവജാലങ്ങളുടെ ആവിർഭാവം ഭൂമിയിൽ വികസിച്ച രൂപത്തിൽ തന്നെയായിരിക്കാം, അല്ലാതെയും ആകാം. പെട്ടെന്നു രൂപമെടുത്തതല്ലെങ്കിൽ അവ ഏതോ പുരാതന പൂർവികനിൽ നിന്ന് പരിണമിച്ചുവന്നതാകാം. ഒരുമിച്ച് രൂപമെടുത്തതാണെങ്കിൽ അവ ഏതോ സർവശക്തൻടെ ധിഷണയാൽ സൃഷ്ടിക്കപ്പെട്ടതായിൽ വന്നുചേരുന്നു.

ഫോസിൽ തെളിവുകൾ വ്യക്തമാക്കുന്നത് ജീവജാലങ്ങൾ ഇന്നു കാണുന്ന രീതിയിൽ തന്നെ ഭൂമിയിൽ ആവിർഭവിച്ചതാണെന്നാണ്‌. ജീവൻടെ ആവിർഭാവം ഡാർവിൻടെ അനുമാനത്തിൽ നിന്നും വ്യത്യസ്തമായി, പരിണാമത്തിലൂടെയല്ല ദൈവസൃഷ്ടിയിലൂടെയാണ്‌.

മനുഷ്യപരിണാമത്തിൻടെ കഥ

പരിണാമവാദം നമ്മുടെ മുന്നിൽ ഏറ്റവും കൂടുതൽ വാദിക്കുന്നത് മനുഷ്യൻടെ ഉൽഭവത്തെപ്പറ്റിയാണ്‌. ഡാർവിനിസ്റ്റുകൾ അവകാശപ്പെടുന്നത് ആധുനിക മനുഷ്യൻ വാനര സദൃശമായ ജീവികളിൽ നിന്നു പരിണമിച്ചുണ്ടായി എന്നാണ്‌. 4-5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതായി സങ്കല്പിക്കപ്പെടുന്ന ഈ പരിണാമ പ്രക്രിയക്കിടക്ക് ആധുനിക മനുഷ്യനും അവൻടെ ആദിമപൂർവികനുമിടക്ക് ഒട്ടേറെ പരിണാമ രൂപങ്ങൾ നിലനിന്നിരിക്കണമെന്ന് ഊഹിക്കപ്പെടുന്നു. തികച്ചും ഭാവനാധിഷ്ഠിതമായ ഈ തിരക്കഥയിൽ നാല്‌ അടിസ്ഥാന വിഭാഗങ്ങളെ അവർ നിർണ്ണയം ചെയ്തിട്ടുണ്ട്.

1. ആസ്ട്രാലോ പിത്തികസ്
2. ഹോമോ ഹാബിലിസ്
3. ഹോമോ എറെക്റ്റസ്
4. ഹോമോ സാപ്പിയൻസ്

മനുഷ്യൻടെ ആദിമ പൂർവികരെ പരിണാമവാദികൾ വിശേഷിപ്പിച്ചിരിക്കുന്നത് ആസ്ട്രാലോ പിത്തികസ് എന്ന ആഫ്രിക്കൻ വാനരനെയാണ്‌. ഈ ജീവിവർഗം വംശനാശം വന്ന് അപ്രത്യക്ഷമായ പുരാതനവാനര വംശമല്ലാതെ മറ്റൊന്നുമല്ല. ആസ്ട്രലോ പിത്തികസിൻടെ വ്യത്യസ്ത മാതൃകകളെപ്പറ്റി ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽനിന്നുമുള്ള വിസ്വശ്രേഷ്ഠരായ രണ്ടു ശരീരഘടനാ ശാസ്ത്രജ്ഞർ വിശദമായ ഗവേഷണങ്ങൾ നടത്തിയിടുണ്ട്. ലോർഡ് സോലിസുക്കർമാനും, ചാൾസ് ഓക്സനാഡും. ഇവർ വെളിവാക്കുന്നത് ആസ്ട്രാലോ പിത്തികസ് നാമാവശേഷമായ സാധാരണ വാനരവംശത്തിൽ പെട്ടവയാണെന്നും, അവക്ക് മനുഷ്യനോട് സദൃശമായ എന്തെങ്കിലും ഐകരൂപ്യമില്ല എന്നുമാണ്‌.

ആസ്ട്രലോ പിത്തികസിൽ നിന്നു മനുഷ്യനിലേക്ക് വികസിക്കുന്ന ഘട്ടങ്ങളെ ഹോമോ എന്ന് പരിണാമ ശൃംഗലയിൽ നാമകരണം ചെയ്തിരിക്കുന്നു. 'ഹോമോ' എന്നാൽ മനുഷ്യൻ, അഥവാ മനുഷ്യ സ്വഭാവമാർന്നത് എന്നാണർഥം. വ്യത്യസ്തമായ ഫോസിലുകളെ ഒരു പ്രത്യേക ശ്രേണിയിൽ ചേർത്തുവെച്ചുകൊണ്ട് കൗതുകകരമായ ഒരു പരിണാമപദ്ധതിയാണ്‌ ഇവർ തയ്യാറാക്കിയിരിക്കുന്നത്. ഈ ഫോസ്സിലുകൾക്ക് തമ്മിൽ പരസ്പരം ബന്ധം തെളിയിക്കാൻ കഴിയാത്തതിനാൽ ഈ അനുക്രമ പദ്ധതി വെറും ഒരു കെട്ടു കഥയായി അവശേഷിക്കുന്നു.

20-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനിയായ ഒരു പരിണാമ ശാസ്ത്രജ്ഞൻടെ 'ഒരു ദീർഘമായ വാദഗതി' (One Long Argument) എന്ന കൃതിയിൽ ഇങ്ങനെ വായിക്കാം:
" ജീവൻടെ ആവിർഭാവത്തെയും ഹോമോസാപ്പിയൻസിനെയും കുറിച്ചുള്ള ചരിത്രപരമായ സമസ്യകൾ ശരിയായ ഒരു വിശദീകരണത്തിന്‌ വഴങ്ങാൻ കഴിയാതതവിധം ദുഷ്കരമായിരിക്കുന്നു. "

ആസ്ട്രാലോ പിത്തികസ് > ഹോമോ ഹാബിലിസ് > ഹോമോ എറെക്റ്റസ്> ഹോമോ സാപ്പിയൻസ് എന്ന രീതിയിൽ പരിണാമ ശാസ്ത്രജ്ഞന്മാർ വാനരൻടെ മനുഷ്യ്രിലേക്കുള്ള പരിണാമത്തിന്‌ ഒരു ശ്രേണീബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ഈ ശ്രേണീബന്ധത്തിലെ ഓരോന്നും അതിനു മുൻപത്തെ വംശത്തിൽനിന്ന് പരിണമിച്ചു എന്ന നിലയിൽ ഓരോന്നിൻടെയും പൂർവ്വികൻ മുൻപത്തെ വംശമാണ്‌ എന്ന് സ്ഥാപിക്കുന്നതാണ്‌ ഈ ശൃംഗലാബന്ധം, എന്നാൽ ഫോസ്സിൽ ശാസ്ത്രത്തിൽ നടന്ന പുതിയ കണ്ടുപിടുത്തങ്ങൾ ഈ നാലു വംശങ്ങളും ഒരേകാലത്ത് ഭൂമിയിൽ ജീവിച്ചിരുന്നതായി തെളിവുനൽകുന്നു.



ഇതിനെക്കാൾ തീർച്ചയായും ദുരൂഹമായിട്ടുള്ളത് ഹോമോ എറെക്റ്റെസ് എന്ന അവാന്തര വിഭാഗം ആധുനിക കാലം വരെ ജീവിച്ചിരുന്നു എന്ന വസ്തുതയാണ്‌. കൂടാതെ, ഹോമോ സാപ്പിയൻസ് നിയാണ്ടർത്താലുകളും ഹോമോ സാപ്പിയൻസ് ഹോമോ സാപ്പിയൻസുകളും (ആധുനിക മനുഷ്യൻ) ഒരേ ഭൂവിഭാഗങ്ങളിൽ ഒരേ കാലത്ത് ജീവിച്ചു എന്ന തെളിവുകളാണ്‌.

ഇത്തരം തെളിവുകൾ: വ്യക്തമായും സൂചിപ്പിക്കുന്നത് മുകളിലുള്ള വംശത്തെയും താഴെയുള്ള വംശത്തിൻടെ പൂർവികനായി രേഖപ്പെടുത്തിയിടുള്ള ഈ ശ്രേണി ശൃംഗല വെറും കെട്ടുകഥയാണെന്നാണ്‌. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഫോസ്സിൽ ശാസ്ത്രജ്ഞനായ സ്റ്റീഫെൻ ജെ ഗൗൾഡ് പരിണാമസിദ്ധാന്തത്തിലെ ഈ സമസ്യയെപ്പറ്റി വിശദീകരിക്കുന്നു.

"ഒന്ന് മറ്റൊന്നിൽ നിന്ന് ക്രമപ്രകാരം രൂപപ്പെട്ടു എന്നു കരുതുന്ന മനുഷ്യൻടെ പൂർവികരായ മൂന്നു വാനര വംശങ്ങളുടെയും യാഥാർഥമായ ശ്രേണീ ബന്ധം എന്താണ്‌? ഈ മൂന്നു വാനരവംശങ്ങളും ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത് പരിണാമമായ പ്രവണതകൾ ഒന്നും തന്നെ പ്രകടിപ്പിച്ചില്ല എന്നു വേണം കരുതാൻ"

ചുരുക്കത്തിൽ അർധമനുഷ്യനും, അർധവാനരുമൊക്കെയായി മാധ്യമങ്ങളിലും പാഠപുസ്തകങ്ങളിലും പ്രത്യക്ഷപ്പെടുന്ന വിവിധതരം ചിത്രങ്ങൾകൊണ്ട് സ്ഥാപിക്കപ്പെടുന്ന മനുഷ്യപരിണാമത്തിൻടെ രംഗമണ്ഡലം യാഥാർഥത്തിൽ ശാസ്ത്രീയമായി അടിത്തറയില്ലാത്ത വെറുമൊരു പ്രചാരണം മാത്രമാണ്‌.

അത്യധികം അംഗീകരിക്കപ്പെട്ട വ്യക്തിതമായ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ലോർഡ് സോളി സുക്കർമാൻ ഏകദേശം 15 വർഷം ആസ്ത്രലോപിത്തികസിൻടെ ഫോസ്സിലുകളിൽ ഗവേഷണവും പ്രത്യേക പഠനവും നടത്തിയ ശേഷം മനുഷ്യ വംശത്തിന്‌ വാനരവംശജരുമായി ഒരു തരത്തിലുള്ള ജീവശാസ്ത്രപരമായ ബന്ധവുമില്ലെന്ന് സമ്മതിച്ചിട്ടുണ്ട്.

ഡാർവിൻടെ സമവാക്യം

നാമിപ്പോൾ പരിശോധിച്ച സാങ്കേതികവും ശാസ്ത്രീയവുമായ കാര്യങ്ങളെല്ലാം കാണിക്കുന്നത്, ഒരു പരിണാമവാദി എത്തരം അന്ധവിശ്വാസങ്ങളാണ്‌ പുലർത്തുന്നതെന്നാണ്‌! നാം പരിശോധിച്ച കാര്യങ്ങൾ ഒരു കുട്ടിക്കുപോലും വ്യക്തമാക്കി മനസ്സിലാക്കൻ കഴിയും വിധം ലളിതമാണ്‌.

ജീവൻ യാദൃച്ഛികമായി രൂപപ്പെട്ടു എന്നാണ്‌ പരിണാമവാദം സിദ്ധാന്തീകരിക്കുന്നത്. ജീവരഹിതവും ബോധരഹിതവുമായ ആറ്റങ്ങൾ കൂടിച്ചേർന്ന് എങ്ങനെയോ മനുഷ്യനില്പ്പെട്ട ജീവവർഗങ്ങൾ രൂപപ്പെട്ടു. എന്നാണവർ അവകാശപ്പെടുന്നത്. ജീവൻടെ അടിസ്ഥാന ഘടങ്ങളെ ഒരുമുച്ചെടുക്കുകയാണെങ്കിൽ അവ കാർബൺ, ഫോസ്ഫറസ്, നൈട്രജൻ, പൊട്ടാസ്യം മുതലായ മൂലകങ്ങളുടെ ഒരു കൂമ്പാരമായിരിക്കും.

ഏതൊക്കെ രീതിയിൽ വിധേയമാക്കിയാലും ഈ ആറ്റമിക് കൂമ്പാരങ്ങൾക്ക് ഒരു ചെറിയ ജീവകോശത്തെപ്പോലും നിർമിക്കാൻ കഴിയുകയില്ല. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഒരു പരിണാമവാദിയുടെ സാന്നിധ്യത്തിൽത്തന്നെ ഈ വിഷയത്തിൽ നമുക്കൊരു പരീക്ഷണം നടത്താവുന്നതും അതിലെ ഫലം പരിശോധിക്കാവുന്നതുമാണ്‌.


ജീവജാലങ്ങളിൽ അടങ്ങിയിരിക്കുന്ന അനേകം ഘടകങ്ങളെ, അതായത്, ഫോസ്ഫറസ്, നൈട്രജൻ, കാർബൺ, ഓക്സിജൻ, ഇരുമ്പ്, മഗ്നീഷ്യം മുതലായ മൂലകങ്ങളെ പരിണാമ ശാസ്ത്രജ്ഞന്മാർ വലിയ ബാരലിൽ കൊണ്ടു വരട്ടെ. സാധാരണ അന്തരീക്ഷത്തിൽ പരീക്ഷണത്തിനുപയോഗിക്കാൻ കഴിയാത്ത മൂലകങ്ങളും പദാർത്ഥങ്ങളും ബാർൽകണക്കിന്‌ അവർ ആവ്ശ്യപ്പെടുന്ന പക്ഷം കൊണ്ടുവരട്ടെ. ഇവക്കൊപ്പം അമിനോ അമ്ലങ്ങളുടെ ഒട്ടേറെ മിശ്രിതവും ചേർക്കട്ടെ; സാധാരണ ഭൗമാന്തരീക്ഷത്തിൽ സംയോജിപ്പിക്കാൻ കഴിയാത്തതണിവ. കൂടാതെ പല പ്രോട്ടീനുകളും സംയോജിക്കാൻ
10950 -ൽ ഒരു സാധ്യതയാണുള്ളത്. ഈ മിശ്രിതത്തെ അവർക്കിഷ്ടമുള്ള താപത്തിലോ ശീതത്തിലോ വേണ്ടാ വിധം രൂപപ്പെടുത്തട്ടെ. ശാസ്ത്ര സാങ്കേതിക വിദ്യയുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് അവയെ വേണ്ടവിധം അവർ തയ്യാറാക്കട്ടെ. ലോകത്തിലെ ഏറ്റവും വിദഗ്ദരായ ശാസ്ത്രജ്ഞരെ ഇക്കാര്യങ്ങൾക്കു വേണ്ടി നിയോഗിക്കട്ടെ; ദശലക്ഷക്കണക്കിനോ, കോടിക്കണക്കിനോ വർഷങ്ങൾ ഈ വിദഗ്ധർ ബാരനുകൾക്കടുത്ത് കാത്തിരിക്കട്ടെ, മനുഷ്യനെ ഉണ്ടാക്കാൻ ആവ്ശ്യമെന്നു കരുതുന്ന എല്ലാ പദാർഥങ്ങളും എല്ലാ സൗകര്യങ്ങളും അവർക്കു ചെയ്തു കൊടുത്താലും ഈ ബാരലുകളിൽ നിന്ന് അവർക്ക് ഒരു മനുഷ്യനെ സൃഷ്ടിക്കാൻ കഴിയുമോ ?


ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് തൻടെ കോശഘടന പരിശോധിക്കുന്ന ഒരു പ്രൊഫസർക്ക് ആ കോശത്തിൽ നിന്ന് ജിറാഫുകളെയോ, സിംഹങ്ങളെയോ തേനീച്ചകളെയോ, കുതിരകളെയോ...അങ്ങനെ ദശലക്ഷക്കണക്കിന്‌ ജീവജാലങളിൽ ഏതെങ്കിലുമൊന്നിനെ സൃഷ്ടിക്കാൻ കഴിയുമോ? തീർച്ചയായും അയാൾക്കൊരിക്കലും ഇവയിലേതെങ്കിലും ജീവിയുടെ കോശത്തെ നിർമിക്കാനാവില്ല.

ചുരുക്കത്തിൽ ചേതനയില്ലാത്ത തന്മാത്രകൾക്ക് ഒന്നിച്ചുചേർന്ന് ഒരു ജീവകോശമാകാനാവില്ല. ഈ ജീവകോശത്തെ വിഘടിപ്പിച്ച് രണ്ടായിത്തീരാൻ അവർക്ക് തീരുമാനമെടുക്കാനാവില്ല. പദാർത്ഥം അചേതനമാണ്‌. ജീവരഹിതമായ ആ പദാർഥങ്ങൾക്ക് അല്ലാഹുവിൻടെ ഉന്ന്തമാർന്ന സൃഷ്ടികർമത്തിലൂടെ മാത്രമേ ജീവിഗുണം കൈവരൂ.

പരിണാമവാദം അവർ അവകാശപ്പെടുന്ന എല്ലാ കാര്യങ്ങൾക്കും നേർവിപരീതമാണ്‌. അത് യുക്തിവിരുദ്ധവും മിഥ്യയുമാണ്‌.

മരുന്ന്: നമുക്കറിയാത്ത 20 കാര്യങ്ങള്‍

മരുന്ന് വാങ്ങി കഴിക്കുമ്പോള്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നുണ്ടോ? മരുന്നുമായി ബന്ധപ്പെട്ട് നമ്മള്‍ അറിയേണ്ടതെല്ലാം വിശദീകരിക്കുകയാണ് ഡോ.ബി.പത്മകുമാര്‍...
ചെറിയ തലവേദനയ്ക്കും പനിക്കുമൊക്കെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ആസ്​പിരിനും പാരസിറ്റമോളുമൊക്കെ വാങ്ങിക്കഴിക്കാറുണ്ട്. ഇതില്‍ അപകടമുണ്ടോ?
ഏറ്റവും കൂടുതല്‍ ദുരുപയോഗംചെയ്യപ്പെടുന്ന മരുന്നുകളാണ് പാരസിറ്റമോളടക്കമുള്ള വേദനസംഹാരികള്‍. സ്വയംചികിത്സകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മരുന്നുകളും ഇവതന്നെ. പനിയും തലവേദനയും മറ്റും ഉള്ളപ്പോള്‍ മരുന്നുകടയില്‍പോയി സ്വയം ഇവ വാങ്ങിക്കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം മരുന്നുകള്‍ സ്വയം ഉപയോഗിക്കുമ്പോള്‍ താത്കാലികമായി രോഗലക്ഷണങ്ങള്‍ കുറഞ്ഞെന്നുവരാം. എന്നാല്‍ തുടര്‍ന്ന് രോഗം പുരോഗമിക്കുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാം. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ ഒന്നോരണ്ടോ ദിവസംകൊണ്ടുതന്നെ മാരകമാകാമെന്ന് ഓര്‍ക്കുക. വൈദ്യസഹായം നേടാന്‍ താമസമുണ്ടാകുന്നത് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കാം.

കൂടാതെ സ്വയംചികിത്സ ചെയ്യുമ്പോള്‍ മരുന്നിന്റെ പ്രവര്‍ത്തനംമൂലം രോഗലക്ഷണങ്ങളില്‍ പ്രകടമായ വ്യതിയാനങ്ങളുണ്ടാകാം. ഇത് ശരിയായ രോഗനിര്‍ണയത്തിന് തടസ്സമുണ്ടാക്കുന്നു. ചിലപ്പോള്‍ ഒരു ആസ്​പിരിന്‍ ഗുളിക കഴിക്കുന്നതുതന്നെ ഗുരുതരമായ ഉദര രക്തസ്രാവത്തിനിടയാക്കിയെന്നുവരാം. പ്രത്യേകിച്ചും പ്രായമേറിയവരിലും ആമാശയവ്രണങ്ങള്‍ ഉള്ളവരിലും ഗുളിക വെറുംവയറ്റില്‍ കഴിക്കുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കും.

വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗം നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. ആമാശയവ്രണങ്ങള്‍, ഉദരരക്തസ്രാവം, ഛര്‍ദി, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ സാധാരണമായി കണ്ടുവരുന്ന ഉദരപ്രശ്‌നങ്ങളാണ്. മരുന്നിനോടുള്ള അലര്‍ജിയെത്തുടര്‍ന്ന് ദേഹത്ത് ചുമന്ന പാടുകളും ചൊറിച്ചിലും അനുഭവപ്പെട്ടേക്കാം. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗത്തെ തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ഭാവിയില്‍ വൃക്കസ്തംഭനത്തിനുവരെ ഇടയാക്കാം. ഉയര്‍ന്ന അളവില്‍ (10 ഗ്രാമിലേറെ) പാരസിറ്റമോള്‍ കഴിക്കുന്നതിനെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം തകരാറിലാകാം.

ഗര്‍ഭിണികള്‍ മറ്റ് അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ?
ഗര്‍ഭകാലത്ത് ഒരു മരുന്നും പൂര്‍ണമായും സുരക്ഷിതമാണെന്നു പറയാന്‍ കഴിയില്ല. കാരണം പ്ലാസന്റയ്ക്ക്, ഗര്‍ഭിണി കഴിക്കുന്ന മരുന്നുകളെ, വളര്‍ച്ചവ്യാപിക്കുന്ന ശിശുവിലേക്ക് എത്താതെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കുകയില്ല എന്നതുതന്നെ. ഗര്‍ഭിണി കഴിക്കുന്ന പല മരുന്നുകളും കുഞ്ഞിന്റെ വളര്‍ച്ചയെയും ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കാം. കുഞ്ഞിന്റെ അവയവങ്ങള്‍ രൂപപ്പെടുന്ന ഗര്‍ഭകാലത്തെ 18 മുതല്‍ 55 വരെ ദിവസങ്ങളാണ് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത്.

ഗര്‍ഭകാലത്ത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ് അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നുകള്‍, ടെട്രാസൈക്ലിന്‍ ആന്റി ബയോട്ടിക്കുകള്‍ അപസ്മാര ചികിത്സയ്ക്കുപയോഗിക്കുന്ന ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍, തൈറോയിഡിന്റെ അമിതപ്രവര്‍ത്തനത്തെ തടയുന്ന മരുന്നുകള്‍, ലിത്തിയം, ആസ്​പിരിന്‍, ഇന്‍ഡോമെതാസിന്‍പോലെയുള്ള വേദനസംഹാരികള്‍ തുടങ്ങിയവ. എന്നാല്‍ ഗര്‍ഭിണിയുടെ സുരക്ഷയെ കരുതി പെനിസിലിന്‍പോലെയുള്ള ആന്റിബയോട്ടിക്കുകള്‍, പാരസിറ്റമോള്‍, തൈറോക്‌സിന്‍, സ്റ്റിറോയിഡുകള്‍ തുടങ്ങിയവ മിതമായി നല്‍കാറുണ്ട്. കൂടാതെ ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും പോഷകനില മെച്ചപ്പെടുത്താന്‍ അയേണ്‍, കാത്സ്യം തുടങ്ങിയവയും ഗര്‍ഭകാലത്ത് നല്‍കാറുണ്ട്.

ഭക്ഷണത്തിന് മുന്‍പ്, ശേഷം എന്നൊക്കെ മരുന്നുകള്‍ക്ക് പുറത്ത് എഴുതി കാണാറുണ്ട്. ഇതെന്തിനാണ്?
മരുന്നിന്റെ ദഹനാഗിരണം സുഗമമാക്കാന്‍ ഭക്ഷണവുമായി നിര്‍ദിഷ്ട ഇടവേളകള്‍ നിര്‍ദേശിക്കാറുണ്ട്. ഭക്ഷണത്തിനു ശേഷമോ ഭക്ഷണത്തോടൊപ്പമോ മരുന്ന് കഴിക്കുമ്പോള്‍ മരുന്ന് ഭക്ഷണവുമായി ലയിച്ചുചേരാനും ആഗിരണം തടസ്സപ്പെടാനുമിടയുണ്ട്. കൂടാതെ ഭക്ഷണത്തിലെ ചില ഘടകങ്ങളുമായി മരുന്നുകള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ചില സംയുക്തങ്ങള്‍ ആഗിരണംചെയ്യപ്പെടാതെ കിടന്നെന്നും വരാം. ഉദാഹരണത്തിന് പാലിലെ കാത്സ്യവുമായി ചേര്‍ന്ന് ടെട്രാസൈക്ലിന്‍ മരുന്നുകള്‍ ഉണ്ടാക്കുന്ന സംയുക്തങ്ങള്‍ ആഗിരണത്തെ തടയുന്നു. അതുകൊണ്ട് ഭക്ഷണത്തിനു മുമ്പ് കഴിക്കുമ്പോഴാണ് മരുന്നുകള്‍ നന്നായി ആഗിരണം ചെയ്യപ്പെടുന്നത്. എന്നാല്‍ ചില മരുന്നുകള്‍ ആമാശയത്തിലെ ശ്ലേഷ്മസ്തരത്തിന് കേടുവരുത്തിയേക്കാം. അതുകൊണ്ട് ഇവ ഭക്ഷണത്തിനുശേഷമേ കഴിക്കാവൂ. ഉദാഹരണം ആസ്​പിരന്‍, സ്റ്റിറോയ്ഡുകള്‍ തുടങ്ങിയവ.

മുലയൂട്ടുന്ന അമ്മമാര്‍ മരുന്ന് കഴിക്കുന്നതുകൊണ്ട് കുഞ്ഞിന് ദോഷമുണ്ടോ? ഇതുകൊണ്ട് അമ്മയ്ക്ക് മുലപ്പാല്‍ കുറയുമോ?
ഗര്‍ഭിണികളെപ്പോലെതന്നെ മുലയൂട്ടുന്ന അമ്മമാരും കഴിയുന്നതും എല്ലാ മരുന്നുകളും ഒഴിവാക്കണം. കാരണം അമ്മ കഴിക്കുന്ന മരുന്നുകള്‍ മുലപ്പാലിലൂടെ കുഞ്ഞിലെത്താനിടയുണ്ട്. അര്‍ബുദത്തിനുള്ള മരുന്നുകള്‍, മനോരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങള്‍, സ്റ്റിറോയിഡുകള്‍, ആസ്​പിരിന്‍, ലിത്തിയം, ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ തുടങ്ങിയ മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കണ്ടവതന്നെ. കൂടാതെ ബ്രോമോക്രിപ്റ്റിന്‍, ലിവോ ഡോപ്പ തുടങ്ങിയ മരുന്നുകള്‍ മുലപ്പാലിന്റെ ഉത്പാദനത്തെ തടയാനിടയുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും മരുന്നുകള്‍ കഴിക്കേണ്ടിവരുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ ഇവ കഴിക്കാവൂ.

ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ച് ആര്‍ത്തവം നീട്ടിവെക്കാമെന്ന് കേട്ടു. ഇതുകൊണ്ട് തകരാറുണ്ടോ?
അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആര്‍ത്തവം മാറ്റി വെക്കാന്‍ ഗുളിക കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഹോര്‍മോണ്‍ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നത് ആര്‍ത്തവത്തകരാറുകള്‍ ഉള്‍പ്പെടെ നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. തലവേദന, കാലില്‍ നീര്, സ്തനങ്ങളില്‍ വേദന തുടങ്ങിയവയും ഉണ്ടാവാം. ഈസ്ട്രജന്‍ അടങ്ങിയ ഗുളികകള്‍ പിത്തസഞ്ചിയിലെ കല്ലിനും കാരണമാകാം.

മനോരോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ക്ക് പിന്നീടത് നിര്‍ത്താനാവില്ലെന്ന് കേട്ടിട്ടുണ്ട്. ഇതിലെന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ?
മാനസികപ്രശ്‌നങ്ങള്‍ പലതും ദീര്‍ഘകാല രോഗമായതിനാല്‍ മരുന്നുകളും ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവന്നേക്കും. ഉദാഹരണത്തിന് സ്‌കീസോഫ്രേനിയപോലുള്ള ഗുരുതരമായ മാനസികപ്രശ്‌നമുള്ളവര്‍ക്ക് തുടര്‍ച്ചയായ മരുന്നുപയോഗം വേണ്ടിവന്നേക്കാം. എന്നാല്‍ ലഘുമനോരോഗങ്ങളായ അമിത ഉത്കണ്ഠ, വിഷാദം, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ചെറിയ കാലയളവിനുശേഷം, രോഗസ്ഥിതി മെച്ചപ്പെടുമ്പോള്‍ മരുന്ന് നിര്‍ത്താന്‍ കഴിഞ്ഞെന്നുവരാം. പലപ്പോഴും മരുന്നുപയോഗം സ്വയം നിര്‍ത്തുന്നതിനെത്തുടര്‍ന്ന് രോഗം കൂടുതല്‍ വഷളാകാനിടയുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്ന് നിര്‍ത്തുകയോ ഡോസ് കുറയ്ക്കുകയോ ചെയ്യാവൂ.

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?
ഗര്‍ഭനിരോധന ഗുളികളില്‍ പ്രധാനമായി അടങ്ങിയിരിക്കുന്നത് ഈസ്ട്രജന്‍, പ്രൊജസ്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകളാണ്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

മരുന്നുകള്‍ ഉപയോഗിച്ചുതുടങ്ങുന്ന ഘട്ടത്തില്‍തന്നെ ഓക്കാനം, ഛര്‍ദി തുടങ്ങിയവ ഉണ്ടായെന്നുവരാം. തുടര്‍ന്ന് തുടര്‍ച്ചയായ തലവേദന, മൈഗ്രെയിന്‍, സ്തനങ്ങള്‍ക്ക് വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ആര്‍ത്തവത്തകരാറുകളും അപൂര്‍വമല്ല.

ശരീരഭാരം കൂടുക, അമിത രോമവളര്‍ച്ച, മുഖക്കുരു, മുഖത്തും കവിളിലും മൂക്കിലുമൊക്കെ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുക, ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചില്‍, സ്വഭാവവ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ പിന്നീട് പ്രത്യക്ഷപ്പെട്ടുവെന്നുവരാം. ഉയര്‍ന്ന ഡോസില്‍ മരുന്ന് ഉപയോഗിക്കുന്നവരില്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിക്കുന്നതിനെത്തുടര്‍ന്ന് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന അഞ്ചുമുതല്‍ പത്തുവരെ ശതമാനം പേര്‍ക്ക് രക്താതിസമ്മര്‍ദമുണ്ടാവാം. സ്തനങ്ങള്‍, ഗര്‍ഭാശയങ്ങള്‍, യോനി തുടങ്ങിയ ശരീരഭാഗങ്ങളില്‍ അര്‍ബുദമുണ്ടാകാനുള്ള സാധ്യതയുണ്ട്. രക്തത്തിലെ കൊഴുപ്പിന്റെ ഘടകങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിക്കാനും സാധ്യതയുണ്ട്.

ചില ഗുളികകള്‍ കഴിച്ചിട്ട് വണ്ടി ഓടിക്കരുതെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
പനി, കഫക്കെട്ട് തുടങ്ങിയവയ്ക്കു നല്‍കുന്ന ചില മരുന്നുകള്‍ മയക്കമുണ്ടാക്കുന്നവയാണ്. ആന്റിഹിസ്റ്റമിന്‍ അടങ്ങിയ മരുന്നുകളാണിവ. ഇവ കഴിച്ചിട്ട് ഡ്രൈവിങ് ഒഴിവാക്കുന്നതാണ് നല്ലത്. അതേപോലെ ഉറക്കഗുളികകള്‍, അപസ്മാരത്തിനുള്ള ഗുളികകള്‍ എന്നിവ കഴിച്ചിട്ടും വണ്ടി ഓടിക്കരുത്.

മരുന്ന് കഴിക്കുമ്പോള്‍ പാല്‍ കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നു. ഇതു ശരിയാണോ?
മരുന്ന് കഴിക്കുമ്പോള്‍ പാല്‍ കുടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്നാല്‍ ചില മരുന്നുകള്‍ പാലിനോടൊപ്പം കഴിക്കുമ്പോള്‍ മരുന്നിന്റെ സുഗമമായ ആഗിരണം തടസ്സപ്പെടാനിടയുണ്ട്. ഉദാഹരണത്തിന് ടെട്രാസൈക്ലിന്‍ ആന്റിബയോട്ടിക്കുകള്‍ക്കൊപ്പം പാല്‍ കുടിക്കുമ്പോള്‍, മരുന്ന് പാലിലെ ഘടകങ്ങളുമായി ചേര്‍ന്ന് ആഗിരണം ചെയ്യാത്ത സംയുക്തമായി മാറുന്നു. ഇത് മരുന്നിന്റെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുപോലെത്തന്നെ അയേണ്‍ ഗുളികകള്‍ക്കൊപ്പവും പാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പാല്‍ കുടിക്കേണ്ടിവരുകയാണെങ്കില്‍ മരുന്നിനു മുന്‍പോ ശേഷമോ ഒരു മണിക്കൂറിന്റെ ഇടവേളയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

മദ്യപാനം നിര്‍ത്താനുള്ള മരുന്നുകളുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതുപയോഗിക്കുന്നതുകൊണ്ട് ശരീരത്തിന് ദോഷമുണ്ടോ?
മദ്യപന്റെ പൂര്‍ണ സഹകരണമില്ലാതെ മദ്യപാനം നിര്‍ത്തുന്നതിനുള്ള മാജിക് മരുന്നുകളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ മദ്യപാനം നിര്‍ത്തുന്നതിനു സഹായിക്കുന്ന വൈദ്യശാസ്ത്ര ചികിത്സയുണ്ട്. മറ്റു ചികിത്സാരീതികളായ മനശ്ശാസ്ത്ര-സാമൂഹിക ചികിത്സയോടൊപ്പവും പുനരധിവാസ ചികിത്സയോടൊപ്പവും മരുന്നുകള്‍ കൂടി നല്‍കുന്നത് ഫലംചെയ്യാറുണ്ട്. മദ്യത്തോടുള്ള ആസക്തി കുറയ്ക്കാനായി ഡൈസള്‍ഫിറാം എന്ന മരുന്നാണ് സാധാരണമായി ഉപയോഗിക്കുന്നത്. ഇവ കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ ശക്തമായ തലവേദന, നെഞ്ചുവേദന, തലകറക്കം, ഛര്‍ദി, കാഴ്ചയ്ക്കു മങ്ങല്‍, ബോധക്ഷയം തുടങ്ങി നിരവധി അസ്വസ്ഥതയുളവാക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഈ അസ്വസ്ഥതകളെ ഭയന്ന്, മദ്യപാനി മദ്യം ഒഴിവാക്കാന്‍ നിര്‍ബന്ധിതനാകുന്നു.

ആന്‍റിബയോട്ടിക് മരുന്നുകള്‍ ഇത്ര കോഴ്‌സ് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഇത് ഇടയ്ക്കുവെച്ച് നിര്‍ത്തിയാല്‍ പ്രശ്‌നമുണ്ടോ?
ആന്റിബയോട്ടിക്കുകള്‍ രോഗലക്ഷണങ്ങള്‍ മാറാനുള്ള മരുന്നുകളല്ല, മറിച്ച് രോഗാണുക്കളെ നശിപ്പിച്ച് രോഗം പൂര്‍ണമായും ഭേദമാക്കാനുള്ള ഔഷധങ്ങളാണ്. എന്നാല്‍ പലപ്പോഴും പനിക്കും തൊണ്ടവേദനയ്ക്കും ചുമയ്ക്കുമൊക്കെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ പലരും രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലുടന്‍തന്നെ മരുന്ന് നിര്‍ത്തും. നിര്‍ദേശിച്ച കാലാവധി പൂര്‍ത്തിയാക്കാതെ മരുന്ന് നിര്‍ത്തുമ്പോള്‍ രോഗാണുക്കള്‍, മരുന്നിനെതിരെ പ്രതിരോധശക്തിയാര്‍ജിക്കാനുള്ള സാധ്യതയുണ്ട്. തുടര്‍ന്ന് മറ്റൊരവസരത്തില്‍ ഈ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ഫലപ്രദമായെന്നുവരില്ല. പെനിസിലിന്‍ ഉള്‍പ്പെടെ സാധാരണ ഉപയോഗിക്കുന്ന പല ആന്റിബയോട്ടിക്കുകള്‍ക്കെതിരായും രോഗാണുക്കള്‍ പ്രതിരോധശേഷി ആര്‍ജിക്കാറുണ്ട്. ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകണമെങ്കില്‍ പൂര്‍ണമായും കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം, കൂടാതെ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഒഴിവാക്കുകയും വേണം.

ലൈംഗിക ഉത്തേജക മരുന്നുകള്‍ക്ക് ഫലസിദ്ധിയുണ്ടാവുമോ? അവ തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ ദോഷമുണ്ടോ?
ആധുനിക മനുഷ്യന്റെ സംഘര്‍ഷം നിറഞ്ഞ ജീവിതശൈലിയും പ്രമേഹം പോലുള്ള ആധുനിക രോഗങ്ങളുടെ വ്യാപനവും ലൈംഗികപ്രശ്‌നങ്ങള്‍ വ്യാപകമാകാനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇവയ്ക്കു പരിഹാരമായി ഒരു മാജിക് മരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് ഉത്തേജനക്കുറവോ മറ്റു ലൈംഗികപ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ കാരണമറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്.

വിപണിയില്‍ ലഭ്യമായ മരുന്നുകളില്‍ പലതും ഫലം തരികയില്ലെന്നു മാത്രമല്ല, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയെന്നുംവരാം. ഇവയില്‍ പലതിന്റെയും ചികിത്സാചെലവും വളരെ കൂടുതലാണ്. ലൈംഗിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായ പരിശോധനകള്‍ നടത്തി, കാരണം കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ സില്‍സെനാഫില്‍ (വയാഗ്ര) പുരുഷന്മാരിലെ ലൈംഗികോത്തേജനക്കുറവിനുള്ള ഫലപ്രദമായ പ്രതിവിധിയാണ്.

ബോഡിബില്‍ഡിങ് കേന്ദ്രങ്ങളില്‍ പരിശീലനത്തിനെത്തുന്നവര്‍ മസില്‍ വികസിപ്പിക്കാന്‍ സ്റ്റിറോയ്ഡ് കുത്തിവെക്കുന്നത് കണ്ടിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷമുണ്ടാക്കുമോ?
സ്റ്റിറോയിഡുകള്‍ ജീവന്‍രക്ഷാ മരുന്നുകളാണ്. കടുത്ത ആസ്ത്മ ഉള്ളവര്‍ക്കും അപകടകരമായ രീതിയില്‍ മരുന്നിന്റെയും മറ്റും റിയാക്ഷന്‍ ഉണ്ടാകുമ്പോഴുമൊക്കെ സ്റ്റിറോയിഡുകള്‍ ഉടനടി ആശ്വാസംനല്‍കാറുണ്ട്. എന്നാല്‍ തടിവെക്കാനും പേശികളുടെ വലുപ്പം കൂട്ടാനും കായികക്ഷമത വര്‍ധിപ്പിക്കാനുമൊക്കെ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് നന്നല്ല. തന്നെയുമല്ല പേശികളുടെ വലുപ്പവും ബലവുമൊക്കെ താത്കാലികമായി മാത്രമേ കൂടുകയുള്ളൂ. സ്റ്റിറോയിഡുകളുടെ തുടര്‍ച്ചയായ ഉപയോഗത്തെത്തുടര്‍ന്ന് പേശികള്‍ക്ക്, പ്രത്യേകിച്ചും കൈകാലുകളുടെ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയാണ് ചെയ്യുന്നത് (മയോപ്പതി) കൂടാതെ പ്രമേഹം, അസ്ഥിക്ഷയം, ആമാശയവ്രണങ്ങള്‍, തുടര്‍ച്ചയായ രോഗാണുബാധ, വളര്‍ച്ച മുരടിക്കല്‍, മുറിവുകള്‍ കരിയാന്‍ വൈകുക, തിമിരം, ഗ്ലോക്കോമ തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങളും ഉണ്ടാകാം.

