പ്രവാസി ക്ഷേമനിധി: അംശദായം അടക്കാന്‍ അക്ഷയയിലും എസ്.ബി.ടിയിലും സംവിധാനം

മസ്‌കത്ത്: പ്രവാസി ക്ഷേമ നിധിയിലേയ്ക്ക് അംശദായം ഇനി മുതല്‍ നാട്ടിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി നേരിട്ടും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ (എസ്.ബി.ടി) ഓട്ടോ ഡെബിറ്റ് സംവിധാനം വഴിയും അടക്കാമെന്ന് സംസ്ഥാന പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡംഗം പി.എം. ജാബിര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴി അംഗങ്ങള്‍ക്കോ അവര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ക്കോ അംഗത്വകാര്‍ഡും അംശദായ അടവുകാര്‍ഡും ഉപയോഗിച്ച് തുക നേരിട്ട് അടക്കാന്‍ കഴിയും.. അംഗങ്ങള്‍ നല്‍കുന്ന തുക അവരുടെ അക്കൗണ്ടില്‍ വരവ് വെക്കുന്നുതിന് പ്രവാസി ക്ഷേമ ബോര്‍ഡിന്റെ അംഗീകൃത മുദ്രയുളള കമ്പ്യൂട്ടര്‍ ജനറേറ്റഡ് രസീതാണ് ലഭിക്കുന്നതെന്ന് പണമടക്കുന്നവര്‍ ഉറപ്പുവരുത്തണം. എസ്.ബി.ടിയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ള അംഗങ്ങള്‍ക്ക് ഓട്ടോ ഡെബിറ്റ് സംവിധാനം ഉപയോഗിച്ച് അംശദായം അടക്കാവുതാണ്. അക്കൗണ്ടില്‍ നിന്ന് ക്ഷേമനിധിയിലേക്ക് അടക്കേണ്ട അംശാദായനിരക്കും അടവ് കാലവധിയും കാണിച്ച് ഒരു നിര്‍ദ്ദേശം ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പച്ചിരിക്കണം. ഇതിനായുള്ള ഫോറം ക്ഷേമ ബോര്‍ഡിന്റെ www.pravasiwelfarefund.org എന്ന വെബ്‌സൈറ്റിലും തിരുവനന്തപുരം കവടിയാറില്‍ (ജവഹര്‍ നഗര്‍) പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ഓഫീസിലും ലഭ്യമാണ്. അംഗങ്ങള്‍ക്ക് അംശദായ അടവ് വിവരങ്ങള്‍ ഉള്‍പ്പെടെ അംഗത്വത്തെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മേല്‍പറഞ്ഞ വെബ്‌സൈറ്റില്‍ നിരീക്ഷിക്കാവുന്നതാണ്. ഈ സംവിധാനങ്ങള്‍ നവംബര്‍ 15 മുതല്‍ നിലവില്‍ വരുമെന്നും പി.എം. ജാബിര്‍ അറിയിച്ചു .

കത്തോലിക്കസഭയും കേരള രാഷ്‌ട്രീയവും

പഠിക്കാന്‍ നാടുമുഴുക്കെ എയ്‌ഡഡ്‌ ആയും അണ്‍എയ്‌ഡഡ്‌ ആയും സ്‌കൂളുകളും കോളെജുകളുമുണ്ട്‌. പഠിപ്പിക്കാന്‍ മതമേലധ്യക്ഷന്മാരുടെ വിലക്കുകളോ ഫത്‌വകളോ ഇല്ലെന്ന്‌ മാത്രമല്ല, ഞായറാഴ്‌ച പ്രസംഗങ്ങളിലും അല്ലാതെയും അവര്‍ ആവുംവിധം പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ആണ്‍കുട്ടികളെ മാത്രമല്ല, പെണ്‍കുട്ടികളെയും ഹോസ്റ്റലുകളില്‍ നിര്‍ത്തിയും പേ ഗസ്റ്റായും നാടിന്റെ ഏത്‌ കാട്ടുമൂലയിലും പഠിക്കാന്‍ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ മടിയോ പേടിയോ ഇല്ല. യൂറോപ്പിലും അമേരിക്കയിലും മതപരമായ വേരുകളുള്ളതുകൊണ്ട്‌ ജോലി സാധ്യത വിശാലമായി തുറന്നുകിടക്കുന്നു. അതുകൊണ്ടു തന്നെ കേരള-കേന്ദ്രസര്‍ക്കാര്‍ മേഖലയിലും കോര്‍പറേറ്റ്‌-സ്വകാര്യ മേഖലകളിലും ക്രിസ്‌ത്യാനികള്‍ തൊഴില്‍രംഗത്ത്‌ ആധിപത്യവും സ്വാധീനവും ഉറപ്പിക്കുന്നതില്‍ അത്ഭുതകരമായി ഒന്നുമില്ല. കേരള ജനസംഖ്യയില്‍ 18.33 ശതമാനം മാത്രമുള്ള ക്രിസ്‌ത്യാനികള്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ 20.6 ശതമാനമുണ്ടെന്നാണ്‌ കണക്ക്‌. അഖിലേന്ത്യാതലത്തില്‍ക്രിസ്‌ത്യാനികള്‍ 2.34 ശതമാനമേയുള്ളൂ. കേന്ദ്രസര്‍വീസില്‍ ജാതിയും മതവും തിരിച്ചുള്ള കണക്ക്‌ ലഭ്യമല്ലെങ്കിലും ജനസംഖ്യാനുപാതമായി മുസ്‌ലിംകളെക്കാള്‍ എത്രയോ മടങ്ങ്‌ കുടൂതലാണ്‌ അവരുടെ പ്രാതിനിധ്യമെന്നത്‌ പ്രകടമായ യാഥാര്‍ഥ്യമാണ്‌. സമുദായത്തില്‍ അഭ്യസ്‌തവിദ്യരുടെ ഒരു നിര തന്നെയുള്ളപ്പോള്‍ ഈ സത്യത്തോട്‌ മുഖം ചുളിച്ചിട്ട്‌ കാര്യവുമില്ല.