ഒരേ മരുന്നുകള്‍ പല കമ്പനികളും നിര്‍മിക്കുന്നത് വിപണിയിലുണ്ട്. പലതിനും വിലയില്‍ വന്‍ വ്യത്യാസവും കാണാറുണ്ട്. കമ്പനിയുടെ മരുന്ന് മാറ്റി വാങ്ങുന്നതില്‍ തെറ്റുണ്ടോ? വില കുറഞ്ഞ മരുന്നിന് ഗുണം കുറയുമോ?
ഒരേ മരുന്നുതന്നെ പല കമ്പനികളും ഉത്പാദിപ്പിക്കാറുണ്ട്. താരതമ്യേന നിലവാരമുള്ള കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളും ഗുണ നിലവാരമുള്ളതാവാം. എന്നാല്‍ ഡോക്ടമാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍, കടകളില്‍നിന്ന് കമ്പനി മാറി നല്‍കാറുണ്ട്. ഇവയില്‍ പലതിനും വില കുറവാണെന്നുവരാം. ലൈസന്‍സൊന്നുമില്ലാത്ത വ്യാജ മരുന്നു കമ്പനികള്‍വരെ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. വില കുറഞ്ഞ മരുന്നുകള്‍ക്കു പുറകേ പോകാതിരിക്കുന്നതാണ് നല്ലത്. കഴിയുന്നതും ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുതന്നെ കഴിക്കുക. കടകളില്‍ മരുന്ന് മാറിത്തരുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്തുക.

അലോപ്പതി മരുന്നുകള്‍ക്കൊപ്പം മറ്റു മരുന്നുകള്‍ (ആയുര്‍വേദം, ഹോമിയോപ്പതി) കഴിക്കുന്നതുകൊണ്ട് ദോഷമുണ്ടോ?
ഒരു വൈദ്യശാസ്ത്രശാഖയിലെ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇതര ശാഖയിലെ മരുന്നുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം രണ്ടു മരുന്നുകളിലെയും ഘടകങ്ങള്‍ തമ്മിലുണ്ടാകാവുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ മരുന്നിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിച്ചുവെന്നുവാരം. കൂടാതെ മരുന്നുകളുടെ ഉപാപചയപ്രവര്‍ത്തനത്തിലും വിസര്‍ജന പ്രക്രിയയിലും മറ്റും ഉണ്ടാകാനിടയുള്ള മാറ്റങ്ങള്‍, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്നുവരാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ റിയാക്ഷന്‍ മൂലമുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ബുദ്ധിമുട്ടുണ്ടാകാനിടയുണ്ട്. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ പുറമെയുള്ള ലേപനങ്ങള്‍ പരിഗണിക്കാം.

ചില മരുന്നുകള്‍ കഴിക്കുന്നത് ഓര്‍മശക്തിയെ ബാധിക്കുമെന്ന് പറയുന്നത് ശരിയാണോ?
തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗത്തെത്തുടര്‍ന്ന് ഓര്‍മശക്തി കുറയാറുണ്ട്. പ്രധാനമായും ഉറക്കഗുളികകളും മനോരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുമാണ് ഓര്‍മശക്തിയെ ബാധിക്കുന്നത്. നേരത്തേതന്നെ ഓര്‍മക്കുറവിന്റെ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ അവസ്ഥ കൂടുതല്‍ മോശമാകാനും ഈ മരുന്നുകള്‍ കാരണമായേക്കും. സാധാരണ പനിക്കും ജലദോഷത്തിനുമൊക്കെ ഉപയോഗിക്കുന്ന മരുന്നുകളിലെ ആന്റിഹിസ്റ്റമിന്‍ ഘടകവും താത്കാലികമായ മറവിക്കു കാരണമായേക്കാം.

മരുന്ന് മാറിക്കഴിച്ചുപോയാല്‍ അടിയന്തരമായി എന്താണ് ചെയ്യേണ്ടത്?
മരുന്ന് മാറിക്കഴിക്കുന്നത് അബദ്ധത്തില്‍ സംഭവിക്കാം. കൂടാതെ ആത്മഹത്യാപ്രവണതയുള്ളവര്‍ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായും കൂടുതല്‍ അളവില്‍ മരുന്ന് കഴിച്ചെന്നും വരാം. ഏതായാലും ഉടന്‍തന്നെ വൈദ്യസഹായം തേടുകയാണ് ചെയ്യേണ്ടത്. എന്നാല്‍ വൈദ്യസഹായം ലഭ്യമാകുന്നതുവരെ ചെയ്യാന്‍കഴിയുന്ന ചില പ്രഥമശുശ്രൂഷകളുണ്ട്. ഉള്ളില്‍ ചെന്ന മരുന്ന് പുറത്തുകളയാനായി ഛര്‍ദിപ്പിക്കാവുന്നതാണ്. ഉപ്പ് കലക്കിയ വെള്ളം ധാരാളം കുടിക്കാന്‍ കൊടുത്താലും തൊണ്ടയുടെ മുകള്‍ഭാഗത്തായി ഒരു സ്​പൂണ്‍ കൊണ്ടോ വിരലുകൊണ്ടോ ഇക്കിളിപ്പെടുത്തിയാലും ഛര്‍ദിക്കാനിടയുണ്ട്. എന്നാല്‍ അബോധാവസ്ഥയിലുള്ള വ്യക്തിയെയും ആസിഡ്, മണ്ണെണ്ണ തുടങ്ങിയ വസ്തുക്കള്‍ കഴിച്ചുവെന്ന് സംശയമുള്ളപ്പോഴും ഛര്‍ദിപ്പിക്കാന്‍ ശ്രമിക്കരുത്. വസ്ത്രത്തിലും മറ്റും മരുന്നു പറ്റിയിട്ടുണ്ടെങ്കില്‍ വസ്ത്രം അഴിച്ചുമാറ്റി ദേഹം വൃത്തിയായി കഴുകണം. മൂക്കിലും വായിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന മരുന്നിന്റെ അവശിഷ്ടങ്ങളും തുപ്പലും പതയുമൊക്കെ തുടച്ചുമാറ്റണം. ധാരാളം ശുദ്ധവായു ശ്വസിക്കാനും അനുവദിക്കണം.

കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദയാരോഗ്യം എന്നിവയ്‌ക്കൊക്കെ പല മരുന്നുകളും ഇപ്പോള്‍ വിപണിയില്‍ കാണാറുണ്ട്. ഇവയൊക്കെ ഗുണമേന്മയുള്ളതാണോ? ഇതൊക്കെ സ്വയം വാങ്ങി കഴിക്കാമോ?
മരുന്നു മാത്രം കഴിച്ച് രക്തധമനികളിലെ ക്ലോട്ട് അലിയിക്കാമെന്നും ഒരു ഡോസ് മരുന്ന് മാത്രം ഉപയോഗിച്ച് പ്രമേഹത്തെ ഭേദമാക്കാമെന്നും മറ്റും വാഗ്ദാനംചെയ്യുന്ന മരുന്നുകള്‍ വ്യാപകമാണ്. എന്നാലിതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല. പ്രമേഹം, ഹൃദ്രോഗം, അമിത കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ദീര്‍ഘകാല രോഗങ്ങളാണ്. ഒരു ഡോസ് മരുന്ന് വാങ്ങി കഴിച്ചതുകൊണ്ടു മാത്രം ഇവയെ നിയന്ത്രിക്കാന്‍ സാധിക്കാറില്ല. മറിച്ച് മരുന്നിനോടൊപ്പം ഭക്ഷണം ക്രമീകരണം, വ്യായാമം, ക്രമമായ പരിശോധനകള്‍ ഇവകൂടി നടത്തിയാലേ ഈ ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രണവിധേയമാവുകയുള്ളൂ. മറിച്ചുള്ള മരുന്നുകളെ ആശ്രയിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാകാനേ സഹായിക്കൂ.

ചിലപ്പോള്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ പഥ്യം പാലിക്കാന്‍ പറയാറുണ്ട്, പുകവലി പാടില്ല, മദ്യപാനം ഒഴിവാക്കണം എന്നൊക്കെ. ഇതെന്തുകൊണ്ടാണ്?
മദ്യവും പുകയിലയുമൊക്കെ മരുന്നുകളുടെ ആഗിരണത്തെയും പ്രവര്‍ത്തനക്ഷമതയെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതുകൊണ്ടാണ് മരുന്നുപയോഗിക്കുമ്പോള്‍ ഇവ ഒഴിവാക്കണമെന്നു പറയുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന മരുന്നുകളായ ഉറക്കഗുളികകള്‍, ആന്റി ഹിസ്റ്റമിനുകള്‍ തുടങ്ങിയവ കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ മയക്കവും ഓര്‍മക്കുറവും സ്വഭാവ വ്യതിയാനവും ഉണ്ടാകാം. പ്രമേഹത്തിനുള്ള മരുന്നുകളും ചില ആന്റിബയോട്ടിക്കുകളും കഴിക്കുന്നവര്‍ മദ്യപിച്ചാല്‍ അസ്വസ്ഥതയുണ്ടാക്കുന്ന നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. ആസ്​പിരിന്‍പോലുള്ള വേദനസംഹാരികളോടൊപ്പം മദ്യപിച്ചാല്‍ ഗുരുതരമായ ഉദരരക്തസ്രാവമുണ്ടാകാനിടയുണ്ട്.

ഡോക്ടര്‍ നിര്‍ദേശിച്ചതിലും കൂടിയ അളവില്‍ ഡോസുള്ള മരുന്ന് കഴിച്ചുപോയാല്‍ എന്തു ചെയ്യും?
ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിക്കുന്നത് ഏറ്റവും സുരക്ഷിതമായ ഡോസിലായിരിക്കും. അബദ്ധത്തില്‍ ഒരു ഡോസ് കൂടുതല്‍ കഴിച്ചുപോയാല്‍ കാര്യമായ പ്രശ്‌നമൊന്നും ഉണ്ടാകാനിടയില്ല. കാരണം പല മരുന്നുകളുടെയും അനുവദനീയമായ ഡോസ്, ഡോക്ടര്‍ നിര്‍ദേശിച്ച ഡോസിലും കൂടുതലാവും. എന്നാലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്താന്‍ സാധിച്ചാല്‍ നന്നാവും. കഴിയുന്നതും മരുന്നിന്റെ അടുത്ത ഡോസ് ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ പ്രമേഹത്തിന്റെ ഗുളിക അമിത ഡോസില്‍ കഴിച്ചിട്ടുണ്ടെങ്കില്‍ അല്പം മധുരം കഴിക്കുന്നതും രക്താതിസമ്മര്‍ദത്തിന്റെ മരുന്നാണെങ്കില്‍ ഉപ്പിട്ട് വെള്ളം കുടിക്കുന്നതും അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

കേരളം കൂടോത്രക്കളത്തില്‍ !!

വിദ്യാഭ്യാസ, സാമൂഹിക നിലവാരങ്ങള്‍ വര്‍ധിച്ചെങ്കിലും മലയാളിയുടെ ഭ്രമങ്ങള്‍ അപഥസഞ്ചാരത്തിലാണ്. അതില്‍ ഒടുവിലത്തേതാണ് നേരത്തേ വിവരിച്ച പൂര്‍വജന്മ അപഗ്രഥന ചികിത്സ അഥവാ, 'പാസ്റ്റ്‌ലൈഫ് റിഗ്രഷന്‍ തെറാപ്പി.' തിരുവനന്തപുരത്ത് ഈ ചികിത്സ നടത്തുന്ന ദമ്പതിമാര്‍ക്ക് തിരക്കോട് തിരക്കാണ്. മണിക്കൂറിന് 2000 രൂപയാണ് കുറഞ്ഞ ഫീസ്. വര്‍ത്തമാനകാലത്തിലെ ജീവിതാസ്വാസ്ഥ്യങ്ങള്‍ക്ക് കാരണം അശാന്തമായ പൂര്‍വജന്മമാണെന്ന് തോന്നലുണ്ടായവര്‍ റിഗ്രഷന്‍ തെറാപ്പിസ്റ്റുകളെ അഭയം തേടുന്നു. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ, അല്പജ്ഞാനം നേടിയ തെറാപ്പിസ്റ്റുകള്‍ പ്രതിദിനം നേടുന്നത്

ഐ . ടി. മേഖലയിലെ ഉന്നത ജോലി രാജിവെച്ച് ഓണ്‍ലൈന്‍ മന്ത്രവാദം നടത്തുന്നയാള്‍, ആകസ്മികമായി നേടിയ രുദ്രാക്ഷത്തിലൂടെ ദൈവമായി മാറിയ വ്യാജ സിദ്ധന്‍, ചുവരില്‍ മുട്ടയെറിഞ്ഞ് ഭാവി പറയുന്ന മന്ത്രവാദി..... നാടിന്റെ മുക്കിലും മൂലയിലും തഴച്ചുവളരുന്ന ഇത്തരം കൂടോത്രക്കാര്‍ മലയാളിയുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ക്ക് ആശ്വാസവുമായെത്തുകയാണ്. വായില്‍ തുണിതിരുകി കറന്റടിപ്പിച്ച് ആത്മഹത്യ ചെയ്ത പതിനേഴുകാരനും ആണ്‍കുഞ്ഞിനെ ലഭിക്കാന്‍ മകളെ ബലികൊടുത്ത യുവതിയും മന്ത്രവാദിയുടെ ചികിത്സയില്‍ രണ്ട് മക്കളെ നഷ്ടപ്പെട്ട അമ്പതുകാരിയുമെല്ലാം കേരളം എത്തിനില്‍ക്കുന്ന കൂടോത്രക്കെണിയുടെ അവസാനത്തെ ഇരകളാണ്. ആഭിചാരം, സാത്താന്‍ ആരാധന, സര്‍പ്പചികിത്സ, കൈവിഷം....

മലയാളിയുടെ സാമൂഹിക ജീവിതത്തില്‍ അനാചാരങ്ങള്‍ക്ക് ഇടം വര്‍ധിക്കുകയാണ്. ക്ഷേമരാഷ്ട്രങ്ങള്‍ക്കൊപ്പം ജീവിതനിലവാരം നേടിയെന്ന് അഹങ്കരിക്കുന്ന, അഭ്യസ്തവിദ്യനായ മലയാളിയെ അപഹരിക്കുന്ന കൂടോത്രങ്ങളും അനാചാരങ്ങളും ദുര്‍മന്ത്രവാദങ്ങളും എങ്ങനെ നമ്മുടെ നാടിന്റെ ശീലമായി മാറി?

വല തേടി അലയുന്ന ഇരകള്‍

ആഭിചാരങ്ങളുടെയും ദോഷപരിഹാരപൂജകളുടെയും വലയിലേക്ക് എങ്ങനെയാണ് ഇരകളെ വീഴ്ത്തുന്നത്?'പ്രവചനങ്ങള്‍'ക്കും 'പ്രതിവിധികള്‍'ക്കും പിന്നിലെ തന്ത്രങ്ങള്‍ എന്താണ്? ഒരു നേര്‍സാക്ഷ്യം


തൃശ്ശൂരില്‍നിന്ന് മാള, പൊയ്യ വഴി പുത്തന്‍വേലിക്കരയിലെത്തിയപ്പോള്‍ എറണാകുളം ജില്ലയായി. തനി നാട്ടിന്‍പുറം. അഞ്ചാറു വര്‍ഷത്തിനിടയില്‍ ഇവിടെ പൊട്ടിമുളച്ച പ്രശ്‌നപരിഹാര കേന്ദ്രങ്ങള്‍ അനേകമാണ്. പലതിനും 'ക്ഷേത്രം' എന്ന പേര് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പാരമ്പര്യവിധിപ്രകാരമുള്ള, അംഗീകരിക്കപ്പെട്ട, ജ്യോതിഷികളെക്കൂടി ദോഷകരമായി ബാധിക്കുന്ന വിധമാണ് പുതിയ 'ക്ഷേത്ര'ങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരമൊരു കേന്ദ്രംനടത്തിപ്പുകാരനെ അന്വേഷിച്ച് ചില കടകളില്‍ കയറി. വഴിയാത്രക്കാരോട് തിരക്കി. അത്യാവശ്യക്കാരാണെന്ന പേരിലായിരുന്നു അന്വേഷണം. 10 മിനിറ്റ് കഴിയുമ്പോഴേക്കും ഒരു ചെറുപ്പക്കാരന്‍ അടുത്തെത്തി. എവിടന്നാണെന്നും എന്താണാവശ്യമെന്നും അന്വേഷിച്ചു. ആള്‍ യഥാര്‍ഥ ഏജന്റുതന്നെ. കൃത്യമായി വഴിയും അടയാളങ്ങളും പറഞ്ഞുതന്നു.

'മാതൃഭൂമി'ക്കുവേണ്ടി കൂടെ വന്നത് കെ.ജി. പ്രാണ്‍സിങ് എന്ന വില്ലേജ് ഓഫീസറാണ്. സംഘടനാ ഭാരവാഹിയും അറിയപ്പെടുന്ന ക്വിസ്മാസ്റ്ററുമാണ് പ്രാണ്‍സിങ്. തത്കാലത്തേക്ക് ഇദ്ദേഹം 'ബിജു' ആയി. സ്ഥലവും വിലാസവും മാറി. മൊബൈല്‍ ഫോണ്‍ കട നടത്തിയിരുന്നയാളായി.

ദോഷപരിഹാരകേന്ദ്രത്തിലെ പ്രധാനി അടുത്തെത്തി. കാവിമുണ്ട്, രുദ്രാക്ഷമാല. ഒപ്പമുള്ളവര്‍ പേരു മാത്രമാണ് വിളിക്കുന്നത്. 'സ്വാമി' ആയിവരുന്നതേയുള്ളൂ. തത്കാലം അദ്ദേഹത്തെ ഗോപി എന്നു വിളിക്കാം. അദ്ദേഹത്തോട് ആവശ്യം പറഞ്ഞു. ഭാര്യയുടെ സഹോദരനാണ് കൂടെയുള്ളത്. കുറച്ചുനാളായി സംസാരം വളരെക്കുറവ്. ഒന്നിലും താത്പര്യമില്ല. ജോലിക്ക് പോകുന്നില്ല. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല. ദോഷം കണ്ടെത്തി പരിഹാരം കാണണം.

ഗോപി: ക്ഷേത്രത്തിലെ ചടങ്ങുകള്‍ തീര്‍ന്നു. കുറച്ചു നേരത്തേ വരേണ്ടതായിരുന്നു. എങ്കില്‍ പറ ചൊരിഞ്ഞ് കാര്യം പറയുമായിരുന്നു.
ലേഖകന്‍: കുറച്ചു ദൂരത്തുനിന്നായതിനാല്‍ ഇപ്പോള്‍ത്തന്നെ എന്തെങ്കിലും ചെയ്താല്‍ നന്നായി. ഇവിടത്തെ സമയക്രമമൊന്നും അറിയാമായിരുന്നില്ല.
ഗോപി: (പൂജാസ്ഥലത്തു പോയി തിരിച്ചു വന്നിട്ട്) നിങ്ങളുടെ ഭാഗ്യം. കോവിലില്‍നിന്ന് മാലയും പൂക്കളും മാറ്റിയിട്ടില്ല. ഷര്‍ട്ടും ചെരിപ്പും പുറത്തുവെച്ച് വരൂ. കോണ്‍ക്രീറ്റില്‍ പണിത ചെറിയ അറയാണ് കോവില്‍. കുട്ടിച്ചാത്തനും കാളിയും ഉണ്ട്. കുറച്ച് പൂക്കള്‍ കൈയില്‍ തന്നിട്ട്, തൊഴുതുനില്‍ക്കാന്‍ പറഞ്ഞു. പിന്നെ തീര്‍ത്ഥം തന്നു. പാല്‍ എന്നാണ് പറഞ്ഞത്. രുചിച്ചപ്പോള്‍ നാവില്‍ ചവര്‍പ്പും തരിപ്പും. പാല്‍ കേടായതാവാം. അല്ലെങ്കില്‍ ഭസ്മം കലക്കിയിട്ടുണ്ടാവും.

പിന്നെ, ഗോപിയും ബിജുവും തമ്മിലായി സംഭാഷണം. ബിജു എന്ന പ്രാണ്‍സിങ് കടുത്ത വിഷാദരോഗിയെപ്പോലെയാണ് മറുപടി പറഞ്ഞത്. ദൃഷ്ടികള്‍ നേരെ നില്‍ക്കാതെയും കഴുത്ത് ചെരിച്ചും അവ്യക്തമായി സംസാരിക്കാന്‍ തലേന്നുതന്നെ നന്നായി പരിശീലിച്ചിട്ടുണ്ട് പ്രാണ്‍സിങ്. ഇടയ്ക്കു കയറി സംസാരിച്ച ലേഖകനെ സഹായികള്‍ തടഞ്ഞു. സംഭാഷണം തീര്‍ന്നപ്പോള്‍ കോവിലില്‍ നോക്കി ബിജുവിന്റെ പേരും നാളും പറഞ്ഞ് മന്ത്രം ചൊല്ലി. തുടര്‍ന്ന് വെളിപാടുകള്‍: കടുത്ത സ്തംഭനമുണ്ട് ഇദ്ദേഹത്തിന്. ശത്രുദോഷം കാരണമുണ്ടായ തടസ്സമാണ്. കട തുടങ്ങിയപ്പോള്‍ത്തന്നെ ദോഷം തുടങ്ങി. അതുകൊണ്ടാണ് അത് തകര്‍ന്നത്. ഇപ്പോള്‍ ഒന്നിനും താത്പര്യമില്ല (അതുതന്നെയല്ലേ ഞങ്ങള്‍ അങ്ങോട്ടു പറഞ്ഞത്?)