എന്നാല്‍ ഒരാള്‍ക്ക്‌ ഒരു വോട്ട്‌എന്ന തെരഞ്ഞെടുപ്പ്‌ ജനാധിപത്യമുള്ള നമ്മുടെ നാട്ടില്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനം മാത്രമുള്ള ക്രിസ്‌ത്യാനികളെങ്ങനെ അധികാരകേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടി? ചുഴിഞ്ഞന്വേഷിക്കേണ്ട ഒരു വസ്‌തുതയാണത്‌.

കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ 2006ല്‍ പ്രസിദ്ധീകരിച്ച കേരള പഠനറിപ്പോര്‍ട്ട്‌ പ്രകാരം പട്ടികജാതി-വര്‍ഗങ്ങളുള്‍പ്പെടെയുള്ള ഹിന്ദുജനസംഖ്യ 56.07 ശതമാനവും മുസ്‌ലിംകള്‍ 26.88 ശതമാനവും ക്രിസ്‌ത്യാനികള്‍ 18.33 ശതമാനവുമാണ്‌. (2001ലെ സെന്‍സസ്‌ പ്രകാരം ഇത്‌ യഥാക്രമം 56.2%, 24.70%, 19.01% എന്നിങ്ങനെയാണ്‌).

ആനുപാതിക പ്രാതിനിധ്യപ്രകാരം 100 രാഷ്‌ട്രീയ സ്ഥാനങ്ങളുണ്ടാവുമ്പോള്‍ പതിനെട്ടോ പത്തൊമ്പതോ സ്ഥാനങ്ങള്‍ മാത്രമേ ക്രിസ്‌ത്യാനികള്‍ക്ക്‌ ലഭിക്കേണ്ടതുള്ളൂ. മുസ്‌ലിംകള്‍ക്ക്‌ 25ഓ 26ഓ സ്ഥാനങ്ങളും ലഭിക്കണം. എന്നാല്‍ നിലവിലുള്ള അവസ്ഥയെന്താണ്‌? ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുള്‍പ്പെടെ 141 എം എല്‍ എമാരില്‍ ഹിന്ദുക്കള്‍ 82 പേരും മുസ്‌ലിംകള്‍ 26 പേരുമുള്ളപ്പോള്‍ ക്രിസ്‌ത്യാനികളുടെ എണ്ണം 33 ആണ്‌. ജനസംഖ്യാനുപാതികമായി ഹിന്ദുക്കള്‍ക്ക്‌ 79 ലഭിക്കേണ്ടിടത്ത്‌ മൂന്നെണ്ണം അധികം ലഭിച്ചപ്പോള്‍ 37 ലഭിക്കേണ്ട മുസ്‌ലിംകള്‍ക്ക്‌ 11 പേരുടെ കുറവാണുള്ളത്‌. 26 പേര്‍ വേണ്ട ക്രിസ്‌ത്യാനികള്‍ക്ക്‌ 7 പേര്‍ അധികമാണെന്നും കാണാം.

ക്രിസ്‌ത്യാനികളുടെ ഈ അവിഹിത രാഷ്‌ട്രീയ സ്വാധീനത്തിന്റെ കണക്കുള്‍ ഇനിയുമെത്രയോ ചൂണ്ടിക്കാണിക്കാനാവൂം. 20 ലോകസഭാ എം പി മാരില്‍ ക്രിസ്‌ത്യാനി ആറ്‌ ഉള്ളപ്പോള്‍ മുസ്‌ലിം മൂന്ന്‌ മാത്രമേയുള്ളൂ. രാജ്യസഭയില്‍ ക്രിസ്‌ത്യാനി രണ്ടും മുസ്‌ലിം ഒന്നും. (സിപിഎമ്മിനെ പ്രതിനിധീകരിച്ച്‌ കേരളം പിറന്നതു മുതല്‍ ഇതുവരെ ഒരൊറ്റ മുസ്‌ലിം പേരുള്ളയാളും രാജ്യസഭയിലേക്ക്‌ പോയിട്ടില്ല. വനിതാ സംവരണത്തില്‍ പിന്നോക്ക സംവരണം വേണമെന്ന ചര്‍ച്ച കൊടുമ്പിരിക്കൊണ്ടപ്പോള്‍ പോലും അവര്‍ കേരളത്തില്‍ നിന്ന്‌ പറഞ്ഞയച്ചത്‌ ഒരു നായര്‍ പുരുഷനെയും ഒരു നായര്‍ സ്‌ത്രീയെയുമാണ്‌)
കേരള മന്ത്രിമാരില്‍ നാല്‌ ക്രിസ്‌ത്യാനികളും രണ്ട്‌ മുസ്‌ലിംകളുമാണുള്ളത്‌. (ഒരു ഡെപ്യൂട്ടി സ്‌പീക്കറും ക്രിസ്‌ത്യാനിയായുണ്ട്‌). 17 പി എസ്‌ സി അംഗങ്ങളില്‍ ക്രിസ്‌ത്യാനി 6, മുസ്‌ലിം 2. മന്ത്രിമാരുടെ 106 പേഴ്‌സണല്‍ സെക്രട്ടറിമാരില്‍ മുസ്‌ലിം 8, ക്രിസ്‌ത്യന്‍ 14, പ്ലാനിംഗ്‌ ബോര്‍ഡിലെ 14 അംഗങ്ങളില്‍ നാല്‌ ക്രിസ്‌ത്യാനികളുള്ളപ്പോള്‍ ഒരുത്തന്‍ പോലും മുസ്‌ലിമായിട്ടില്ല.

പരോക്ഷ രാഷ്‌ട്രീയ സ്വാധീനം ചെലുത്തുന്ന നിയമനങ്ങളിലും ക്രിസ്‌ത്യാനികളുടെ സാന്നിധ്യം കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ്‌. കേരള ഹൈക്കോടതിയിലെ 33 ജഡ്‌ജിമാരില്‍ ക്രിസ്‌ത്യാനികള്‍ ആറുള്ളപ്പോള്‍ മുസ്‌ലിംകള്‍ നാലെണ്ണമേയുള്ളൂ. അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസില്‍ ഒരു മുസ്‌ലിം പോലുമില്ല. രണ്ട്‌ ക്രിസ്‌ത്യാനികളുണ്ടുതാനും.

ഇത്തവണ കേന്ദ്രത്തില്‍ വീണ്ടും യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌ മുസ്‌ലിംവോട്ട്‌ കോണ്‍ഗ്രസിനനുകൂലമായി മാറിയതിനാലാണെന്നാണ്‌ കോണ്‍ഗ്രസുകാര്‍ തന്നെ വിലയിരുത്തിയത്‌. എന്നാല്‍ 79 പേരെ മന്ത്രിമാരാക്കിയതില്‍ അഞ്ചുപേര്‍ മാത്രമാണ്‌ മുസ്‌ലിംകള്‍. ഇതില്‍ കാബിനറ്റ്‌ മന്ത്രിമാര്‍ രണ്ട്‌ പേര്‍ മാത്രവും. ഇവരില്‍ തന്നെ ഒരാള്‍ കശ്‌മീരില്‍ നിന്നുള്ള കോണ്‍ഗ്രസിലെ ഗുലാംനബി ആസാദും നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ ഫാറൂഖ്‌ അബ്‌ദുല്ലയുമാണ്‌. കശ്‌മീരിന്റെ പ്രത്യേക പരിഗണനയാണ്‌ ഇവര്‍ക്ക്‌ ലഭിച്ചതെന്ന്‌ വ്യക്തം. കോണ്‍ഗ്രസിലെ സല്‍മാന്‍ ഖുര്‍ഷിദ്‌ സ്വതന്ത്ര ചുമതലയുള്ള സ്റ്റേറ്റ്‌ മന്ത്രിയാണ്‌. ഇ അഹ്‌മദും(മുസ്‌ലിംലീഗ്‌), സുല്‍ത്താന്‍ അഹ്‌മദും (തൃണമൂല്‍ കോണ്‍ഗ്രസ്‌) സഹമന്ത്രിമാര്‍ മാത്രമാണ്‌. എന്നാല്‍ പ്രധാനമന്ത്രിയെക്കാള്‍ `ഉയരത്തിലുള്ള' സോണിയാഗന്ധി, മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധമന്ത്രി എ കെ ആന്റണി, തൊഴില്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്‌, കൃഷി സഹമന്ത്രി കെ വി തോമസ്‌ എന്നിങ്ങനെ നീണ്ടുപോകുന്ന കേന്ദ്രത്തിലെ ക്രൈസ്‌തവ മേധാവിത്വം അവരുടെ വോട്ടുബാങ്ക്‌ ബലം കൊണ്ട്‌ നേടാവുന്നതിനപ്പുറത്താണെന്ന്‌ വ്യക്തം.

ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 13.4 ശതമാനമാണ്‌. അഥവാ ക്രിസ്‌ത്യാനികളെക്കാള്‍ 5.73 ഇരട്ടി കൂടുതല്‍. ജനസംഖ്യാനുപാതികമായി 11 കാബിനറ്റ്‌ മന്ത്രിമാര്‍ വേണ്ടിടത്താണ്‌ കശ്‌മീരി പ്രാതിനിധ്യം മാറ്റിവെച്ചാല്‍ ഒന്നുപോലും ലഭിക്കാത്ത അവസ്ഥയുള്ളത്‌.

ഈ കണക്കുകളത്രയും വിളിച്ചുപറയുന്നത്‌ കേരള രാഷ്‌ട്രീയത്തിലും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും ക്രിസ്‌ത്യാനികള്‍ക്കുള്ള അളവില്ലാത്ത സ്വാധീനമാണ്‌. ക്രിസ്‌ത്യന്‍ ജനസംഖ്യ 90.5 ശതമാനമുള്ള മിസോറാം, 90 ശതമാനമുള്ള നാഗാലാന്റ്‌, 70.3 ശതമാനമുള്ള മേഘാലയ, 34 ശതമാനമുള്ള മണിപ്പൂര്‍, 26 ശതമാനമുള്ള ഗോവ എന്നിവിടങ്ങളില്‍ സ്വാഭാവികമായും ക്രിസ്‌ത്യന്‍ മേധാവിത്തമുണ്ടാവും. എന്നാല്‍ കേരളത്തിലും ദേശീയതലത്തിലും ഇത്രമാത്രം സ്വാധീനശേഷി അവര്‍ കൈവരിച്ചതെങ്ങനെ? കേരളാ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയം ചര്‍ച്ചക്കെടുക്കുമ്പോള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ട അന്വേഷണമാണിത്‌.
ഇപ്പോഴത്തെ നിയമസഭയില്‍ സിപിഎം എംഎല്‍എമാരില്‍ 11 ക്രിസ്‌ത്യാനികളുണ്ട്‌. കോണ്‍ഗ്രസില്‍ 4, സിപിഐ 4, ജനതാദള്‍(എസ്‌)2, ആര്‍എസ്‌പി 1, എന്‍സിപി 1, മൂന്ന്‌ കേരള കോണ്‍ഗ്രസുകളിലായി 10 എന്നിങ്ങനെ ഏത്‌ പാര്‍ട്ടിയിലും ക്രിസ്‌ത്യാനികള്‍ക്ക്‌ നല്ല പ്രാതിനിധ്യം കിട്ടുന്നുണ്ട്‌.