ഗോപി: ഭാര്യയും മക്കളും വീട്ടിലുണ്ടോ?
ബിജു: ഉവ്വ്...

ഇതുതന്നെ ലേഖകനോടും ചോദിച്ച് ഉറപ്പുവരുത്തി. എന്നിട്ടും തൃപ്തിയാവാത്തപോലെ. അവര്‍ പിണങ്ങിപ്പോയെന്ന് വിശ്വസിക്കാനാണ് അദ്ദേഹത്തിനിഷ്ടമെന്ന് തോന്നുന്നു.

ഇതിനിടയില്‍ വെള്ളികെട്ടിയ നീണ്ട ഒരു രുദ്രാക്ഷമാല ഗോപി കൈയിലെടുത്തപ്പോള്‍ ബിജു ഞെട്ടലോടെ ഒളിഞ്ഞുനോക്കി. ഒരു അടിയുടെ സാധ്യതയുണ്ടോ എന്നായിരുന്നു പേടി. പക്ഷേ, എന്തോ ആശയക്കുഴപ്പം പോലെ ഗോപി അതുപേക്ഷിച്ചു. പകരം ഒരു പൊതി ഭസ്മം തന്നു. പിന്നെയാണ് സംഭവങ്ങളുടെ 'ട്വിസ്റ്റ് '.

കൊടുങ്ങല്ലൂരിലുള്ള ഒരു ആചാരിയുടെ വീട്ടിലേക്കുള്ള വഴി എഴുതിത്തന്നു. അവിടെച്ചെന്ന് ചാര്‍ത്തെടുക്കണം. എന്താണ് ചാര്‍ത്ത്? 'ദോഷ'മെന്താണെന്ന് വിസ്തരിച്ചു പറഞ്ഞ് പരിഹാരക്രിയകള്‍ നിശ്ചയിക്കുന്ന വിധിയാണത്. ഇതൊരു റഫറല്‍ സമ്പ്രദായമാണ്. ചാര്‍ത്ത് തരുന്നയാള്‍ നല്ലൊരു തുക വാങ്ങിക്കും. കൂടാതെ ഇതേ 'ക്ഷേത്ര'ത്തില്‍ വന്ന് പൂജയും മറ്റ് പരിഹാരക്രിയകളും നടത്താനും നിര്‍ദേശിക്കും. രണ്ടിടത്തുമായി ചുരുങ്ങിയത് അയ്യായിരം രൂപ ചെലവാകും. ബാക്കിയെല്ലാം ഇരയുടെ യോഗംപോലെ (ധനസ്ഥിതിപോലെ)'ചാര്‍ത്തെടുക്കുന്നിടത്ത് ഭയങ്കര തിരക്കായിരിക്കും. സാരമില്ല. ഇവിടന്നാണെന്നു പറഞ്ഞാല്‍ മതി. ഞാന്‍ അവിടെ വിളിച്ചുപറയുകയും ചെയ്യാം. വഴി സംശയമുണ്ടെങ്കില്‍ എന്നെ വിളിച്ചോളൂ. ഗോപി മൊബൈല്‍ നമ്പര്‍ തന്നു. നാളെത്തന്നെ പോകണമെന്നും നിര്‍ബന്ധം. ഒപ്പം ഒരു സ്വയം വിശദീകരണം - 'ഇവിടെ എല്ലാ ജാതിമതസ്ഥരും വരുന്നുണ്ട്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകളെത്തുന്നുണ്ട്. ഞങ്ങളുടെ സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എട്ടു കൊല്ലം മുമ്പ് തുടങ്ങിയതാണ്'. അവിടെ 100 രൂപ 'ദക്ഷിണ' കൊടുത്ത് ഇറങ്ങി. തിരിച്ചുപോരുമ്പോള്‍ ഭസ്മപ്പൊതി കരുവന്നൂര്‍ പുഴയിലുപേക്ഷിച്ചു. അതിലെ മീനുകളോടും പാമ്പുകളോടും മാപ്പ്.

ഇതേ ഗ്രാമത്തിനടുത്തുതന്നെയുള്ള മന്ത്രവാദി, കുറേക്കൂടി കടുപ്പക്കാരനാണ്. മദ്യത്തിന്റെ ലഹരിയുണ്ടെങ്കിലേ മന്ത്രം വരികയുള്ളൂ. അദ്ദേഹത്തെ കാണാനായിരുന്നു അടുത്ത ദിവസത്തെ യാത്ര.


ബാധയൊഴിയാന്‍ ഇടി; ദൈവത്തെ കാണാന്‍ വിളക്കും കടലാസ്സും

പുത്തന്‍വേലിക്കര കവലയില്‍നിന്ന് നടന്നുപോകുമ്പോള്‍ നേരത്തെ കിട്ടിയ അടയാളങ്ങള്‍ മാത്രമായിരുന്നു കൂട്ട്. ആരോടും വഴിയന്വേഷിച്ചില്ല. എങ്കിലും ശരിയായ സ്ഥലത്തെത്തി. ബാധയൊഴിപ്പിക്കലാണ് ഇദ്ദേഹത്തിന്റെ പ്രത്യേകയിനം എന്നതുകൊണ്ട് അതിന് യോജിച്ച ലക്ഷണങ്ങളാണ് 'ബിജു'വിനെക്കുറിച്ചു പറഞ്ഞത്. ഇവിടെ 'ക്ഷേത്ര'മൊന്നും ഇല്ല, വീടുതന്നെ കേന്ദ്രം. അദ്ദേഹത്തിനു മുന്നില്‍ ഞങ്ങള്‍ ചമ്രംപടിഞ്ഞ് ഇരുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ട്.

* എന്താണ് വിഷമം?

തനിച്ചിരുന്ന് സംസാരിക്കുന്നു. ഉറക്കത്തില്‍ എഴുന്നേറ്റ് പോകാറുണ്ട്. ചിലപ്പോള്‍ മരിച്ചുപോയവരുടെ മട്ടും മാതിരിയുമായി സംസാരിക്കും.

മന്ത്രവാദി കുറച്ചുനേരം കണ്ണടച്ചിരുന്നു. ധ്യാനിക്കുകയാണോ ലഹരിയുടെ കടുപ്പത്തില്‍ ഉറങ്ങുകയാണോ എന്ന് സംശയമായി.

* ''ബന്ധിക്കണം. തടസ്സങ്ങളുണ്ട്. ഒറ്റയടിക്ക് ഒഴിഞ്ഞുപോകില്ല. ശക്തി കൂടിയ ഇനമാണ്.''

ഇത്രയും പറഞ്ഞ് നീണ്ട രണ്ട് ചരടുകളെടുത്ത് കൂട്ടിക്കെട്ടാന്‍ ബിജുവിനെ ഏല്‍പ്പിച്ചു. നേരത്തെ തീരുമാനിച്ചപ്രകാരം കുറേ സമയമെടുത്ത് പ്രയാസപ്പെട്ടാണ് ബിജു ചരട് കെട്ടിയത്.

* ''കെട്ടാന്‍ വിഷമം കാണും. ഒഴിയാന്‍ വിഷമമുള്ള ജാതിയാണ്.''

ചരട് വാങ്ങി എന്തൊക്കെയോ മന്ത്രം ചൊല്ലി മുറിയില്‍ ചകിരിയില്‍ തീ കൂട്ടി അതിലിട്ട് കത്തിച്ചു. ആവേശിച്ചത് കുറേയെല്ലാം ഒഴിഞ്ഞുപോയി എന്നാണ് സങ്കല്പം.

* ''ഇനി കലശം വയ്ക്കാന്‍ വരണം. അതിനുള്ള തിയ്യതി പറയാം.''

തത്കാലം 'ദക്ഷിണ' കൊടുത്ത് ഇറങ്ങി. കലശത്തിനും തുടര്‍ന്നുള്ള പൂജകള്‍ക്കും വലിയ തുകതന്നെ വേണം. ആളും തരവും നോക്കി ക്രിയകളും ഉച്ചാടനങ്ങളുമെല്ലാം തുടരും. അതിലൊന്ന് കോഴിയെ കൊന്ന് ചോര വീഴ്ത്തലാണ്. ബാധയൊഴിപ്പിക്കാന്‍ പുറത്ത് ചൂരലടിയാണ്. സിനിമയില്‍ കണ്ടുപരിചയമുണ്ടെങ്കിലും ഇവിടെ അല്പം വ്യത്യാസമുണ്ട്. കുനിച്ചുനിര്‍ത്തി പുറത്ത് ഇടിയാണ് ചികിത്സ. ഒരുതരം മൂന്നാംമുറ തന്നെ.

അത്തരമൊരു ചികിത്സയനുഭവിച്ച ഒരു പെണ്‍കുട്ടിയുടെ സഹോദരനെ കണ്ടു. മന്ത്രവാദത്തിലെ മൂന്നാംമുറകള്‍ സഹിക്കാതെ സഹോദരിയെയും കൊണ്ട് രക്ഷപ്പെട്ടതാണ് യുവാവ്. മന്ത്രവാദി തങ്ങള്‍ക്ക് ദൈവത്തെ കാണിച്ചുതന്നവിധം യുവാവ് പറഞ്ഞത് ഇങ്ങനെ: എണ്ണ പുരട്ടിയ കടലാസ് നിവര്‍ത്തിപ്പിടിച്ച് പിന്നില്‍ വിളക്ക് കത്തിച്ചുവെക്കും. അതിലേക്ക് നോക്കിയാല്‍ കൃഷ്ണനെ കാണാമെന്നാണ് പറയുക.

* ''എന്നിട്ട് ദൈവത്തെ കണ്ടോ?''

= എന്തോ ഒരു രൂപം തെളിഞ്ഞു.

കടലാസില്‍ മാത്രമല്ല, വെറ്റിലയിലും കൃഷ്ണനെ കാണിച്ചുകൊടുക്കാറുണ്ട് ഈ മന്ത്രവാദി.

തുപ്പലുപ്പാപ്പയും മുട്ടത്തങ്ങളും

മലപ്പുറത്തെ നാട്ടിന്‍പുറങ്ങളില്‍ സിദ്ധന്മാര്‍ക്ക് ചാകരയാണ്. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്കുള്ളതിനേക്കാള്‍ ക്യൂ ഇവരുടെ കേന്ദ്രങ്ങളില്‍ കാണാം. പല രൂപങ്ങളില്‍, ഭാവങ്ങളില്‍ സിദ്ധന്മാര്‍ സുലഭം. ഇക്കൂട്ടത്തില്‍പ്പെട്ടവരാണ് തുപ്പലുപ്പാപ്പയും മുട്ടത്തങ്ങളുമെല്ലാം. എടപ്പാള്‍ കാഞ്ഞിരമുക്കിലെ പ്രസിദ്ധനായ സിദ്ധനായിരുന്നു തുപ്പലുപ്പാപ്പ. ഏത് രോഗത്തിനും മാനസിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം. കിണറ്റില്‍നിന്ന് വെള്ളം കോരി പാത്രത്തിലാക്കി അതില്‍ ജപിച്ച് തുപ്പും. അത് ഭക്തര്‍ കുടിച്ചാല്‍ സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് വാഗ്ദാനം. ഉപ്പാപ്പയുടെ അത്ഭുത പ്രകടനങ്ങള്‍ സമുദായത്തിനുതന്നെ ചീത്തപ്പേരുണ്ടാക്കിത്തുടങ്ങിയപ്പോള്‍ എട്ടുവര്‍ഷം മുമ്പ് ആരോ അയാളെ തല്ലിക്കൊന്നു.

എന്നാല്‍ മുട്ടത്തങ്ങള്‍ ഇപ്പോഴും തിരക്കിലാണ്. എടപ്പാളാണ് പ്രധാനകേന്ദ്രം. ഭക്തരുടെ പ്രശ്‌നങ്ങളെല്ലാം കേട്ടാല്‍ ഒരു കോഴിമുട്ടയെടുത്ത് തൊട്ടടുത്ത ചുമരിലേക്ക് എറിയും. പ്രത്യേക രാസവസ്തുക്കള്‍ തേച്ച ചുമരിലൂടെ മുട്ട പൊട്ടിയൊലിക്കുമ്പോള്‍ നല്ല ചുവപ്പുനിറമുണ്ടാവും. അതോടെ 'നിങ്ങള്‍ വലിയ കുഴപ്പത്തിലാണ് പരിഹാരങ്ങള്‍ കുറേ ചെയ്യേണ്ടിവരു'മെന്നെല്ലാം പറഞ്ഞ് ഭയപ്പെടുത്തി പണവും വാങ്ങും. മല്ലിപ്പൊടിയുടെയും മുളകുപൊടിയുടെയും കച്ചവടത്തിന് എടപ്പാളിലെത്തിയ നാല്‍പ്പത് വയസ്സിനുതാഴെ മാത്രമുള്ള തങ്ങള്‍ ഇന്ന് കോടീശ്വരനായിക്കഴിഞ്ഞു. ടോക്കണ്‍ എടുത്തുവേണം കാണാന്‍. സംസാരിച്ച് ആരെയും കുപ്പിയിലാക്കുന്ന തങ്ങളെ കാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഭക്തരെത്തുന്നു.

അറബിമാന്ത്രികവും ഏലസ്സും

ഏലസ്സുകൊണ്ട് ഐശ്വര്യം വരും എന്ന വാദം സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം വണ്ടൂരിലെ ഒരു മുസ്‌ല്യാര്‍. പക്ഷേ, ഐശ്വര്യം വന്നത് ഏലസ് ധരിച്ച നാട്ടുകാര്‍ക്കല്ല, അത് വിറ്റ മുസ്‌ല്യാര്‍ക്കാണെന്ന് മാത്രം. വയനാട്ടില്‍നിന്ന് വണ്ടൂരിലെത്തിയ മുസ്‌ല്യാര്‍ അറബിമാന്ത്രികവും ഏലസ്സും കൊണ്ട് ഇന്ന് കോടീശ്വരനാണ്. അതോടെ ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു.

'ഹിക്കുലുശിഹാം' എന്നാണ് ഏലസ്സിന്റെ പേര്. ഒന്നിന് അയ്യായിരം രൂപയിലധികം വരും. സര്‍വാഭീഷ്ടദായിനിയാണത്രെ. ആവശ്യക്കാര്‍ക്ക് തപാലിലും ലഭിക്കും. നേരിട്ട് കാണണമെങ്കില്‍ ടോക്കണ്‍ എടുക്കണം. പത്രങ്ങളിലും ചാനലുകളിലും നിരന്തരം പരസ്യം വന്നുകൊണ്ടിരിക്കുന്നുണ്ട്. ടൗണില്‍ ഒരു മുറിയും സൗകര്യങ്ങളുമുണ്ടായിരുന്ന മുസ്‌ല്യാര്‍ക്ക് ഒരുവിഭാഗം ആളുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റേണ്ടിവന്നു.

നിങ്ങള്‍ക്കും 'ദിവ്യ'നാവാം; 'ജട'യ്ക്ക് വെറും 150 രൂപ

ഒറ്റ ദിവസംകൊണ്ട് നമ്മുടെ നാട്ടില്‍ ആര്‍ക്കും ദിവ്യനാവാം. ദിവ്യനെന്നാല്‍ എല്ലാമറിയുന്നവന്‍; എല്ലാത്തിനും പരിഹാരം കാണുന്നവന്‍. പതിറ്റാണ്ടുകള്‍ തപസ്സിരുന്ന്, പുരാതന താളിയോലകള്‍ വായിച്ചുപഠിച്ച് കിട്ടിയ ദിവ്യത്വമൊന്നുമല്ല. എല്ലാം വസ്ത്രാലങ്കാരത്തിന്റെ മിടുക്ക്. ഒരു ദിവ്യനെ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഘട്ടങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1. അടിസ്ഥാന യോഗ്യത: ജ്യോതിഷം, മഷിനോട്ടം, ഹസ്തരേഖാ'ശാസ്ത്രം' തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നില്‍ എന്തെങ്കിലുമൊക്കെ അറിഞ്ഞിരിക്കുക. ചില ശ്ലോകങ്ങള്‍ കാണാപ്പാഠം പഠിച്ചിരിക്കണം. നല്ല വാഗ്ചാതുരിയാണ് മറ്റൊരു വിശേഷമായി വേണ്ടത്. ആകര്‍ഷകമായി സംസാരിച്ച് ഇരകളെ വിട്ടുപോകാതിരിക്കാന്‍ പ്രേരിപ്പിക്കണം. 'ഫീസ്' ചോദിക്കാതെ 'ദക്ഷിണ' വാങ്ങാന്‍ കഴിയണം.

2. വസ്ത്രാലങ്കാരം: സാഹചര്യത്തിനനുസരിച്ച് ഇതില്‍ വ്യത്യാസം വരും. ചിലയിടത്ത് ചുവന്ന പട്ട്, ചന്ദനക്കുറി, ജട, നീണ്ടതാടി എന്നിങ്ങനെ. മറ്റു ചിലര്‍ക്ക് ശുഭ്രവസ്ത്രം, ഭസ്മക്കുറി, മുണ്ഡനം ചെയ്ത തല, ക്ലീന്‍ ഷേവ്. മുറുക്കിച്ചുവപ്പിച്ചും കണ്ണില്‍ മഷിയെഴുതിയും പരിവേഷം വര്‍ധിപ്പിക്കുന്നവരുണ്ട്. വേഷത്തിന്റെ പ്രാധാന്യമറിയണമെങ്കില്‍ സന്തോഷ് മാധവന്‍ പിടിയിലാകുന്നതിന് മുമ്പും പിമ്പും ഉള്ള ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.ജടയുള്ള ദിവ്യന്മാര്‍ക്ക് ഡിമാന്‍ഡ് കൂടും. ഇതുണ്ടാക്കാന്‍ വര്‍ഷങ്ങളോളം കുളിക്കാതെ, മുടി വെട്ടാതെ കഴിയണമെന്നില്ല. നാലു ദിവസം തല നനയ്ക്കാതെ ബോംബെ വരെ ചെന്നാല്‍ മതി. 150 രൂപ കൊടുത്താല്‍ ഒരു മണിക്കൂര്‍കൊണ്ട് ജട ഫിക്‌സ് ചെയ്തുതരുന്ന കേന്ദ്രങ്ങളുണ്ട്. 'ജട ഫിക്‌സിങ്' ലളിതമാണെന്നര്‍ഥം.

3. ഏജന്റ് അഥവാ ഡീലര്‍: മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഉണ്ടെങ്കിലും ശരിയായ മാര്‍ക്കറ്റിങ് ഇല്ലെങ്കില്‍ മേല്‍ഗതി ഉണ്ടാവില്ല. ഇവിടെയാണ് ഡീലറുടെ ആവശ്യം. ചില ആരാധനാലയങ്ങളോടു ചേര്‍ന്നാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം.തൃശ്ശൂരിലെ ഒരു ജ്യോതിഷിയുടെ അടുത്തേക്ക് തൃപ്രയാറില്‍നിന്നുള്ള നാലഞ്ചാളുകള്‍ വന്നത് ഈയിടെയാണ്. അവിടെയുള്ള ഒരു ഇടത്തരം ക്ഷേത്രത്തിന്റെ ആളുകളാണ്. അവരുടെ 'സ്വാമി'യാവാനായിരുന്നു ക്ഷണം. ഇപ്പോള്‍ ധാരാളം തമിഴ്‌നാട്ടുകാര്‍ ഇവിടേക്ക് വരുന്നുണ്ട്. അവര്‍ക്കുവേണ്ടിയാണ് പുതിയ നീക്കം. വഴിപാടുകളായി കിട്ടുന്ന പണത്തെക്കാള്‍ പതിന്മടങ്ങായിരിക്കും 'സ്വാമി'യുണ്ടെങ്കില്‍ കിട്ടുക എന്നതാണ് ഇതിന്റെ സാമ്പത്തിക രഹസ്യം.