അവരില്‍ ഏറെക്കുറെ എല്ലാവരും സമുദായതാല്‌പര്യം സംരക്ഷിക്കുന്നവരുമാണ്‌. നാലകത്ത്‌ സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ സമുദായവികാരത്തില്‍ അനാവശ്യവിവാദമുണ്ടാക്കിയ അല്‍ഫോണ്‍സ്‌ കണ്ണന്താനത്തെ നാം പിന്നീട്‌ കാണുന്നത്‌ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്‌.

തിരുവമ്പാടിയില്‍ മത്തായി ചാക്കോ മത്സരിച്ചപ്പോഴും പിന്നീട്‌ ജോര്‍ജ്‌ എം തോമസ്‌ മത്സരിച്ചപ്പോഴും കളിച്ച സമുദായക്കസര്‍ത്തിന്റെ ദുര്‍ഗന്ധം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മൂവാറ്റുപുഴയില്‍ സിപിഎം സ്ഥാനാര്‍ഥി ഇസ്‌മാഈലിനെതിരെ പി സി തോമസ്‌ ജയിച്ചുകയറിയത്‌ സിപിഎം അനുഭാവികളായ ക്രിസ്‌ത്യാനികളില്‍ ഏശിയ സമുദായകാര്‍ഡ്‌ ഒന്നുകൊണ്ടുമാത്രമായിരുന്നു. സിഎച്ച്‌ മുഹമ്മദ്‌കോയ മുഖ്യമന്ത്രിയായപ്പോള്‍ എ കെ ആന്റണി-കെഎം മാണി സഖ്യം എങ്ങനെ ഒത്തുകളിച്ചുവെന്ന കാര്യം നാം കണ്ടതാണ്‌. പാര്‍ട്ടിക്കും പ്രത്യയശാസ്‌ത്രത്തിനും അതീതമായ ഒരു ക്രിസ്‌ത്യന്‍ സമുദായികത നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

ഇങ്ങനെ എല്ലാ പാര്‍ട്ടികളിലൂടെയും ക്രിസ്‌ത്യന്‍ താല്‌പര്യം സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ക്രിസ്‌ത്യന്‍ സഭകള്‍, പ്രത്യേകിച്ച്‌ കത്തോലിക്കാ സഭകള്‍ എന്നും നിലകൊണ്ടത്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധ ചേരിയിലായിരുന്നു. സോവിയറ്റ്‌ യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ക്രിസ്‌ത്യന്‍ സഭകള്‍ അനുഭവിച്ച അടിച്ചമര്‍ത്തലിന്റെയും നിഷ്‌കാസനത്തിന്റെയും പാഠങ്ങളാണ്‌ ഇതിന്‌ ഒരു കാരണം. മറ്റൊന്ന്‌ ക്രിസ്‌ത്യാനിറ്റിക്കും അതിന്റെ പരമോന്നത ഘടകങ്ങള്‍ക്കും എക്കാലത്തും അമേരിക്കയുള്‍പ്പെടുള്ള ക്രിസ്‌ത്യന്‍ മുതലാളിത്ത രാജ്യങ്ങളുമായുള്ള സാമ്പത്തിക-സാംസ്‌കാരിക ബന്ധമാണ്‌. കമ്യൂണിസ്റ്റ്‌ സര്‍ക്കാറുകള്‍ എക്കാലത്തും മതവിശ്വാസത്തെ ദുര്‍ബലപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ശ്രമങ്ങള്‍ സഭകള്‍ക്ക്‌ എളുപ്പത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നത്‌ വേറൊരു കാരണം. ഇനിയുമൊരു കാരണമായി പറയാവുന്നത്‌ മധ്യവര്‍ഗ-ഉപരിവര്‍ഗ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എല്‍ഡിഎഫ്‌ സര്‍ക്കാറുകളെ അപേക്ഷിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ ഒരുപടി മുന്‍പന്തിയിലുണ്ടായിരുന്നുവെന്നതാണ്‌. എന്തുകൊണ്ടെന്നാല്‍ സഭയും അതിന്റെ പട്ടക്കാരും സമ്പന്നതയുടെ ധാരാളിത്തത്തിലാണ്‌ കഴിഞ്ഞുവരുന്നത്‌.

കോണ്‍ഗ്രസുള്ളപ്പോള്‍ സഭക്ക്‌ കേരളാ കോണ്‍ഗ്രസിനെ പ്രത്യേകമായി സംരക്ഷിക്കേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. വിമോചനസമരത്തിന്റെ തേര്‌ കോണ്‍ഗ്രസിനൊപ്പം തെളിച്ചിരുന്നത്‌ സഭയായിരുന്നല്ലോ. അങ്ങനെയിരിക്കെ 1964ല്‍ ഈഴവനായ ആര്‍ ശങ്കറും കത്തോലിക്കനായ പി ടി ചാക്കോയും തര്‍ക്കമുണ്ടായപ്പോള്‍ സഭക്ക്‌ പി ടി ചാക്കോയോട്‌ അനുഭാവമുണ്ടാവുക സ്വാഭാവികം. പി ടി ചാക്കോയുടെ മരണശേഷം 1964 ഒക്‌ടോബര്‍ 24ന്‌ കത്തോലിക്കരായ കെ എം ജോര്‍ജും കെ എം മാണിയും അന്നും ഇന്നും മന്നത്തു പത്മനാഭ ഭക്തനായ ആര്‍ ബാലകൃഷ്‌ണപിള്ളയും മറ്റും ചേര്‍ന്ന്‌ കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ സഭക്ക്‌ ആ കക്ഷിയെ പിന്തുണക്കാന്‍ ധാര്‍മിക ബാധ്യതയുണ്ടായിരുന്നു. അങ്ങനെ രൂപീകരണവര്‍ഷം തന്നെ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ 23 സീറ്റുകള്‍ നേടാനായി.