ദിവ്യന്മാര്‍ക്കും സ്വാമിമാര്‍ക്കും ഡിമാന്‍ഡ് കൂടുമ്പോള്‍ അവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നത് സ്വാഭാവികം.

നിനച്ചിരിക്കാത്ത സന്ദര്‍ഭങ്ങളിലാണ് ചില സ്വാമിമാരുടെ ജനനവും അവതാരവും. കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ ആധ്യാത്മിക ലോകത്തെത്തപ്പെട്ട വഴി നോക്കുക. ആള്‍ ഗള്‍ഫില്‍നിന്നുവന്ന് വധുവിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. തിരിച്ച് വീട്ടിലേയ്ക്ക് വരുന്ന വഴി ബസ്സില്‍ വലിയ തിരക്ക്. കണ്ടക്ടര്‍ ഒരു കാവിയുടുത്ത ആളുമായി തര്‍ക്കിക്കുകയാണ്. സ്വാമി ടിക്കറ്റെടുത്തില്ലെന്ന് കണ്ടക്ടര്‍. എടുത്തെന്ന് സ്വാമി. ആളുടെ കയ്യില്‍ ഒരു രുദ്രാക്ഷമാലയുമുണ്ട്. രംഗം വീക്ഷിച്ച നമ്മുടെ ഗള്‍ഫുകാരന്‍ പ്രശ്‌നത്തിലിടപെട്ടു. സ്വാമിയുടെ ടിക്കറ്റ് അയാള്‍ നല്‍കി. സ്വാമി കയ്യിലിരിക്കുന്ന മാല തത്കാലം പിടിക്കാന്‍ ഇയാളെ ഏല്‍പ്പിക്കുകയും ചെയ്തു. ബസ്സ് കുറേ ദൂരം യാത്ര ചെയ്തശേഷം തിരക്കില്‍ കാവിയുടുത്തയാള്‍ എവിടെയോ ഇറങ്ങി. കുറച്ച് സമയത്തിനുശേഷമാണ് ഗള്‍ഫുകാരന്‍ ഇതറിയുന്നത്. രുദ്രക്ഷമാല തിരിച്ചുകൊടുക്കാനായി ഗള്‍ഫുകാരന്‍ ബസ്സിറങ്ങി സ്വാമിയെ അന്വേഷിച്ചു. പക്ഷേ, അയാളെ എങ്ങും കണ്ടില്ല. രുദ്രാക്ഷമാലയുമായി വീട്ടിലെ മുറിയില്‍ കയറി ഏറെ നേരം വാതിലടച്ചു ധ്യാനത്തിലായി. പിന്നെ പ്രവചനമായി, ചില ദൃഷ്ടാന്തങ്ങള്‍ പറയുകയായി. പോകെപ്പോകെ ഗള്‍ഫുകാരന്‍ നാട്ടിലെ അറിയപ്പെടുന്ന സ്വാമിയായി. ഇപ്പോള്‍ നിരവധി ഭക്തരായി, ട്രസ്റ്റായി, ആശ്രമമായി...

മരണം എന്നും... എല്ലാവര്ക്കും... നഷ്ടപ്പെടലിന്റെതാണ്

മരണം !! എന്നും വേദനയോടെ ഓര്ക്കാന് പറ്റുന്ന ഒരു സത്യം. ഉറ്റവരുടെ... വേണ്ടപ്പെട്ടവരുടെ... കൂടപ്പിറപ്പിന്റെ മരണം നമ്മില് സൃഷ്ടിക്കുന്ന ആഘാതം അതിവേദനാജനകമാണ്.


നിഴല്പോലെ നമ്മോടൊത്ത് ഉണ്ടായിരുന്നവര്... തൊട്ടടുത്ത കട്ടിലില് ഇന്നലെവരെ കൊച്ചുവര്ത്തമാനങ്ങള് പറഞ്ഞ് ഉറങ്ങാന് കിടന്നയാള്... ഒരുപാട് പ്രതീക്ഷകള്... അതിലേറെ സ്വപ്നങ്ങള്... വീട് നിര്മ്മാണം... മകളുടെ കല്യാണം... കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന് ജീവിതം കൊണ്ട് ഭാവിയെ ഗണിച്ചവര്... ഒരു വെളുപ്പാന് കാലത്ത് തണുത്ത് മരവിച്ച്... തന്റെ സ്വപ്നങ്ങളത്രയും... ഒരു കരയ്ക്കുമെത്താതെ ഈ ലോകം വിട്ടവര്... വാഹനവുമായി പുറത്തുപോയ ആള് തിരിച്ച് വരാതാവുമ്പോള്... വേര്പെട്ട് പോയ അവയവങ്ങള് പെറുക്കികൂട്ടി ആസ്പത്രിയിലെ മോര്ച്ചറിയില്... ഇങ്ങനെയെത്ര മരണത്തിന്റെ വ്യത്യസ്ത മുഖങ്ങള്... നിര്നിമേഷനായി നോക്കി കണ്ടവരാണ് പ്രവാസികള്...


രംഗബൂധമില്ലാത്ത് കോമാളിയെന്നും... വിധിയെന്നും... ഒക്കെ നമ്മള് പറയാറുള്ള മരണം പ്രവാസികളില് തീര്ക്കുന്ന വേര്പാട് ഒരുപാട് സങ്കടങ്ങളുടെയും വേദനിപ്പിക്കുന്നതിന്റെ അങ്ങേയറ്റവുമാണ്. മരണം എന്നും... എല്ലാവര്ക്കും... നഷ്ടപ്പെടലിന്റെതാണ്. മരണവെപ്രാളത്തില് ഒന്നുപിടയുമ്പോഴും ശ്വസിക്കുന്ന വായു... നിശ്ചലമാവുന്നു എന്നറിയുമ്പോഴും ആരാരുമില്ലാതെ... തന്റെ കട്ടിലില് കറുത്ത ഇരുട്ടില് മരണത്തിന്റെ കാല്സ്പന്ദനം അടുക്കുമ്പോള്... നാം പരതിപോകുന്നത്... നമ്മുടെ ഉറ്റവരെയാണ്. പുറത്തേക്ക് വരാതെ ഉള്ളില് വിങ്ങിപ്പോയ വിളി ... ചുറ്റും കറുത്ത ഇരുട്ടില് അവസാന നോട്ടം നോക്കുന്നത് മക്കളുടെ മുഖമാണ്... ഇല്ല... ആരുമില്ല... തൊട്ടടുത്ത് കിടക്കുന്ന പാകിസ്താന്കാരനെയോ... ബംഗാളിയെയോ വിളിക്കാന് ആവുന്നില്ല... ഒരിറ്റുവെള്ളം എടുക്കാന് പറ്റുന്നില്ല... ദൈവമേ എന്റെ മക്കള്, ദൈവമേ എന്റെ നാട്... ദൈവമേ ഇല്ല ഇനി ആര്ക്കും രക്ഷിക്കാനാവില്ല. കുറച്ച് വര്ഷമെങ്കിലും ഗള്ഫില് ജോലി ചെയ്തവര്ക്ക് മനസ്സിലാക്കാന്പറ്റും...


ഇവിടെ നടന്ന മരണങ്ങള് നമ്മില് എന്തൊക്കെ വിഷമങ്ങള് സൃഷ്ടിച്ചിട്ടുണ്ട് എന്ന്. രാത്രി ഒരുപാട് വര്ത്തമാനങ്ങള് പറഞ്ഞ് കിടന്നയാള് പിറ്റേന്ന് മരിച്ച് വിറങ്ങലിച്ച് കിടക്കുന്നത് കണ്ടുകൊണ്ട്... തൊട്ടടുത്ത റൂംമേറ്റ് ജോലിക്ക് പോകേണ്ടിവരുന്നതിന്റെ ധര്മ്മസങ്കടം. പിതാവ് മരിച്ചെന്ന് വിവരം നാട്ടില് നിന്നെത്തിയിട്ട് ഒന്നു കരയാന്... ഒന്നു കിടക്കാന് കഴിയാതെ.... മറ്റൊരാള് വരുന്നതുവരെ... സെക്രട്ടറി ജോലി ചെയ്യേണ്ടിവന്ന പെണ്കുട്ടിയെ എനിക്കറിയാം... ഹാര്ട്ട് അറ്റാക്ക് വന്ന് മരണം മുഖാമുഖം കണ്ടുകൊണ്ട് കിടക്കുന്നവനെ ആസ്പത്രിയില് പോയി കൂട്ടിരിക്കാന് പറ്റാതെ വരുന്ന അവസ്ഥ... ബന്ധുക്കള് ഉണ്ടായിട്ടും... ഒന്ന് വന്ന് കാണാന് പറ്റാത്ത സ്ഥിതി. ഇവിടെ ജോലിയാണ് പ്രധാനം. കമ്പനിയുടെ നിയമങ്ങളും, ഉത്തരവുകളുമാണ്... അനുസരിക്കേണ്ടത്... അത് അനുസരിക്കേണ്ടിവരുന്നവര്ക്ക് മരണം സ്വന്തം നെഞ്ചിലേറ്റു വാങ്ങുന്ന വിങ്ങല് മാത്രം ..


ഇവിടെയുള്ള മരണങ്ങള്ക്ക് ഒരുപാട് ദൈര്ഘ്യമുണ്ട്... ഒരാള് മരിച്ചാല് അത് നാട്ടിലറിയിക്കുന്നു... അന്നുമുതല് അതൊരു മരണവീടാണ്... ഇവിടുത്തെ നിയമങ്ങള് അനുസരിച്ചുള്ള ഡെഡ്ബോഡി വിടുവിക്കലിന് സമയമെടുക്കും. ഒരു വിദേശിയുടെ മരണം നിയമപരമായ നൂലാമാലകള്... എല്ലാം കഴിയുമ്പോഴേക്കും മൂന്ന് നാല് ദിവസമെടുക്കും. അതുവരെ നാട്ടില് മരണം അതിന്റെ ഉച്ഛസ്ഥായില് തന്നെ നില്ക്കുന്നു. പ്രവാസിയുടെ മറ്റൊരു ദുരോഗ്യം. നാട്ടില് എത്താന് കഴിയാതെ വരുന്ന മൃതദേഹങ്ങള് ഇവിടെത്തന്നെ സംസ്കരിച്ചാലും നാട്ടിലുള്ളവര്ക്ക് ഭാര്യയ്ക്കും മക്കള്ക്കും മറ്റുള്ളവര്ക്കും അത് ഉള്ക്കൊള്ളാന് കഴിയാറില്ല... മരിച്ചു എന്ന സത്യം എല്ലാവരും അംഗീകരിക്കുന്നെങ്കിലും ഉപബോധ മനസ്സില് മൃതശരീരം കാണാത്തത് കാരണം മരിച്ചില്ല എന്ന തോന്നല് എന്നും അലട്ടിക്കൊണ്ടിരിക്കും.


പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്കോട് മുതല് തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര് ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്ദ്രതയില് നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്ട്ടര്മാരില്ല... ഇവരെ ആരുമറിയുന്നുമില്ല.


നിശബ്ദമായി പ്രവര്ത്തിക്കുന്ന ഒരുപാട് മനുഷ്യസ്നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള് ആസ്പത്രി മോര്ച്ചറിയിലെ വാച്ചര്മാര് വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര് വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്മ്മങ്ങളും നടത്തും... സംസ്കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും... അറിയപ്പെടുന്നില്ല.. ഇവര്ക്കാര്ക്കും അറിയപ്പെടാന് ആഗ്രഹവുമില്ല... അവരുടെ കര്മ്മപഥത്തില്... ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം. എന്തൊക്കെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് നാമോരുത്തരും. ഇവിടെ എത്തുന്നത് ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്... ഒരുപാട് ബാധ്യതകളും... ആഗ്രഹങ്ങളും... പൂര്ത്തീകരിക്കാനാവാതെ... മരണപ്പെടുക... കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ കാണുക... ജന്മം കൊടുത്ത മകനെ- മകളെ കാണാതെ... മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്ഷം... കടംതീര്ക്കാന് വിയര്പ്പൊഴുക്കി പോകാന് നേരം എയര്പോര്ട്ടിനടുത്ത് അല്ലെങ്കില് റൂമില് കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള് മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്കുന്നത് ഒരുപാട് ദുഃഖമാണ്.


എയര്പോര്ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില് ഒരുവന് ഞാനാവണമേ എന്ന് പ്രാര്ത്ഥിക്കുക. സൂപ്പര്മാളില് നിന്ന് കിട്ടുന്ന റാഫിള് കൂപ്പണില് ഒരുലക്ഷം പേരില് ഭാഗ്യവാന് ഞാന് മാത്രമേ ആകാവൂ എന്ന് പ്രാര്ത്ഥിക്കുന്നവര് മരണത്തെക്കുറിച്ച് ഓര്ക്കാറില്ല... ഈ ഒരു ലക്ഷം പേരില് നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില് ഉള്പ്പെടും. ഇന്ന് ഉള്പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക. ഗള്ഫില് നിന്ന് മൂന്നരവര്ഷകാലത്തെ കഷ്ടപ്പാടിന് ശേഷം ഒരാള് നാട്ടില് വരുന്നു. ആളുടെ ഇളയമകളുടെ മുഖം ഇദ്ദേഹം കണ്ടിട്ടില്ല... മൂന്ന് മക്കളില് ഇളയതിനെ കാണാത്തത് കാരണം ഈ വരവിന് നല്ല പകിട്ടുണ്ട്. കളിപ്പാട്ടവും... കുഞ്ഞുടുപ്പുകളുമായാണ് വരവ്... കുട്ടികള്ക്കും ഭാര്യയ്ക്കും നിര്ബന്ധം എയര്പോര്ട്ടില് വരാന്... വിമാനടിക്കറ്റില്ലാത്ത കാരണം തിരുവനന്തപുരം വഴിയാണ് വരുന്നത്... ഭാര്യയോടും മക്കളോടും തലശ്ശേരി റെയില്വേസ്റ്റേഷനില് പുലര്ച്ചെ വരാന് പറഞ്ഞു. ഇളയകുട്ടിയെ ഉറങ്ങുകയാണെങ്കിലും കൊണ്ടുവരാന് പറഞ്ഞു. കാണാന് കൊതിയാണ് കാരണം. സന്തോഷംകൊണ്ട് രാത്രി പകലാക്കിയ ആ വീട്ടിലേക്ക് രണ്ട് പോലീസുകാരുടെ രൂപത്തില് ദുഃഖത്തിന്റെ നിലവിളിയുയര്ന്നു. തിരുവനന്തപുരം എയര്പോര്ട്ടില് നിന്ന് റെയില്വേ സ്റ്റേഷനിലേക്കുള്ള ഓട്ടോ യാത്രയില് കെ.എസ്.ആര്.ടി.സി. ബസ്സ് ഇടിച്ച് ഈ പ്രവാസി മരണപ്പെട്ട വിവരം തിരുവനന്തപുരം പോലീസ് സ്റ്റേഷനില് നിന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് കിട്ടി ആ വിവരമാണ് പോലീസ് അറിയിച്ചത്. ഭര്ത്താവിന്റെ മരണവാര്ത്തയില് ഞെട്ടിപ്പോയ് ഇന്നും വിധവയായി കഴിയുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആകസ്മിക മരണം കൊണ്ട് തീര്ത്തും ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ ഉറ്റവര്ക്ക്... ഭര്ത്താവിന്റെ മരണം കൊണ്ട് ഇന്നും കണ്ണീരുമായി കഴിയുന്ന പ്രവാസി വിധവകള്ക്ക്... ഞാന് ഇത് സമര്പ്പിക്കുന്നു.

ഇത് ഏതാ മോനേ ദുനിയാവ്!

ഒ അബ്ദുല്ല
(മൂന്ന് ദിവസങ്ങളിലായി വര്ത്തനമാനം ദിനപത്രം പ്രസിദ്ധീകരിച്ചത്)

കോഴിക്കോട് വഴി വീട്ടിലേക്ക് മടങ്ങവെ മാവൂര്‍ പുല്പ്പോറമ്പില്‍ എത്തിയപ്പോള്‍ മരുമകള്‍ ലുലുമോള്‍ കാറില്‍ നിന്നിറങ്ങി പാതയുടെ ഇടതുഭാഗത്ത് പതിച്ചുകണ്ട പോസ്റ്ററുകളില്‍ ഒന്ന് ക്യാമറയിലേക്ക് പകര്ത്തി . വെളുത്ത കടലാസില്‍ കറുത്ത് തടിച്ച അക്ഷരങ്ങള്‍ ഓരോന്നും കണ്ണിലേക്ക് തുറിച്ചുനോക്കുന്നുണ്ടായിരുന്നു. ആ വഴി നിത്യം നൂറുകണക്കിന് ആളുകള്‍ കടന്നുപോവുന്നുണ്ടായിരുന്നെങ്കിലും 'പ്രവാചകനിന്ദ : എന്‍ ഡി എഫുകാര്‍ ഒ അബ്ദുല്ലയുടെ തല വെട്ടുമോ' എന്ന ചോദ്യത്തിലെ അബ്ദുല്ല എന്ന അക്ഷരങ്ങള്‍ എന്റെ കണ്ണുകളുമായി ഉടക്കുന്നത് അന്നേരത്താണ്. സൂക്ഷിച്ചുനോക്കി. അവയിലെ ഓരോ അക്ഷരങ്ങള്ക്കും നിരപരാധിയായ ചേകന്നൂര്‍ മൗലവിയുടെ രക്തത്തിന്റെ മണം.

സുന്നികളിലെ ഉഗ്രവാദി വിഭാഗമായ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ വിദ്യാർഥി സംഘടനയുടെ വകയാണ് പോസ്റ്ററെന്ന് ചുവടെ എഴുതിയ എസ് എസ് എഫ് അക്ഷരങ്ങളിൽ നിന്ന് വ്യക്തമായി. അതാണ് അക്ഷരങ്ങള്ക്ക്് ചോരയുടെ മണം കൈവരാന്‍ കാരണം. വേറെ ചിലയിടങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി നേരത്തെ ചിലര്‍ വിളിച്ച് പറഞ്ഞിരുന്നെങ്കിലും സ്വന്തം കണ്ണിലേക്ക് തുറിച്ചുനോക്കുന്ന ചോരനിറമുള്ള അക്ഷരങ്ങളെ മുഖാമുഖം കാണുന്നത് മാവൂര്‍ പാറമ്മേലെ 'ഹളറമൗതി'.ല്‍ വെച്ചാണ്. മനുഷ്യന്റെ റൂഹിനെ പിടിക്കുന്ന അസ്‌റാഈല്‍ എന്ന മലക്ക് മാവൂര്‍ പ്രദേശത്തെ 'മഹഌറ'യുടെ മുമ്പിലെങ്ങാനും കറഞ്ഞി നടക്കുന്നുണ്ടാവുമോ എന്ന് അന്നേരം വെറുതെ ഒരു തോന്നല്‍!

കൂടെയുണ്ടായിരുന്ന അഭ്യന്തരത്തോട് ഞാന്‍ പറഞ്ഞു: അവര്‍ നമ്മെ കൊല്ലുകയില്ലെന്ന് തീര്ച്ചു. കാരണം കൊല്ലുന്നവര്‍ അക്കാര്യം ഒരിക്കലും വിളിച്ചുപറയാറില്ല. എന്നിട്ട് പരസ്പരം പോരടിച്ച രണ്ട് അറബി കവികള്‍ - 'ജാഹിദും ഫറസ്ദക്കും' അന്യോന്യം കളിയാക്കിപ്പാടിയ ഒരു കവിതാശകലം ഞാന്‍ അവളെ കേള്പ്പി ച്ചു. 'അബ്ഷിര്‍ ബി തൂലി സ്വലാമത്തിന്‍ യാ മഅ്മറൂ'. മഅ്മര്‍ എന്ന ആളെ വധിക്കുമെന്ന് ഫറസ്ദക് പറഞ്ഞ് നടക്കുന്നു; എന്നാല്‍ മഅ്മര്‍! താങ്കള്ക്ക്ക മരണമില്ല!

മാവൂരിലെ ഹള്‌റമൗത്തില്‍ എഴുതിവെച്ചതിലും ഭീകരമായിരുന്നു മൊബൈല്‍ ഫോണില്‍ വന്നുകൊണ്ടിരുന്ന ഭീഷണികളില്‍ പലതും. അവരില്‍ ചിലര്ക്ക് വേണ്ടിയിരുന്നത് എന്റെ തലയായിരുന്നെങ്കില്‍ വേറെ ചിലര്ക്ക്ത വേണ്ടിയിരുന്നത് കുടല്മാ്ലയായിരുന്നു. എന്റെ 'വിശുദ്ധ കേശം' ആര്ക്കും വേണ്ട. ഭീഷണിപ്പെടുത്തിയവരില്‍ ഒരാളോട് ഞാന്‍ പറഞ്ഞു. തലയറുത്തെടുത്താല്‍ തലമുടി പൂര്ണടമായും നശിപ്പിക്കരുത്. അവയില്‍ ഏതാനും ഇഴ എടുത്ത്‌വെച്ചാല്‍ ഏതെങ്കിലും ഔസിന്റെയോ ഖസ്‌റജിന്റെയോ പേര് പറഞ്ഞ് ഭാവിയില്‍ പള്ളി നിര്മി്ക്കുമ്പോള്‍ അതിനാവശ്യമായ പണം ആ ഒരു ഇഴ മുടി വഴി ഉണ്ടാക്കാനാകും!

വിവാദവിധേയമായ എന്റെ ലേഖനം പത്രത്തില്‍ അച്ചടിച്ചുവന്നത് ഫെബ്രുവരി 20-നാണ്. പകല്‍ ശാന്തമായി കടന്നുപോയി. ലേഖനത്തെ അഭിനന്ദിച്ച് കൊണ്ടുള്ള ഏതാനും വിളികള്‍ മനസ്സിന് ആനന്ദം പകര്ന്നു . സന്ധ്യാനേരം തൊട്ടായിരുന്നു 'കൊതുക്ക'ളുടെ കടന്നാക്രമണം. ഒന്നിനു പിറകെ മറ്റൊന്നായി മൊബൈല്‍ ഓഫാക്കി ഉറങ്ങുംവരെ തെറിവിളി തുടര്ന്നുന. ലേഖനം വായിക്കുകയോ വായിച്ച് കേള്ക്കു കയോ ചെയ്തിട്ടില്ലാത്തവര്‍ ആയിരുന്നു വിളിച്ചവരില്‍ ബഹുഭൂരിഭാഗവും. കുടകില്നിുന്നും കാസര്കോവട്‌നിന്നും കോട്ടക്കല്‍ നിന്നും കോട്ടയത്ത്‌നിന്നും വന്നു വിളി. ഒരു പ്രത്യേക കേന്ദ്രത്തില്നി ന്ന് എസ് എം എസ് വഴി എന്റെ മൊബൈല്‍ നമ്പര്‍ കൈമാറി എന്നെ വിളിച്ച് 'നാല് വര്ത്ത്മാനം' പറയാന്‍ ഏര്പ്പെ്ടുത്തപ്പെട്ടവരായിരുന്നു അവരെന്ന് വ്യക്തം. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമായ കേരളം തങ്ങളുടെ ഉസ്താദിന് സ്ത്രീധനമായി ലഭിച്ചതാണെന്നും കേരളത്തിന്റെ മതസാംസ്‌കാരിക മണ്ഡലം തങ്ങള്ക്ക്ള കീഴടങ്ങിയിരിക്കെ ഇത്തരം അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന നിന്നെപ്പോലുള്ളവരെ വെച്ചുപൊറുപ്പിക്കുന്ന പ്രശ്‌നമില്ലെന്നും ആയിരുന്നു മൂന്ന് ദിവസം തുടര്ച്ചപയായി ഫോണിലൂടെ വെല്ലുവിളിച്ചവര്‍ എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. എന്റെ ലേഖനത്തിന് മറുപടിയായി ഒരാള്‍ തുടര്ച്ച യായി എഴുതിയ മൂന്ന് ലേഖനങ്ങള്‍ അടക്കം അഞ്ച് ഖണ്ഡനങ്ങള്‍ ബന്ധപ്പെട്ടവര്‍ അവരുടെ പത്രത്തില്‍ ഇതിനകം എഴുതുകയുണ്ടായി. എന്റെ ലേഖനം പ്രസിദ്ധീകരിച്ച പത്രവും നിരവധി എതിര്പ്ര്തികരണങ്ങള്‍ പ്രസിദ്ധീകരിച്ചു. പോരാത്തതിന് പേരോട് തൊട്ട് സാക്ഷാല്‍ കാന്തപുരം ഉസ്താദ് വരെയുള്ളവരുടെ വക നാടാകെ നടന്ന് നടത്തുന്ന വിമര്ശ്ങ്ങള്‍ വേറെയും! ഇവയില്‍ ചിലതെല്ലാം മോചകചര്യ നൂലിഴ വ്യത്യാസമില്ലാതെ മുറുകെ പിടിക്കുന്നവരുടെ വകയായതുകൊണ്ടാവാം കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെ തോല്പിക്കും വിധമായിരുന്നു. പ്രസംഗം കേട്ടുകൊണ്ടിരിക്കെ എന്റെ ഒരു പൂര്വലകാല വിദ്യാര്ഥി് എന്നെ വിളിച്ചു പറഞ്ഞു: നാട്ടിലുള്ള മുഴുവന്‍ മൃഗങ്ങളുടെയും പേരുകള്‍ അവര്‍ സാറിന് ചാര്ത്തി യിരിക്കുന്നു. ഞാന്‍ പറഞ്ഞു: ആ പ്രാസംഗികന്റേയും എന്റെയും പേര്‍ ഒന്നല്ലല്ലോ-അതുമതി!

എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം സാംസ്‌കാരിക ഫാസിസത്തിന്റെ പിത്തലാട്ടം പുതിയ അനുഭവമായിരുന്നില്ല. നേരത്തെ 'മാതൃഭൂമി' ദിനപത്രത്തിലെ 'നേര്ക്കു നേര്‍' എന്ന കോളത്തില്‍ സുന്നികളിലെ ഉഗ്രവാദി വിഭാഗത്തിന് അപ്രിയകരമെന്ന് അവര്ക്ക്് തോന്നിയ ഒരു പരാമര്ശഗത്തെ തുടര്ന്നും ഇതേവിധത്തില്‍ അവര്‍ വ്യാപകമായ പ്രതിഷേധ സന്നാഹങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പത്രമോഫീസിലേക്ക് നിരന്തരം ഫോണ്‍ ചെയ്ത് പത്രത്തിന്റെ കോപ്പി കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമെ 'നേര്ക്കു നേര്‍' എന്ന കോളം നിര്ത്ത്ലാക്കണമെന്ന് ആവശ്യപ്പെട്ട് 4500 കത്തുകള്‍ അവര്‍ അയച്ചതായി അന്നത്തെ മാതൃഭൂമി പത്രാധിപര്‍ എന്നോട് പറയുകയുണ്ടായിട്ടുണ്ട്. ഇത്രയധികം വിളിയും തെളിയും നടന്നാല്‍ ഇവയുടെ യഥാര്ഥവ വായനാപരിധി അറിയാത്ത ഏത് പത്രാധിപരും ഒന്ന് പകച്ചുപോകുമെന്ന് തീര്ച്ചയ. തേജസ് ലേഖനത്തെ തുടര്ന്നും ഇതേ അടവുകള്‍ അവരില്‍ ചിലര്‍ പയറ്റിനോക്കിയിരുന്നു. പക്ഷേ സമുദായത്തിന്റെ പള്സ് അറിയാവുന്ന തേജസിന്റെ 'വേലായുധന്റെ' മുമ്പില്‍ വേല നടന്നില്ല. നാളെ മുതല്‍ കണ്ണൂരിലേക്ക് പത്രം അയക്കേണ്ട എന്ന് ഏജന്റ് ചമഞ്ഞായിരുന്നു ഇതിന് ഒരു വിളി. തിരിച്ച് ഏജന്സിര നമ്പര്‍ ചോദിച്ചപ്പോള്‍ വിളിച്ച ആള്‍ ഫോണ്‍ വെച്ചു.

ഇവിടെ നഗ്നമായി അപമാനിക്കപ്പെടുന്ന നൈതികതയെ കുറിച്ച് ദയവായി ചോദിക്കരുത്, കളവ് പറയരുത്, അന്യരുടെ രക്തത്തിന്ന് ദാഹിക്കരുത്, വിയോജിപ്പ് എന്ന് കരുതി പ്രതിയോഗികളെ തെറി പറയരുത് എന്നൊന്നും പഠിപ്പിക്കാനല്ലല്ലോ പ്രവാചകന്‍ സമാഗതനായത്. അദ്ദേഹം വന്നത് സ്വന്തം ശരീര വിസര്ജ്യ ങ്ങള്‍ അനുയായികള്ക്കി ടയില്‍ വിതരണം ചെയ്യാനും അവ അന്ത്യനാള്‍ വരെ സൂക്ഷിച്ചുവെച്ച് വെള്ളം ഒഴിച്ച് കുടിച്ച് ഉടലോടെ സ്വര്ഗംത്തില്‍ പോകാന്‍ വഴി ഒരുക്കാനുമാണ്. 'നിങ്ങള്ക്കാശയി രണ്ട് കാര്യങ്ങള്‍ ഞാന്‍ വിട്ടേച്ച് വച്ചിരിക്കുന്നു-ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥം. മറ്റൊന്ന് അല്ലാഹുവിന്റെ റസൂലിന്റെ ചര്യ.' ഈ നബിവചനത്തെ ഇവര്‍ തിരുത്തുന്നു: അതനുസരിച്ച് പ്രവാചകന്‍ വിട്ടേച്ച് പോയിരിക്കുന്ന പ്രസ്തുത രണ്ട് സാധനങ്ങള്‍ അദ്ദേഹത്തിന്റെ നഖവും മുടിയുമാണ്. അല്ലെങ്കില്‍ അതുപോലത്തെ മറ്റ് മാലിന്യങ്ങളാണ്. അവ എടുത്ത് സൂക്ഷിച്ച് വെള്ളം ഒഴിച്ച് കുടിച്ചാല്‍ ലോകസമാധാനത്തിനും മനുഷ്യരാശി അഭിമുഖീകരിക്കുന്ന സമസ്ത പ്രശ്‌നങ്ങള്ക്കുംത പരിഹാരത്തിനായി മറ്റ് എവിടെയും പോകണ്ട. ഇതിനെ ചോദ്യം ചെയ്യുന്നവരുടെ കൈകള്‍ വെട്ടുമ്പോള്‍ ആ വെട്ട് പ്രൊഫസര്‍ ജോസഫിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ 'പെണ്വെ്ട്ട്' ആവരുത്. പകരം ഇരുകൈകളും മുളച്ചുണ്ടാകുന്ന ചുമലിനോട് ചേര്ന്നുടള്ള ഭാഗം തൊട്ട് വെട്ടണം.

പടച്ചവനെക്കൊണ്ട് മുഹമ്മദ് നബിയെ 'നായിന്റെ മോന്‍' എന്ന് വിളിപ്പിച്ചതിന്നാണ് ജോസഫിന്റെ കൈ വെട്ടിയത്. ഇവിടെ ഞാന്‍ ചെയ്തതാവട്ടെ, കാരന്തൂര്‍ മര്ക്കെസില്‍ ഉണ്ട് എന്നു പറയുന്ന തലമുടി നബിതിരുമേനിയുടേതാണെന്നതിന് സ്ഥിരീകരണം ആവശ്യമാണ്; അഥവാ അത് സ്ഥിരീകൃതമായാല്ത ന്നെ തന്റെ ശരീര ശേഷിപ്പുകള്‍ വെള്ളത്തില്‍ ഇട്ട് കുടിക്കാന്‍ വിശ്വാസികള്‍ അനുശാസിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധനാ വിധേയമാക്കണം; എന്ന് പറയുക മാത്രമാണ്. എന്നിട്ടും എന്റേത് ജോസഫിന്റേതിനേക്കാള്‍ കൊടിയ അപരാധം. കാരണം വ്യക്തമാണ്: എന്റെ ആശയങ്ങള്‍ വിശ്വാസികളില്‍ സംശയം ഉളവാക്കിയാല്‍ വീണ് തകരുന്നത് തലമുടിയില്‍ നിര്മിവതമായ പൗരോഹിത്യത്തിന്റെ ഒരു പണംചുരത്തുന്ന പിരമിഡ് ആണ്. അതാവട്ടെ പുരോഹിത പരിഷകള്ക്ക് മാത്രമല്ല, അജ്മീര്‍-നിസാമുദ്ദീന്‍ ദര്ഗ്ഗാവ പരിസരങ്ങളിലെ പതിവു കാഴ്ചയായ മതത്തിന്റെ പച്ച ഉറുമാല്‍ കഴുത്തില്‍ ചുറ്റി പിടിച്ചുപറിക്കാരുടെയും ഉറുക്കും നൂലും ജപവും മന്ത്രവും ആയി ജനങ്ങളെ കൊള്ളയടിക്കുന്നവരുടെയും സര്വോരപരി ഇത്തരം അകൃത്യങ്ങളെ ന്യായീകരിച്ച് ഉലക്കമുക്കി ആഖ്യാനങ്ങള്‍ എഴുതി പുളിയുറുമ്പിനെപോലെ സ്വന്തം ദുര്ബഖല മസില്‍ കാണിച്ച് പ്രതിയോഗികളെ ഗുസ്തിക്ക് വെല്ലുവിളിക്കുന്ന പരാന്നഭോജികളുടെയും ചങ്കിന്റെ നേരെയുള്ള കടന്നുപിടിക്കലാകും. 'വട്ടപൂജ്യം' അബ്ദുല്ല എന്നോ 'സീറോ' അബ്ദുല്ല എന്നോ മുത്ത് നബിയുടെ ഉത്തമ മാതൃകാപിന്ഗാരമികളായ ഇവര്‍ പരിഹാസപൂര്വം വിളിക്കുന്ന ഒ അബ്ദുല്ല എന്ന ഞാന്‍ ഒരു ലേഖനത്തിലൂടെ 2011 ഫെബ്രുവരി 20ന് ആകാശത്തുകൂടെ കാക്ക കൊത്തി പറക്കുമ്പോള്‍ അതിന്റെ കൊക്കില്നിശന്നും താഴെ മണ്ണില്‍ വീണ് പൊട്ടി മുളച്ചുണ്ടായതല്ല. കഴിഞ്ഞ 40-45 വര്ഷ ക്കാലമായി ഗ്യാസ്ട്രബിള്‍ മരുന്ന് കമ്പനിക്കാരുടെ പരസ്യത്തിലെന്ന പോലെ ഞാന്‍ ഇവിടെ ഉണ്ട്.

തീര്ച്ചനയായും 'വിവരത്തേക്കാള്‍ കൂടുതല്‍ വിരക്കേടു'മായി തന്നെ! കാരണം വിശുദ്ധ ഖുര്ആ്ന്‍ മനുഷ്യരാശിയെ കുറിച്ച് പറഞ്ഞത് 'നിങ്ങള്ക്ക്് അല്പംത മാത്രമേ വിവരം നല്കിതയിട്ടുള്ളൂ' എന്നാണല്ലോ. അതിനാല്‍ ഒ അബ്ദുല്ല മാത്രം എല്ലാം അറിയുന്നവനാകുക സാധ്യമല്ല

******************************
എന്നെക്കുറിച്ച് ചിലരെങ്കിലും ധരിച്ചുവശായത് ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാനല്ലാതെ എനിക്ക് ഖുര്ആുന്‍ തീരേ അറിയില്ല, ഹദീഥ് അറിയില്ല, അറബി അറിയില്ല, മതപരമായി ഒരു ചുക്കും അറിയില്ല എന്നൊക്കെയാണ്. അവരുടെ വിമര്ശചനങ്ങള്‍ കേള്ക്കു മ്പോള്‍ ഞാന്‍ കൂടുതല്‍ വിനീതനായിത്തീരുന്നു. എന്നാലും തമാശക്കുവേണ്ടി ചില കാര്യങ്ങള്‍ പറയട്ടെ. ഒരു കാലഘട്ടത്തില്‍ ആധുനിക ഇസ്‌ലാമിക പഠനത്തിന്റെ പരീക്ഷണകേന്ദ്രമായിരുന്ന ശാന്തപുരം ഇസ്‌ലാമിയാ കോളെജ് എന്ന സമുന്നത സ്ഥാപനത്തിലെ ആദ്യകാല പ്രൊഡക്റ്റുകളില്‍ ഒരാളാണ് ഞാന്‍. തുടര്ന്ന്ട ഖത്തറില്‍ ഡോക്ടര്‍ യൂസ്ഫുല്‍ ഖറദാവി, അലി ജമ്മാസ്, അബ്ദുല്‍ ലതീഫ് സാഇദ് മുതലായ മഹത്തുക്കളുടെ ശിഷ്യത്വത്തില്‍ ഖുര്ആ നും ഹദീഥും അറബിഭാഷയും മറ്റും പഠിക്കാന്‍ അവസരം ലഭിച്ച അപൂര്വീ ഭാഗ്യവാന്മാരില്‍ ഒരാളായിത്തീര്ന്നു ഈയുള്ളവന്‍. ഉപരിപഠനത്തിന് ശേഷം ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്റര്പ്രിരറ്റര്‍ ആയി ജോലിയില്‍ ചേര്ന്നു . തുടര്ന്ന് ഖത്തര്‍ ലാന്ഗ്വേ ജ് ഇന്സ്റ്റി റ്റിയൂട്ടില്‍. ഇന്ത്യന്‍ അംബാസഡര്‍ വിദേശികളായ മന്ത്രിമാരുമായോ വ്യവസായ പ്രമുഖരുമായോ അംബാസഡര്മാുരുമായോ സംസാരിക്കവെ ഇംഗ്ലിഷില്‍ പറയുന്ന കാര്യങ്ങള്‍ അപ്പടി അറബിയിലേക്കും തിരിച്ച് ഇംഗ്ലിഷിലേക്കും ഭാഷാന്തരം ചെയ്യുകയാണല്ലോ ഒരു ദ്വിഭാഷിയുടെ ജോലി. ഉഴപ്പിയാല്‍ അടുത്ത കപ്പലില്‍ മടക്കടിക്കറ്റ് ഉറപ്പ്. ഈ ജോലി ചെയ്യുന്ന ആള്ക്കും അല്പകസ്വല്പം് ഭാഷകള്‍ അറിയണമെന്ന് പറയുമ്പോള്‍ അതില്‍ അഹങ്കാരത്തിന്റെ ചുവയുണ്ടെങ്കില്‍ അത്തരം ഒരു അഹങ്കാരി കൂടിയാണ് ഞാന്‍.

ഇന്ത്യയില്‍ ആയിരിക്കെ നിലവാരമുള്ള രണ്ട് മുസ്‌ലിം പ്രസിദ്ധീകരണങ്ങളുടെ തലപ്പത്ത് ഞാനുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ പ്രബോധനത്തിന്റെ മുഖ്യ സഹപത്രാധിപരില്‍ ഒരാളായി ഏഴ് വര്ഷംധ. മലയാളത്തിലെ നിലവാരമുള്ള പത്രങ്ങളില്‍ ഒന്നായ മാധ്യമത്തിന്റെ അസോസിയേറ്റ് എഡിറ്ററായി 14 കൊല്ലം. തുടര്ന്ന് തേജസ് ദിനപത്രത്തിലും അതേ തസ്തികയില്‍ ഒന്നര വര്ഷ്ക്കാലം. മാതൃഭൂമി, ദീപിക, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിലും സ്ഥിരമായി കോളം എഴുതി. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പക്ഷത്ത് നിന്നുകൊണ്ട് മാതൃഭൂമി പോലുള്ള ഒരു ദേശീയ പത്രത്തില്‍ അര വ്യാഴവട്ടക്കാലത്തിലധികം തുടര്ച്ച യായി കോളം എഴുതിയ മുസ്‌ലിം സമുദായത്തിലെ അപൂര്വചരില്‍ ഒരാളായി ഞാന്‍ എന്നെ പ്രതിഷ്ഠിക്കും. അതും വെറും ഇസ്‌ലാമിക പക്ഷമല്ല, വിട്ടുവീഴ്ചയില്ലാത്ത ഇസ്‌ലാമികപക്ഷത്തുനിന്നുകൊണ്ട് സമുദായത്തില്‍ അധിക പേര്ക്കൊ ന്നും ഇത്തരം ഒരു സവിശേഷത അവകാശപ്പെടാന്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. എഴുതുന്നവരുണ്ടാകും. ഒന്നുകില്‍ ഇസ്‌ലാമിന്റെ നെഞ്ചത്ത് ചവിട്ടിനിന്നുകൊണ്ട്, അല്ലെങ്കില്‍ ഇസ്‌ലാമിക കളരിയുടെ പുറത്തേക്ക് കാലെടുത്തുവെച്ചുകൊണ്ട്. എന്നാല്‍ പ്രബോധനത്തിലെ ഏതാനും വര്ഷെങ്ങള്‍ ഒഴിച്ച് ഞാനൊരിക്കലും മുഴുസമയ പത്രപ്രവര്ത്ത്കനായിരുന്നിട്ടില്ല. 2010 ജൂണ്‍ ഒന്നാം തിയ്യതി വരെ നീണ്ട 28 വര്ഷരക്കാലം ഞാന്‍ ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയാ കോളേജിലെ അധ്യാപകനായിരുന്നു. അറബി സാഹിത്യത്തിനും അറബി അലങ്കാരശാസ്ത്രത്തിനും പുറമെ കണിശമായും നിര്ബഅന്ധമായും ഞാന്‍ പഠിപ്പിച്ച വിഷയം ഖുര്ആാന്‍ ആണ്. വിശുദ്ധ ഖുര്ആഠന്റെ ആഴങ്ങളിലേക്ക് ഇറങ്ങുവാനും അതിന്റെ ആത്മാവ് ഉള്ക്കൊ്ണ്ട് ഇസ്‌ലാമിനെ ഖുര്ആ്നില്നികന്ന് നേരിട്ട് മനസ്സിലാക്കുവാനും ഉപയോഗിക്കപ്പെട്ട നീണ്ട 28 വര്ഷനങ്ങള്‍ ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങളാണ്. ഈ പഠനത്തിലൂടെ കൈവന്ന അറിവും വിവരവുമാണ് ഇസ്‌ലാമില്‍ കടന്നുകൂടിയ മാലിന്യങ്ങളില്‍ നിന്ന് അതിലെ നെല്ലും പതിരും വേര്തികരിച്ച് മനസ്സിലാക്കാന്‍ എനിക്ക് അവസരമൊരുക്കിയത്.