ഈ ജൈത്രയാത്രയ്‌ക്കിടെ 1976ല്‍ പാര്‍ട്ടി ആദ്യമായി പിളര്‍ന്നു. കെ എം ജോര്‍ജും ബാലകൃഷ്‌ണപിള്ളയും ഒരു ഭാഗത്തും കെ എം മാണി മറുഭാഗത്തുമായി. അന്ന്‌ മാണിക്കൊപ്പം ഇപ്പോഴത്തെ കഥാപാത്രം പി ജെ ജോസഫുമുണ്ടായിരുന്നു. ഈ സൗഹൃദം പക്ഷേ രണ്ട്‌ വര്‍ഷമേ നീണ്ടുനിന്നുള്ളൂ. 1979ല്‍ പി ജെ ജോസഫ്‌ പുതിയ കേരള കോണ്‍ഗ്രസുണ്ടാക്കി. ജോസഫ്‌ യുഡിഎഫിലും മാണി ഇടതുപക്ഷത്തിലും ചേരുന്നതാണ്‌ പിന്നീട്‌ കാണുന്നത്‌. ഇപ്പോള്‍ എല്‍ഡിഎഫില്‍ നിന്ന്‌ ജയിച്ച്‌ യുഡിഎഫില്‍ ചേര്‍ന്നപോലെ 1989ല്‍ ജോസഫ്‌ യുഡിഎഫിനൊപ്പം നിന്ന്‌ ജയിച്ച്‌ എല്‍ഡിഎഫിലേക്ക്‌ യാത്രതുടങ്ങി. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുവാറ്റുപുഴയില്‍ സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ഇടതുപക്ഷം അദ്ദേഹത്തെ പിന്തുണച്ചു. 1991 മുതല്‍ അദ്ദേഹം എല്‍ ഡി എഫിന്റെ ഭാഗമാവുകയും ചെയ്‌തു. പിന്നെയും പിളര്‍പ്പുകളുണ്ടായിക്കൊണ്ടിരുന്നു. മാണിയോട്‌ ഇടഞ്ഞ്‌ ടി എം ജേക്കബ്‌ പുതിയ പാര്‍ട്ടിയുണ്ടാക്കി. ജോസഫിനോട്‌ ഇടഞ്ഞ്‌ പി സി ജോര്‍ജും പുതിയ കേരള കോണ്‍ഗ്രസുണ്ടാക്കി. ബാലകൃഷ്‌ണപിള്ളക്കും മകനും സ്വന്തം പാര്‍ട്ടിയുണ്ടായി.

കാലം കഴിയുംതോറും കേരളാ കോണ്‍ഗ്രസുകളുടെ ശക്തിയും സമ്മര്‍ദശേഷിയും കുറഞ്ഞുകൊണ്ടിരുന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ അഞ്ച്‌ കേരള കോണ്‍ഗ്രസുകള്‍ക്കും കൂടി ലഭിച്ചത്‌ 13 സീറ്റുകളാണ്‌. സിപിഎം ജനതാദളിനെയും ആര്‍എസ്‌പിയെയും മറ്റു ചെറുപാര്‍ട്ടികളെയും ഭക്ഷണമാക്കിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസുകള്‍ ഒരു ഭാരമായി തോന്നിത്തുടങ്ങി. അങ്ങനെ തങ്ങളുടെ പ്രസക്തി നഷ്‌ടമായിക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിയലില്‍ നിന്നാണ്‌ ഐക്യകേരള കോണ്‍ഗ്രസ്‌ എന്നും മറ്റുമുള്ള ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയത്‌. പി ജെ ജോസഫിന്‌ വെറേയുമുണ്ടായിരുന്നു കാരണങ്ങള്‍. കേരളത്തില്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ മുഖ്യആസൂത്രകരും പ്രയോക്താക്കളും എന്നും കത്തോലിക്കാ സഭയായിരുന്നു. എല്‍ഡിഎഫ്‌ അധികാരമേറ്റതുമുതല്‍ ഈ വിദ്യാഭ്യാസ ലോബിയുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്നു.
പുതിയ ഒരൊറ്റ എയ്‌ഡഡ്‌ അണ്‍എയ്‌ഡഡ്‌ സ്ഥാപനങ്ങളും ഈ സര്‍ക്കാര്‍ ആര്‍ക്കും കൊടുത്തില്ല.

മതവിശ്വാസങ്ങള്‍ക്കെതിരെ സിപിഎം നീക്കങ്ങള്‍ ഒളിച്ചുവെക്കാനാവാത്തവിധം പുറത്തായിക്കൊണ്ടിരുന്നു. ജോസഫിന്റെ ശക്തിയും സ്രോതസ്സും കത്തോലിക്കരാണെന്നിരിക്കെ പുതിയൊരു ജനവിധി തേടാന്‍ അവര്‍ക്ക്‌ കെല്‍പ്പില്ലാതായി. ഈ സര്‍ക്കാറിനെ എങ്ങനെയെങ്കിലും താഴെ തള്ളിയിടണമെന്ന്‌ സഭ ആഗ്രഹിക്കുക മാത്രമല്ല തുറന്നുപറയുകയും ചെയ്‌തു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ജോസഫിന്റെ പാര്‍ട്ടി നിര്‍ത്തിയ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ സഭയുടെ സ്വന്തം ആളായിട്ടും ഒരു ടെസ്റ്റ്‌ഡോസ്‌ എന്ന നിലയില്‍ സഭ നേരിട്ടിറങ്ങി ജോര്‍ജിനെ തോല്‍പിച്ച്‌ കാണിച്ചുകൊടുക്കുകയുണ്ടായി.

ജോസഫ്‌ ഒരു കണക്കിന്‌ ചെയ്‌തത്‌ മണ്ടത്തരമാണ്‌. തെരഞ്ഞെടുപ്പ്‌ വരെ എല്‍ഡിഎഫ്‌ മന്ത്രിയായിത്തുടര്‍ന്ന്‌ ഇലക്‌ഷന്‍ പ്രഖ്യാപിച്ച ശേഷം യുഡിഎഫിലെത്തിയിരുന്നെങ്കില്‍ വീരേന്ദ്രകുമാറിന്റെ ജനതാ ദളിനെപ്പോലെ വിലയും നിലയുമുണ്ടാവുമായിരുന്നു. താനിനി മത്സരിക്കാനില്ല എന്ന ജോസഫിന്റെ നിലപാടുള്ളപ്പോള്‍ പ്രത്യേകിച്ചും. അകാലത്തിലും അസ്ഥാനത്തും ഇങ്ങനെയൊരു ലയനമുണ്ടായതുകൊണ്ടാണ്‌ കോണ്‍ഗ്രസ്‌ മസിലുപിടിച്ച്‌ നില്‍ക്കുന്നത്‌. ഐക്യകേരളാ കോണ്‍ഗ്രസിന്‌ കൂടുതല്‍ സീറ്റുനല്‍കേണ്ടിവരുമെന്ന ഭീതി മാത്രമല്ല കോണ്‍ഗ്രസിനെ അലട്ടുന്നത്‌. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ സോണിയാ-ഉമ്മന്‍ചാണ്ടി-എ കെ ആന്റണി-പി പി തങ്കച്ചന്‍മാരുടെ ക്രിസ്‌ത്യന്‍ ആധിപത്യമാണെന്ന പഴിയുണ്ട്‌. വലിയ കേരളാ കോണ്‍ഗ്രസ്‌ യുഡിഎഫില്‍ കൂടി എത്തുന്നതോടെ കോണ്‍ഗ്രസ്‌ മാത്രമല്ല യുഡിഎഫും ക്രിസ്‌ത്യന്‍ ആധിപത്യത്തിലാണെന്ന ചീത്തപ്പേരുണ്ടാവും.

അതാവട്ടെ, ഹിന്ദുക്കളില്‍ യുഡിഎഫ്‌ വിരുദ്ധ വികാരുമുണ്ടാക്കിയേക്കും. ഈയൊരു സാധ്യത മുതലെടുക്കാനാണ്‌ വി സുരേന്ദ്രന്‍പിള്ളയെന്ന അവശിഷ്‌ട കേരള കോണ്‍ഗ്രസ്‌ (ജെ) എംഎല്‍എയെ മന്ത്രിയാക്കാന്‍ എല്‍ഡിഎഫ്‌ നീക്കം നടത്തുന്നത്‌. ജോസഫ്‌ യുഡിഎഫിലേക്ക്‌ വരുന്നതിനെ എതിര്‍ക്കുന്ന ബാലകൃഷ്‌ണപ്പിള്ളയും കൂടി എല്‍ഡിഎഫിലെത്തിയാല്‍ അത്‌ എന്‍എസ്‌എസ്സിനെ കൂടുതല്‍ എല്‍ഡിഎഫിലേക്ക്‌ അടുപ്പിക്കാന്‍ സഹായകമാവും. എല്‍ഡിഎഫ്‌ കൂടുതല്‍ ഹിന്ദുക്കളിലേക്ക്‌ അടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിരുന്നു മാറാട്‌ ഗൂഢാലോചന അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചതും ഇപ്പോള്‍ ദേവസ്വം ബില്ലില്‍ നിന്ന്‌ പിന്മാറാനുള്ള നീക്കവും.

ഇതെഴുതുമ്പോള്‍ എല്‍ഡിഎഫ്‌-കേരളാ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിലെ ഏറ്റവും പരിഹാസ്യമായ വഴിത്തിരിവുണ്ടായ വാര്‍ത്ത നാം വായിക്കുകയാണ്‌. മുവാറ്റുപുഴയില്‍ ബിജെപി പിന്തുണയോടെ ജയിക്കുകയും മതവികാരം ഊതിവീര്‍പ്പിച്ചതിന്‌ മൂന്നുവര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാക്കപ്പെടുകയും വാജ്‌പെയ്‌ മന്ത്രിസഭയില്‍ സഹമന്ത്രിയാവുകയും ചെയ്‌ത പി സി തോമസിനെയും കൂട്ടരെയും ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ച വാര്‍ത്തയാണത്‌. എല്‍ഡിഎഫിന്റെ പ്രത്യയശാസ്‌ത്രാടിത്തറ എത്രമാത്രം ദുര്‍ബലമായി എന്ന്‌ കാണിക്കുന്നതാണ്‌ ഈ നീക്കം. രൂപീകരണ വര്‍ഷമായ 1993 മുതല്‍ ഐഎന്‍എല്ലിനെ വര്‍ഗീയത പറഞ്ഞു പുറത്തുനിര്‍ത്തുകയും പള്ളിയുടെയും പട്ടക്കാരുടെയും കേരള കോണ്‍ഗ്രസുകളെ കൂടെ നിര്‍ത്തുകയും ചെയ്‌തവരാണിപ്പോള്‍ ഏറ്റവും വൃത്തികെട്ട വര്‍ഗീയ രാഷ്‌ട്രീയം കളിച്ചയാളെ ഇടതുപക്ഷക്കാരനാക്കി മാമ്മോദീസ മുക്കിയിരിക്കുന്നത്‌. ഉമാഉണ്ണിയെയും രാമന്‍പിള്ളയെയും ഇടതുപക്ഷവേദികളിലേക്കാനയിച്ചവരില്‍ നിന്ന്‌ ഇതിലുമപ്പുറം നാം പ്രതീക്ഷിക്കുകയും വേണം. ക്രിസ്‌ത്യന്‍ രാഷ്‌ട്രീയ ലോബിക്ക്‌ എത്രമാത്രം പിടിപാടുണ്ടെന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണ്‌ ഈ പി സി തോമസ്‌ എപ്പിസോഡ്‌.