മതരംഗത്ത് ഇടപെടുന്ന മിക്കവരും ചെയ്യുംപ്രകാരം എന്റെ ശരീരത്തിലോ വേഷത്തിലോ പാണ്ഡിത്യത്തിന്റെ വെച്ചുകെട്ടലുകള്‍ ഇല്ല. സഖാഫി, ഫൈസി, മഅ്ദനി, സഅ്ദി തുടങ്ങിയ കൃത്രിമ കത്തിവേഷങ്ങള്‍ സ്വീകരിക്കണമായിരുന്നെങ്കില്‍ എനിക്ക് അതിനൊട്ടും പ്രയാസം ഉണ്ടായിരുന്നില്ല. മഅ്ദനുല്‍ ഉലൂം പള്ളി ദര്സിഇല്‍ പഠിച്ചതിന്റെ പേരില്‍ അബ്ദുനാസിര്‍ എന്ന ആള്‍ അബ്ദുന്നാസിര്‍ മഅ്ദനി ആയതുപോലെ! മര്കനസ് സഖാഫയില്‍ പഠിച്ച പേരോട് അബ്ദുറഹ്മാന്‍ പേരോട് സഖാഫി ആയതുപോലെ ഖത്തറിലെ മഅ്ഹദ് ദീനില്‍ പഠിച്ച ഒടുങ്ങാട്ട് അബ്ദുല്ലക്ക് അബ്ദുല്ലാ മഅ് ഹദിയാകാന്‍ ഒരു മലക്കം മറിച്ചിലിന്റെയും ആവശ്യമുണ്ടായിരുന്നില്ല. ശാന്തപുരം ഇസ്‌ലാമിയാ കോളെജില്‍ പഠിച്ചവര്ക്ക് അല്ഫതഖീഹു ഫിദ്ദിന്‍ എന്നും ഭൗതിക വിഷയങ്ങളില്‍ ആര്ജിപച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാച്ച്‌ലര്‍ ഓഫ് സോഷ്യല്‍ സ്റ്റഡീസ് എന്ന ബിരുദവും നല്കിംയിരുന്നു. ഈ ബിരുദങ്ങള്‍ പേരിനോടൊപ്പം വെച്ച്‌കെട്ടുകയും 'സിയാവുദ്ദീന്‍ സര്ദാങര്‍' എഴുതിയതുപോലെ രണ്ടുമാസം തുടര്ച്ച്യായി ഷേവ് ചെയ്യാതിരിക്കുകയും ഒരു ജൗളിക്കടില്‍ കയറി ഏതാനും മീറ്റര്‍ ഓയില്മുതണ്ട് വാങ്ങി വാല് അല്പം പിറകിലേക്ക് തൂക്കി തലേക്കെട്ട് കെട്ടുകയും ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ എന്ന അല്ആുലിമുല്‍ അല്ലാമാ ഡബിള്‍ അല്ഹാിജ് ളുഹുറുല്‍ ഇസ്‌ലാം, അല്‍ ഫഖീഹ് ഫിദ്ദിന്‍ അബ്ദുല്ല മുഈന്‍ ബി എസ് എസ് എന്ന ആള്ക്ക്ാ ചെയ്ത്കൂടാത്തതും പറഞ്ഞുകൂടാത്തതും ആളുകളെ പറ്റിച്ചുകൂടാത്തതുമായി ഒന്നും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ടി വി പരസ്യത്തില്‍ ഒരു പെണ്കുിട്ടി പതിവായി പറയുന്നത് പോലെ വെറുതെ എന്തിന് ആളുകളെ പറ്റിക്കണം ക്കാ എന്ന് തോന്നിപ്പോയി. പാവം സമുദായം. അത് എന്തെല്ലാം സഹിക്കണം. അക്കൂട്ടത്തില്‍ എന്നെപ്പോലുള്ളവരുടെ ഇത്തരം വിഡ്ഢിവേഷങ്ങളും വേണോ? എന്നാല്‍ ഇതിന്റെയൊക്കെ പേരില്‍ സമുദായത്തിലെ ചില തല്പ രകക്ഷികള്‍ ഭാവിയില്‍ ഞങ്ങളെ വിവരദോഷികളും അറബി അറിയാത്തവരും ഖുര്ആെന്‍ അറിയാത്തവരുമായി അവതരിപ്പിക്കുമെന്ന് ഓര്ത്തിവല്ല. പക്ഷേ, തലേക്കെട്ട്, താടി മുതലായ പ്രാചീന വേഷങ്ങളില്ലെങ്കിലും ശരീരത്തില്‍ തപ്പിനോക്കുമ്പോള്‍ തടയുന്ന ഒരു അവയവം എനിക്കുള്ളതായി അനുഭവപ്പെടുന്നു. അല്പംവ ഭേദപ്പെട്ട നട്ടെല്ല്. ആര്ക്ക്പ വേണമെങ്കിലും വന്ന് തപ്പിനോക്കാം. അതിന് ഒരിത്തിരി പോലും വളവ് സംഭവിച്ചിട്ടില്ല. ആ നട്ടെല്ലിന്റെ ബലത്തില്‍ പറയട്ടെ: 20. 2. 2011 ല്‍ എഴുതിയതില്‍ ഞാന്‍ ഉറച്ചുനില്ക്കുുന്നു. വള്ളി പുള്ളി വിസര്ഗ്ത്തില്‍ അടക്കം. ഒരു ഇഞ്ച് പിറകോട്ട് ഇല്ല. അതായത് കാരന്തൂര്‍ മര്ക.സില്‍ എ പി അബൂബക്കര്‍ മുസലിയാര്‍ ഏതോ ഒരു ഖവാരിജിയില്നിരന്ന് എന്നു പറഞ്ഞു ഏറ്റുവാങ്ങി പ്രദര്ശി്പ്പിച്ച തലമുടി ഇത്തരം കാര്യങ്ങളില്‍ അവലംബമാക്കേണ്ട നിദാന ശാസ്ത്രമനുസരിച്ച് പ്രവാചകന്റേതാണ് എന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇനി വാദത്തിന് വേണ്ടി ആ മുടി പ്രവാചകന്റേതാണെന്ന് വന്നാല്പോ ലും നബി തിരുമേനിയോ സച്ചരിതരായ നാല് ഖലീഫമാരോ നിര്ദേനശിക്കുകയോ കാണിച്ചുതരികയോ ചെയ്യാത്ത സ്ഥിതിക്ക് തിരുനബിയുടെ ശരീര മാലിന്യങ്ങള്‍ എടുത്ത് സൂക്ഷിക്കാനും ഇടയ്ക്കിടെ എടുത്ത് വെള്ളമൊഴിച്ച് കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടില്ല. ശുദ്ധിക്കും വൃത്തിക്കും ഏറ്റവും മുന്തിയ പരിഗണന നല്കു.ന്ന ഇസ്‌ലാമിക മഹത്വത്തെ മലിനപ്പെടുത്തലും പൊതുസമൂഹത്തിന്റെ മുന്നില്‍ ഇസ്‌ലാമിനെ അപമാനപ്പെടുത്തുന്നത് എന്ന നിലക്ക് നിയമം മുഖേന നിരോധിക്കേണ്ടതുമാണ് പ്രസ്തുത നടപടി. അതിനാല്‍ തന്നെ മകരജ്യോതിയുടെ കാര്യത്തില്‍ എന്നപോലെ വിശ്വാസികളില്‍ ആരെങ്കിലും ഒരാള്‍ ഇത് തടയുക എന്ന ആവശ്യവുമായി കോടതിയെ സമീപിക്കേണ്ടതാണ്.

നബി തിരുമേനിയുടെ കാലത്ത് മദീനയില്‍ ഉണ്ടായിരുന്ന ഹൗസ്, ഖസ്‌റജ് മുതലായ ഗോത്രങ്ങളില്‍ പെട്ട ബസ്‌റജ് ഗോത്രക്കാരനായ ഒരാള്‍ തനിക്ക് കൈമാറിയത് എന്നാണല്ലോ തന്റെ കൈവശമുള്ള കേശത്തെകുറിച്ച കാന്തപുരത്തിന്റെ അവകാശവാദം. പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് അത് തനിക്ക് കൈമാറപ്പെട്ടത് എന്നും അവകാശപ്പെടുന്നു. തലമുടിയുടെ സ്ഥാനത്ത് നാമൊരു ഹദീഥ് സങ്കല്പിിക്കുക. ഒരു ഖസ്‌റജ് ഗോത്രക്കാരന്‍ നബി പറഞ്ഞു എന്ന് പറഞ്ഞാല്‍ ഒരു ഹദീഥ് സ്വീകാര്യയോഗ്യമാകുമോ? ഇല്ലാ എന്നുറപ്പ്. ഖുറൈശി ഗോത്രക്കാരന്‍ അഹ്മദ്/തമീം ഗോത്രക്കാരന്‍ മുഹമ്മദ് പറഞ്ഞു എന്നതുകൊണ്ട് മാത്രം ഒറ്റ ഹദീഥും സ്വീകാര്യയോഗ്യമല്ല. അവരുടെ വംശപരമ്പരയില്പെംട്ടു എന്നതുകൊണ്ടുമാത്രം ഇക്കാലത്തുള്ളവര്‍ പറഞ്ഞാല്‍ ഏതായാലും അത് സ്വീകാര്യമല്ല. മുടിയുടെ കാര്യത്തിലും ഇതാണ് വാസ്തവം. നബിയുടെ കാലംതൊട്ട് ഇന്നേവരെ ഉള്ള നൂറ്റാണ്ടുകളിലൂടെ തീര്ത്തും വിശ്വസനീയരായ ആളുകള്‍ വഴി കൈമാറി കൈമാറി വന്നതിന്റെ ശരിയായ പ്രമാണങ്ങളും രേഖകളും വേണം മുടി നബിയുടേതാണ് എന്ന് സ്ഥിരപ്പെടാന്‍. കാന്തപുരത്തിന് മുടി കൈമാറിയ ഖസ്‌റജ് വംശക്കാരന്‍ എത്തരത്തില്‍ പെട്ട ആളാണ്? അദ്ദേഹത്തിന് എവിടെനിന്ന് കിട്ടി മുടി? ആ ആള്ക്ക് എവിടെ നിന്നുകിട്ടി?
*****************

ഈ ഖസ്‌റജിന്റെ കയ്യില്‍ പ്രവാചക കേശത്തിന്റെ ഒരു ശേഖരം തന്നെ ഉണ്ടത്രെ. ഒരു ഇഴ ഏതായാലും ഉണ്ട്. എന്നിട്ട് എന്തുകൊണ്ട് അദ്ദേഹം അത് ഇത്രയും കാലം വന്‍ രഹസ്യമാക്കി വെച്ചു? ഹജ്ജിനും ഉംറക്കും വരുന്ന കോടിക്കണക്കിന് വിശ്വാസികള്ക്ക് 'തബറുക്കിന്' വേണ്ടി അതെടുത്ത് മക്കയിലെ സംസം വെള്ളത്തില്‍ മുക്കി അതിന്റെ വിശുദ്ധി വിശ്വാസികള്ക്ക് ലഭ്യമാക്കാമായിരുന്നില്ലേ അദ്ദേഹത്തിന്? സഊദി അറേബ്യയിലെയോ യു എ ഇ യിലെയോ ഒരു പള്ളിയില്‍ എന്തുകൊണ്ട് നാളിതുവരെ അദ്ദേഹം പ്രസ്തുത മുടി വെള്ളത്തില്‍ മുക്കി വിതരണം ചെയ്തില്ല? അന്ധവിശ്വാസം കേരളത്തിന്റെ പ്രത്യേകതയാണ് എന്ന തിരിച്ചറിവ് ഈ ഖസ്‌റജ് ഗോത്രക്കാരന്റെ ചെവിയില്‍ ആരാണ് ഓതിക്കൊടുത്തത്?

തുര്ക്കി യില്‍ ഇത്തരത്തില്പെോട്ട മുടി ഉണ്ടല്ലോ എന്ന് പണ്ഡിതനായ ശൈഖ് സ്വാലിഹ് ഫൈസാനോടു ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. 'ഇത് റസൂലിന്റെ വസ്ത്രമാണ്, ഇത് റസൂലിന്റെ മുടിയാണ്, ഇത് റസൂലിന്റെ തലേക്കെട്ടാണ് എന്ന് സുസ്ഥിരമായ സനദു വഴി തെളിയിക്കപ്പെടാത്തിടത്തോളം, ഊഹങ്ങളും കളവുകളും ജനങ്ങളുടെ പണം പിടുങ്ങാനുള്ള തന്ത്രം മാത്രമാണ്.' ഇപ്രകാരം തന്റെ പക്കലുള്ള തലമുടി പ്രവാചകന്റേതാണ് എന്ന് 'മുത്തസ്വിലായ' രിവായത്തു വഴി സ്ഥാപിക്കാന്‍ കാന്തപുരം ഉസ്താദിന് സാധിക്കുമോ? കൊലവിളി നടത്താനുള്ള പരിശീലനത്തിന് പകരം ഇതിനാവശ്യമായ വൈജ്ഞാനിക പരിശീലനമാണ്, അതിനാവശ്യമായ ആയുധമാണ് ഉസ്താദ് ശിഷ്യന്മാരെ അണിയിക്കേണ്ടത്.

സ്വാതന്ത്ര്യസമരകാലത്ത് ഒരു മൗലവി പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഖുര്ആഗന്‍ കൊണ്ട് തെളിയിക്കാന്‍ സാധിക്കുമോ എന്ന് സദസ്സില്നിുന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രെ 'അതെ, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഖുര്ആിന്‍ കൊണ്ടും ഖുര്ആനന്റെ വാപ്പയെക്കൊണ്ടും തെളിയിക്കാന്‍ തയ്യാറാണ്' എന്ന്. ഖസ്‌റജിന്റെ വിശ്വാസ്യതയും അദ്ദേഹത്തിന്റെ കൈകളില്‍ മുടി ഏല്പിറച്ചതിന്റെ വംശീയപരമ്പരയെയും കുറിച്ച് അന്വേഷിക്കുമ്പോള്‍ ഖസ്‌റജിനെ കുറ്റം പറഞ്ഞു എന്ന് നിലവിളിക്കുന്നതിന് പകരം ഖസ്‌റജിനെയും അദ്ദേഹത്തിന്റെ വാപ്പയെയും കൊണ്ട് തെളിയിക്കാന്‍ തയ്യാറാണ് എന്ന മറുപടിയാണ് ഇക്കാര്യത്തില്‍ ജനം പ്രതീക്ഷിക്കുന്നത്.

നമുക്ക് ഖസ്‌റജിനെ വിടാം. അറിയേണ്ട രണ്ടാമത്തെ കാര്യം മഹാന്മാരുടെ ശരീരവിസര്ജ്യ ങ്ങള്‍- ബോഡി വേസ്റ്റ്- പരിശുദ്ധമോ അതോ നജസോ എന്ന കാര്യമാണ്. ചില വിമര്ശ്കര്ക്ക് 'ബോഡി വേസ്റ്റ്' എന്ന പ്രയോഗത്തോട് ആണത്രെ അലര്ജിജ. തലമുടി, നഖം, മലം, മൂത്രം എന്നിത്യാദി ശരീരമാലിന്യങ്ങളെ ഏറ്റവും മാന്യമായി വ്യവഹരിക്കാന്‍ ബോഡിവേസ്റ്റ് എന്ന ആംഗല പദത്തേക്കാള്‍ ഉചിതമായ വാക്ക് ഏതാണ്? തിരുശേഷിപ്പ് എന്നോ? ഒരാളുടെ മലവും മൂത്രവും എല്ലാം തിരുശേഷിപ്പാണോ?

അതിരിക്കട്ടെ, പ്രവാചകന്റെ ശരീര വിസര്ജ്യ ങ്ങള്‍ പരിശുദ്ധമാണ് എന്ന് സമ്മതിക്കുമ്പോള്‍ ഉയരുന്ന ചോദ്യം: എങ്കില്‍ അദ്ദേഹത്തിന് എന്തിന് അത്തരം കാര്യങ്ങള്‍ നിര്വലഹിക്കാന്‍ കഴിയുന്നിടത്തോളം അകലെ പോകുകയും കൃത്യനിര്വണഹണത്തിന് ശേഷം ശരീരഭാഗങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു. ഇമാം ബുഖാരി ഇത് സംബന്ധമായ ഹദീഥുകള്‍ ശൗച്യം- 'ബാബുല്‍ ഇസ്തിന്ജാാഅ്' എന്ന അധ്യായത്തില്‍ ചേര്ത്ത്ത് അബദ്ധവശാല്‍ ആയിരിക്കുമോ? എന്റെ ലേഖനത്തോട് പ്രതികരിച്ച എം എ ഹകിം സഅദി എന്ന ആള്‍ എഴുതിയിരിക്കുന്നത് 'പാലോ തേനോ, സാക്ഷാല്‍ അമൃതം തന്നെയോ കഴിച്ചാല്‍ വായ് കഴുകുന്നത് പോലെയാണത്രേ നബി തിരുമേനി മലമൂത്ര വിസര്ജ്നാനന്തരം ശൗച്യംചെയ്തത്. എന്നുവെച്ചാല്‍ യഥാര്ഥ്ത്തില്‍ അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല എന്ന്! ചിലപ്പോഴൊക്ക നാം പാലോ, തേനോ കുടിച്ചാല്‍ വായ് കഴുകാറില്ലല്ലോ. അതുപോലെ, ശൗച്യം ചെയ്യല്‍ പ്രവാചകന്റെ കാര്യത്തില്‍ നിര്ബ ന്ധമായിരുന്നില്ല എന്ന്! എങ്കില്‍ എന്തിനാണ് അദ്ദേഹം ലൈംഗികബന്ധത്തിന് ശേഷം നിര്ബലന്ധപൂര്വം് കുളിച്ചതും കുളിക്കാന്‍ കല്പിച്ചതും. നമസ്‌കാരത്തിനൊരുങ്ങുന്ന ആള്‍ ടോയ്‌ലറ്റില്നിചന്ന് വന്നാല്‍ കഴുകി വുദു എടുക്കട്ടെ എന്ന ഖുര്ആതനിക സൂക്തം പ്രവാചകന് ബാധകമല്ലെന്നോ? 'നഊദുബില്ലാ'. പ്രവാചകന്‍ തിരുമേനിയുടെ ശരീരത്തിലെ ശേഷിപ്പുകളും അവശിഷ്ടങ്ങളും പവിത്രമായി ഗണിക്കേണ്ടത് തന്നെയാണ്' എന്ന കാര്യത്തില്‍ ഊരകത്ത്കാരനായ മൊയ്തീന്‍ സൈനി എന്ന ആള്ക്കുരമില്ല ഒരു സംശയവും. പ്രവാചകന്റെ രക്തവും വിയര്പ്പും ഉമിനീരും അനുയായികള്‍ സംഭരിച്ചത് അനുസ്മരിക്കുന്നു അഡ്വക്കറ്റ് ഫാറൂഖ് മുഹമ്മദ് എന്ന സുല്ത്താ ന്‍ ബത്തേരിക്കാരന്‍. പക്ഷേ തിരുമേനിയുടെ മലമൂത്ര വിസര്ജ്യ ങ്ങളെ പതുക്കെ ചാടിക്കടന്ന് രക്ഷപ്പെടുന്നു. അത് പരിശുദ്ധമാണെന്നോ അല്ലെന്നോ പറയാന്‍ അദ്ദേഹം ധൈര്യപ്പെടുന്നില്ല. ഈ പ്രതികരണങ്ങള്ക്ക്ഷ ഒക്കെ ശേഷവും എന്റെ സംശയങ്ങള്‍ ബാക്കിനില്ക്കു ന്നു. സ്വന്തം മലവും മൂത്രവും നജസ് അല്ല എന്ന വസ്തുത എന്തുകൊണ്ട് നബി തിരുമേനി മാത്രം തിരിച്ചറിഞ്ഞില്ല? അവിടുന്ന് എന്തിന് അത്തരം കൃത്യങ്ങള്‍ നിര്വ്ഹിക്കാന്‍ ഒഴിഞ്ഞ വെളിമ്പ്രദേശങ്ങള്‍ അന്വേഷിക്കുകയും അത് നിര്വ ഹിച്ച ശേഷം പ്രസ്തുത ശരീരഭാഗങ്ങള്‍ വൃത്തിയായി കഴുകുകയും ചെയ്തു? നബി തിരുമേനിയുടെ വിയര്പ്പ്ത 'ഉമ്മുസുലൈം' എന്ന സ്ത്രീ കുപ്പിയില്‍ ശേഖരിച്ചതിന്നും നബിയുടെ ഭാര്യ ഉമ്മുസല്മര തിരുനബിയുടെ കേശം സൂക്ഷിച്ച് വെച്ച് അതിട്ട വെള്ളം ചിലര്ക്ക് നല്കിിയതിനും ചില ഹദീസ്് ഗ്രന്ഥങ്ങളില്‍ തെളിവുകള്‍ ഉണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ പ്രവാചകന്റെ ശരീര മാലിന്യങ്ങളെ ചോദ്യംചെയ്യാന്‍ മുതിര്ന്നറത്. പ്രവാചകന്‍ ഒരു രാത്രി 'ഉമ്മു അയ്മന്‍' എന്ന വനിതയുടെ വീട്ടില്‍ രാപ്പാര്ക്കു കയും ആ രാത്രി തിരുമേനി മൂത്രമൊഴിച്ച പാത്രത്തില്നിങന്ന് ഉമ്മുഅയ്മന്‍ നബിയുടെ മൂത്രം എടുത്ത് പാനംചെയ്തതിനും ഹദീസ്് ഗ്രന്ഥങ്ങളില്‍ തെളിവുണ്ട്.