ഐഎന്‍എലോ, പിഡിപിയോ, മറ്റേതെങ്കിലും മുസ്‌ലിം കക്ഷികളോ രാഷ്‌ട്രീയമായി പരീക്ഷിക്കപ്പെടുമ്പോള്‍ സമസ്‌തകളോ മുജാഹിദ്‌ നേതൃത്വങ്ങളോ അതിന്റെ ചരട്‌ വലിക്കാന്‍ രംഗത്തുവരാറില്ല. എന്നാല്‍ കത്താലിക്കാസഭ എന്നും രാഷ്‌ട്രീയ വേദികളുടെ പിന്നണിയില്‍ സജീവമായിരുന്നു. ഐക്യകേരള കോണ്‍ഗ്രസുകള്‍ക്ക്‌ സീറ്റ്‌ നിഷേധിക്കപ്പെട്ടാല്‍ പോലും മെത്രാന്‍മാന്‍ സോണിയാഗാന്ധി വഴി സീറ്റ്‌ ശരിയാക്കുമെന്ന്‌ കോണ്‍ഗ്രസുകാര്‍ തീര്‍ച്ചയായും ഭയക്കുന്നുണ്ട്‌. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കാത്ത കെ വി തോമസ്‌ എറണാകുളത്ത്‌ മത്സരിച്ചതും ഒടുവില്‍ മന്ത്രിയായി തിരിച്ചുവന്നതും അഭിവന്ദ്യപിതാക്കന്മാരുടെ ഇടപെടല്‍ കാരണമാണെന്ന്‌ ഇതിനകം വ്യക്തമാക്കപ്പെട്ടതാണ്‌. അത്ഭുതകരമായ കാര്യം ക്രിസ്‌ത്യന്‍ സഭാചട്ടക്കൂട്‌ രാഷ്‌ട്രീയത്തില്‍ നിന്ന്‌ മതത്തെ തീര്‍ത്തും വേറിട്ടുനിര്‍ത്തിയ നിലയിലാണ്‌ സംവിധാനിച്ചിരിക്കുന്നത്‌ എന്നതാണ്‌. എന്നാല്‍ ഈ വേറിട്ടുനിര്‍ത്തിയതിന്റെ സൗകര്യമുപയോഗിച്ച്‌ തന്നെയാണ്‌ അവര്‍ എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടിയിലും എല്ലാ മുന്നണികളിലും കയറിക്കൂടി സമുദായത്തിന്റെയും സഭയുടെയും മൂലധനശക്തികളുടെയും താല്‍പര്യം ഭാഗികമായി സംരക്ഷിക്കുന്നതും.

സ്റ്റോപ്പ്‌ പ്രസ്‌: രൂപീകരണ വേളയില്‍ സഖാവ്‌ സുര്‍ജിതിന്റെ ആവശ്യപ്രകാരം ഐഎന്‍എല്ലില്‍ നിന്ന്‌ മുസ്‌ലിം ഒഴിവാക്കിയെങ്കിലും പച്ചനിറവും ചന്ദ്രക്കലയും മാറ്റാനുള്ള ബുദ്ധി അവര്‍ക്കുണ്ടായില്ല. കേരളാ കോണ്‍ഗ്രസ്‌ എന്ന പേര്‌ തന്നെ എത്ര ഗംഭീരം. കൊടിയില്‍ പകുതി ചുവപ്പാണ്‌. കിടിലന്‍ വിപ്ലവച്ചുമപ്പ്‌. പകുതി തൂവെള്ളയും. ഈ രണ്ട്‌ നിറങ്ങള്‍ക്കിടയില്‍ എത്ര ഭംഗിയായായാണ്‌ അവര്‍ കുരിശും കൊന്തയും വരച്ചുവെച്ചിരിക്കുന്നത്‌. ഭൂതക്കണ്ണാടി വെച്ച്‌ നോക്കിയാല്‍ പോലും കാണാത്ത രീതിയില്‍. l

തെരഞ്ഞെടുപ്പ്: ജമാഅത്തിന് കാലിടറിയ കാരണങ്ങള്

തെരഞ്ഞെടുപ്പ് ജമാഅത്തിന് കാലിടറിയ കാരണങ്ങള്


ശംസുദ്ദീന്‍ പാലക്കോട്‌

ഈയിടെ നടന്ന കേരള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്രപ്രസ്ഥാനത്തിന്‌ കാലിടറി. ജമാഅത്തിന്റെ ദയനീയ പതനത്തെ കേരള കൗമുദി വിശകലനം ചെയ്‌തത്‌ ഇപ്രകാരം: ``നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ആനയാണെന്ന നാട്യവുമായി പുകമറക്കുള്ളില്‍ നിന്നിരുന്ന ജമാഅത്ത്‌ വെറും കുഴിയാനയാണെന്ന്‌ തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്‌. കണ്ണൂര്‍ ജില്ലയില്‍ ഒരു സ്ഥലത്ത്‌ തങ്ങള്‍ രണ്ടാം സ്ഥാനത്തെത്തി എന്ന മേനിനടിക്കാന്‍ മാത്രമേ ഇക്കുറി ഇവര്‍ക്ക്‌ കഴിഞ്ഞുള്ളൂ.
ജമാഅത്തിന്‌ സ്വാധീനമുണ്ടെന്ന്‌ പറയുന്ന കണ്ണൂര്‍-തലശ്ശേരി നഗരസഭകളിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പലയിത്തും ഈ നവാഗതപാര്‍ട്ടിക്ക്‌ ലഭിച്ച വോട്ടുകള്‍ വിരലിലെണ്ണാവുന്നവയാണ്‌.'' (കേരള കൗമുദി, 29-10-10)