ഇതും ഇതുപോലുള്ളതുമായ മനുഷ്യന്റെ സാമാന്യ യുക്തിക്കോ ഇസ്‌ലാമിന്റെ മൗലിക വിശുദ്ധിക്കോ സദാചാര ബോധത്തിനോ നിരക്കാത്തതും അന്ധവിശ്വാസ ജഡിലങ്ങളുമായ ഹദീസുകളെ കുറിച്ചാണ് അവ വായിക്കുമ്പോള്‍ ചാടിക്കടക്കലാണ് ഞങ്ങളെ പോലുള്ളവരുടെ പതിവെന്ന് ഞാനെഴുതിയത.് സുന്നത്തിനെ നിരസിക്കുന്ന പ്രശ്‌നമേ ഇല്ല. സുന്നത്തിനെ നിരസിക്കുന്ന ഒരാള്ക്ക്ി ഇസ്‌ലാമില്‍ സ്ഥാനവുമില്ല. സുന്നത്ത്- മൈനസ് ഇസ്‌ലാം അപൂര്ണ്മാണ്. സുന്നത്തിന്റെ അഭാവത്തില്‍ ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍ നിര്വുഹിക്കുക അസാധ്യവും അപ്രായോഗികവുമാണ്. 'പ്രവാചകനില്‍ നിങ്ങള്ക്ക്‌ ഉത്തമ മാതൃകയുണ്ട്' എന്ന ദിവ്യവചനം പ്രവാചകചര്യയെ പിന്പയറ്റുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. ഒരാളുടെ യുക്തിക്കോ ഭാവനക്കോ നിരക്കുന്നില്ല എന്ന ഒരു കാരണത്താല്‍ സ്ഥിരപ്പെട്ട ഒരു ഹദീസും തള്ളിക്കളയാവതല്ല. എന്നാല്‍ ഏതെങ്കിലും ഒരു ഹദിഥ് ഗ്രന്ഥത്തില്‍ ഉണ്ട്- അത് ഏത് ഹദീസ് ഗ്രന്ഥമായാലും ശരി- കാരണത്താല്‍ വിശുദ്ധ ഖുര്ആദന്റെ അന്തസത്തയോടും ഇസ്‌ലാമിന്റെ പൊതുവായ യുക്തിബോധത്തോടും സര്വോസപരി മനുഷ്യന്റെ സാമാന്യബുദ്ധിക്കും നിരക്കാത്ത കാര്യങ്ങള്‍ സ്വീകരിക്കണം എന്ന വാദം ശുദ്ധ അസംബന്ധമാണ്. പ്രവാചകന്റെ മഹത്വവും വിശുദ്ധിയും പരിപാവനതയും അദ്ദേഹത്തിന്റെ ശരീര വിസര്ജ്യദങ്ങളില്‍ അല്ല മറിച്ച് അത് ആ മഹാ പ്രതിഭാസത്തിന്റെ പ്രതിനിധാനത്തിലും അദ്ദേഹത്തിന്റെ പ്രബോധനത്തിലും അനുപമമായ ജീവിതചര്യകളിലുമാണ്. ആ വാക്കുകളില്‍ ഒന്നുപോലും പരിവര്ജ്യ മല്ല; ആ ചലനങ്ങളില്‍ ഒന്നുപോലും അനുധാവനം ചെയ്യപ്പെടാതിരിക്കാവതല്ല. അവിടത്തെ വാക്കുകളോ ചര്യകളോ ഒന്നുപോലും ചോദ്യം ചെയ്യപ്പെടാവതുമല്ല. ദൈവികവും പരിപൂര്ണംവുമാണ് അവയത്രയും. ഹദീഥ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി വെച്ചവയെല്ലാം ത്യാജ്യ ഗ്രാഹ്യ വിവേചനമില്ലാതെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് വരുമ്പോള്‍ നാം നാമറിയാതെ അന്ധവിശ്വാസത്തിന്റെയും പൊട്ടത്തരത്തിന്റെയും ചുടുകാട്ടില്‍ ആണ് എത്തിപ്പെടുക. അതാവട്ടെ പ്രവാചകന്റെ തന്നെ അധ്യാപനങ്ങള്ക്ക് വിരുദ്ധവുമാണ്. പ്രാമാണികതയുടെ കാര്യത്തില്‍ പ്രഥമ സ്ഥാനത്ത് നില്ക്കു ന്ന ബുഖാരിയില്നിടന്ന് ഒന്ന് രണ്ട് ഉദ്ധരണികള്‍ ഹാജരാക്കാം- അവ വായിച്ച് നെഞ്ചത്ത് കൈവെച്ച് പറയൂ നിങ്ങള്‍ അവ അപ്പടി വിശ്വസിക്കുമോ അതോ നിങ്ങള്‍ അവയെ എന്നെപ്പോലെ പതുക്കെ ചാടിക്കടന്ന് പോകുകയോ ചെയ്യുക എന്ന്. അബൂഹുറൈറയില്നികന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: മൂസാനബി അതീവ ലജ്ജാലുവായിരുന്നു. ശരീരം ഭദ്രമായി മറയ്ക്കും. ഇതുകണ്ട് ആളുകള്‍ പറഞ്ഞു: വെള്ളപ്പാണ്ടോ മറ്റോ ഉള്ളതുകൊണ്ടാണ് മൂസ ഇപ്രകാരം 'അടച്ചു' വസ്ത്രം ധരിക്കുന്നത്. അങ്ങനെയിരിക്കേ ഒരു ദിവസം അലക്കുകല്ലില്‍ വസ്ത്രം അഴിച്ചുവെച്ച് മൂസ പൂര്ണി നഗ്നനായി കുളിക്കവെ ഉടുവസ്ത്രവുമായി ആ കല്ല് മാര്ക്ക്റ്റിലൂടെ ഒരു ഓട്ടം. ഇസ്‌റാഈലി പ്രമാണിമാര്‍ ഇരിക്കുന്നേടത്താണ് കല്ല് ചെന്ന് നിന്നത്. മൂസ തന്റെ കയ്യിലുള്ള വടിയോട് കല്ല് നില്ക്കുലന്ന സ്ഥലം ചോദിച്ച് മനസ്സിലാക്കി കല്ലിന്റെ പിന്നാലെ ഓടി. മൂസയുടെ കുറ്റമറ്റ ശരീരം അവര്‍ കണ്ടു. അവര്‍ പറഞ്ഞു. ഒരു കുഴപ്പവുമില്ല. ഇമാം ബുഖാരി അംറുബ്‌നു മൈമൂനില്നിറന്ന് ഉദ്ധരിക്കുന്നു. ഒരു കുരങ്ങിന് ചുറ്റും ഇതര കുരങ്ങന്മാര്‍ കൂടി നില്ക്കു ന്നു. ആദ്യത്തെ കുരങ്ങ് വ്യഭിചരിച്ചുവത്രെ. തുടര്ന്ന് ഇതര കുരങ്ങന്മാര്‍ എല്ലാവരും ചേര്ന്ന് തെറ്റ് ചെയ്ത കുരങ്ങിനെ എറിഞ്ഞുകൊന്നു. ഞാനും (അംറുബ്‌നു മൈമൂന്‍) അവയോടൊപ്പം ചേര്ന്ന്് അതിനെ എറിഞ്ഞു കൊന്നു. (ഹദീസുകളുടെ പദാനുപദ പരിഭാഷക്ക് പകരം സംഗ്രഹമാണ് ഉദ്ധരിച്ചിരിക്കുന്നത്).

ഇപ്പോള്‍ പറയൂ. ബുഖാരിയില്‍ ഉണ്ട് എന്ന കാരണത്താല്‍ അല്ലാഹുവിന്റെ ഒരു പ്രവാചകനെ നാം നഗ്നനാക്കി അങ്ങാടിയിലൂടെ ഓടിക്കണമോ? ആ ഒറ്റ കാരണത്താല്‍ അലക്കുകല്ലിന് ബുദ്ധിയുണ്ടെന്നും അതിന്ന് ഇസ്‌റാഈലി പ്രഭുക്കന്മാര്‍ അങ്ങാടിയില്‍ ഇരിക്കുന്ന സ്ഥലം കൃത്യമായി അറിയാമായിരുന്നുവെന്നും അംഗീകരിക്കണമോ? മനുഷ്യനെപ്പോലെ കുരങ്ങന്മാര്ക്കും ശരീഅത്ത് നിയമങ്ങള്‍ ബാധകമാണെന്നും പ്രസ്തുത ശരീഅത്തില്‍ വ്യഭിചാരിക്കുള്ള ശിക്ഷ എറിഞ്ഞ് കൊല്ലലാണെന്നും നാം സമ്മതിച്ചുകൊടുക്കണോ? ഇതൊക്കെ കാണുമ്പോഴാണ്, സുഹൃത്തേ ചോദിക്കാന്‍ തോന്നുന്നത് ഇത് ഏതാ മോനേ ദുനിയാവ്!
Click on Guest link and please express your opinion about this article.

സ്‌നേഹസമ്പന്നനായ യുവപണ്ഡിതന്‍

അബൂബക്കര്‍ കാരകുന്ന് :ഷെയ്ഖ് മുഹമ്മദ്‌ കാരകുന്നിന്റെ ഓര്‍മയില്‍
സനേഹസമ്പന്നനായ ഒരു അയല്‍ക്കാരനെയും ഉറ്റസുഹൃത്തിനെയുമാണ് അബൂബക്കര്‍ കാരകുന്നിന്റെ മരണത്തിലൂടെ എനിക്ക് നഷ്ടപ്പെട്ടത്. വീട്ടില്‍നിന്ന് നോക്കിയാല്‍ കാണുകയും വിളിച്ചാല്‍ കേള്‍ക്കുകയും ചെയ്യുന്നത്ര അയല്‍വീട്ടിലാണ് അടുത്ത കാലംവരെ അദ്ദേഹം താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ അടുത്തിടപഴകാനും സഹവസിക്കാനും ധാരാളമായി അവസരം ലഭിച്ചു. വ്യത്യസ്ത സംഘടനകളിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും അത് അയല്‍പക്ക ബന്ധത്തെയോ ഗാഢമായ സൗഹൃദത്തെയോ അല്‍പംപോലും ബാധിച്ചിരുന്നില്ല. കണ്ടുമുട്ടുമ്പോഴെല്ലാം ഉള്ളുതുറന്ന് സംസാരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്‍േറത്. നാട്ടിലെ പല കൂട്ടായ്മകളിലും ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോഴും പ്രസംഗവേദികള്‍ പങ്കിട്ടപ്പോഴും അബൂബക്കര്‍ കാരകുന്നിന്റെ വിശാല മനസ്‌കതയും സമീപനത്തിലെ പ്രസാദാത്മകതയും അനുഭവിച്ചറിഞ്ഞതാണ്. പരന്ന വായനയും പഠനവും പ്രകൃതത്തിന്റെ ഭാഗമായിരുന്നതിനാല്‍ പല പ്രശ്‌നങ്ങളിലും വിശാല വീക്ഷണവും ഉള്‍ക്കാഴ്ചയും പുലര്‍ത്താന്‍ സാധിച്ചു.
എന്നെപ്പോലെത്തന്നെ വളരെ ദരിദ്രമായ കുടുംബത്തിലാണ് അബൂബക്കറും ജനിച്ചുവളര്‍ന്നത്. അതിനാല്‍, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് നിലമ്പൂരിനടുത്ത എരഞ്ഞമങ്ങാട് അനാഥശാലയില്‍നിന്നാണ്. തുടര്‍ന്ന് അരീക്കോട് സുല്ലമുസ്സലാം അറബി കോളജില്‍നിന്ന് അഫ്ദലുല്‍ ഉലമ പാസായി. അല്‍പകാലം അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ട അബൂബക്കര്‍ ചെറിയ ഒരു ഇടവേളയില്‍ വിദേശത്തും ജോലിയില്‍ ഏര്‍പ്പെട്ടു. പഠനകാലത്തുതന്നെ എഴുത്തിലും പ്രസംഗത്തിലും കഴിവും മികവും തെളിയിച്ചു.
'ശബാബ്' വാരികയുടെ പത്രാധിപരായി ചുമതലയേറ്റതോടെ പത്രപ്രവര്‍ത്തനരംഗത്തും രചനാമേഖലയിലും തന്‍േറതായ മുദ്ര പതിപ്പിക്കാന്‍ സാധിച്ചു. കൊച്ചുകൊച്ചു വാചകങ്ങളില്‍ ലളിതമായ ഭാഷയില്‍ 'ശബാബി'ല്‍ എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങളും കുറിപ്പുകളും വായനാസുഖമുള്ളവയായിരുന്നു. ഇസ്‌ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പലരില്‍നിന്നും വ്യത്യസ്തമായി ആകര്‍ഷകമായ ശൈലിയുടെ ഉടമയായിരുന്നു അബൂബക്കര്‍.
ഐ.എസ്.എമ്മിന്റെ പ്രസാധനാലയമായ 'യുവത'യുടെ വളര്‍ച്ചയിലും അബൂബക്കറിന് നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിഞ്ഞു. ഒരേസമയം ഇത്തിഹാദുശ്ശുബ്ബാനുല്‍ മുജാഹിദീന്റെ പ്രസിഡന്റും 'ശബാബി'ന്റെ പത്രാധിപരും 'യുവത'യുടെ ഡയറക്ടറുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നത് ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം എടുത്തുപറയേണ്ട നേട്ടംതന്നെയാണ്; അദ്ദേഹത്തിന്റെ കഴിവിനും സമര്‍പ്പണസന്നദ്ധതക്കും കര്‍മോത്സുകതക്കും സേവനമനസ്സിനും ലഭിച്ച അംഗീകാരവും.
ദീര്‍ഘമായ പതിനഞ്ചു വര്‍ഷം അബൂബക്കര്‍ ഐ.എസ്.എമ്മിന് നേതൃത്വംനല്‍കി; ആറു വര്‍ഷം സെക്രട്ടറിയായും ഒമ്പതു വര്‍ഷം പ്രസിഡന്റായും. ഐ.എസ്.എം സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടാനും പൊതുകാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്താനും തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ്. പരമ്പരാഗത മതപണ്ഡിതരില്‍നിന്ന് വ്യത്യസ്തമായി പൊതുവായനയിലും പഠനത്തിലും അബൂബക്കര്‍ നന്നായി ശ്രദ്ധിച്ചു.
2003ല്‍ 'വര്‍ത്തമാനം' ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായി ചുമതല ഏല്‍ക്കുന്നതുവരെ അദ്ദേഹം 'ശബാബ്' വാരികയുടെ പത്രാധിപരായി തുടര്‍ന്നു. 'വര്‍ത്തമാനം' പത്രം സ്ഥാപിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയുണ്ടായി.
ജന്‍ശിക്ഷണ്‍ സംസ്ഥാനിന്റെ മലപ്പുറം റീജനല്‍ ഡയറക്ടറായതോടെയാണ് സംഘടനാ ഭാരവാഹിത്വത്തില്‍നിന്ന് പൂര്‍ണമായും ഒഴിവായത്. ഹൃദ്യമായ പെരുമാറ്റവും തികഞ്ഞ വിനയവും മാന്യമായ സമീപനവും അബൂബക്കറിന്റെ മുഖമുദ്രകളായിരുന്നു. മുഖത്തുനിന്ന് മന്ദഹാസം മായുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വമായിരുന്നു. സ്‌റ്റേജുകളിലും താളുകളിലും ഞങ്ങള്‍ക്ക് പരസ്‌പരം വിമര്‍ശിക്കേണ്ടിവന്നപ്പോഴും മാന്യതയും പരസ്‌പര ബഹുമാനവും പുലര്‍ത്താന്‍ സാധിച്ചു. ചടുലമായ ജീവിതത്തിന്റെ ഉടമയായിരുന്ന അദ്ദേഹം നിറയൗവനത്തില്‍ വിടപറയുമെന്ന് പ്രതീക്ഷിച്ച തായിരുന്നില്ല -അടുത്ത കാലത്ത് രോഗശയ്യയിലാകുംവരെ.
അര്‍ബുദ രോഗത്തിനടിപ്പെട്ട് കാലുകള്‍ തളര്‍ന്ന് കഠിനമായ പ്രയാസം അനുഭവിച്ചപ്പോഴും മുഖത്തെ പ്രസാദാത്മകത്വം ഒട്ടും നഷ്ടപ്പെടാതിരിക്കുമാറ് അസാധാരണമായ ഇച്ഛാശക്തിയും സഹനവും പ്രകടിപ്പിച്ചു. രോഗശയ്യയിലായിരിക്കെ ചെന്നുകണ്ടപ്പോഴെല്ലാം രോഗത്തെ സംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ വളരെ നിസ്സാരമാണ് അതെന്ന നിലയിലാണ് സംസാരിച്ചുകൊണ്ടിരുന്നത്.
വ്യത്യസ്ത സംഘടനകളിലായിരിക്കെ ഹൃദ്യമായ സ്‌നേഹവും ആദരവും അടുപ്പവും പുലര്‍ത്തുന്ന അപൂര്‍വം നേതാക്കളിലും പണ്ഡിതരിലും മുന്നണിയിലുള്ള ആത്മസുഹൃത്താണ് അബൂബക്കര്‍ കാരകുന്നിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്; കേരള മുസ്‌ലിംകള്‍ക്ക് കഴിവുറ്റ ഒരു യുവപണ്ഡിതനെയും എഴുത്തുകാരനെയും. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം അനുഗ്രഹപൂര്‍ണമാക്കിത്തീര്‍ക്കുമാറാകട്ടെ.