21,612 വാര്‍ഡുകളില്‍ 2000ത്തോളം വാര്‍ഡുകളിലാണ്‌ ഹുകൂമത്തെ ഇലാഹി (ദൈവരാജ്യം) സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജമാഅത്ത്‌ പാര്‍ട്ടി മത്സരിക്കാനിറങ്ങിയത്‌. എന്നിട്ട്‌ ഒരു പത്ത്‌ വാര്‍ഡിലെങ്കിലും ജയിച്ചുകയറാന്‍ ഈ മതരാഷ്‌ട്രപ്രസ്ഥാനത്തിന്നായില്ല. തലശ്ശേരിയിലെ മട്ടാമ്പ്രം വാര്‍ഡില്‍ ജമാഅത്തിന്റെ സ്ഥാനാര്‍ഥിക്ക്‌ കിട്ടിയത്‌ വെറും 3 വോട്ട്‌! കണ്ണൂര്‍ ആയിക്കര വാര്‍ഡില്‍ ഇരട്ടിവോട്ട്‌ കിട്ടി; 6 വോട്ട്‌! കഴിഞ്ഞ 6 പതിറ്റാണ്ടായി രാഷ്‌ട്രീയത്തില്‍ നേരിട്ടിടപെടാതെ -മിക്കവാറും വോട്ടുപോലും ചെയ്യാതെ- രാജ്യത്തിന്‌ തേന്മാവും രാജ്യനിവാസികള്‍ക്ക്‌ തണല്‍മരവുമായി നിലകൊണ്ടുവെന്ന്‌ സ്വയം അവകാശപ്പെടുന്ന(!) ജമാഅത്തിന്‌ എന്തുകൊണ്ടാണ്‌ ഇത്രയും വലിയ തിരിച്ചടിയും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നത്‌? അതിനുത്തരം വിശകലനം ചെയ്യുന്നതിന്‌ മുമ്പായി തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ പുറത്തിറങ്ങിയ പാര്‍ട്ടി മുഖപത്രത്തില്‍ ജമാഅത്തിന്റെ വലുപ്പവും മഹത്വവും ഒരു ജമാഅത്തുനേതാവ്‌ സ്വയം പാടിപ്പറയുന്ന ഈ വരികള്‍ വായിക്കുക:

``ബഷീര്‍ കഥയിലെ `തേന്മാവി'ന്റെ കഥ നന്നായി ചേരുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യന്‍ മണ്ണിലെ തണല്‍മരം, നാടിന്റെ വിളക്കുമാടം, മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും നിലക്കാത്ത നിര്‍ഝരി ആലംബഹീനരുടെയും ആശയറ്റവരുടെയും അഭയകേന്ദ്രം, ചൂഷിതരുടെയും പീഡിതരുടെയും വിമോചനത്തിന്റെ പ്രതീക്ഷ - ഇതെല്ലാമാണ്‌ ഇന്ന്‌ ജമാഅത്തെ ഇസ്‌ലാമി. അനാഥന്‌ രക്ഷിതാവായി, അഗതിക്ക്‌ അത്താണിയായി, വിശക്കുന്നവന്‌ ഭക്ഷണമായി, ദാഹിക്കുന്നവന്‌ കുടിനീരായി, തലചായ്‌ക്കാന്‍ ഇടമില്ലാത്തവന്‌ കിടപ്പാടമായി, കടംകയറി മുടിഞ്ഞവന്‌ ആശ്വാസമായി, പണമില്ലാതെ പഠനം മുടങ്ങിയവര്‍ക്ക്‌ താങ്ങായി, ലഹരിക്കടിപ്പെട്ട്‌ തിരിച്ചറിവ്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ പുതുവെളിച്ചമായി, ഇരകള്‍ക്ക്‌ രക്ഷകനായി.... നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണപ്രാന്തങ്ങളിലും നഗരമധ്യത്തിലും ജമാഅത്തെ ഇസ്‌ലാമിയുണ്ട്‌. കഴിഞ്ഞ അറുപത്‌ വര്‍ഷമായി ജനങ്ങളോടൊപ്പം സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്‍ തൊട്ടറിഞ്ഞ്‌ രാജ്യത്തിന്റെ നല്ല നാളേക്കു വേണ്ടി ജമാഅത്തെ ഇസ്‌ലാമി കര്‍മനിരതമാണ്‌'' (പ്രബോധനം -2010 ഒക്‌ടോബര്‍ 23, പേജ്‌ 15)

ഈ വിധം തേന്മാവും തണല്‍മരവും വിളക്കുമാടവും അത്താണിയും രക്ഷിതാവും രക്ഷകനുമൊക്കെയായ നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയെ ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്തങ്ങളിലും നഗരമധ്യത്തിലും മൂന്നു വോട്ടും ആറു വോട്ടും മാത്രം നല്‍കി ജനങ്ങള്‍ ആട്ടിയോടിച്ചതെന്തുകൊണ്ട്‌? ജമാഅത്തുകാര്‍ തന്നെയാണ്‌ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തേണ്ടത്‌. ഉത്തരം കണ്ടെത്താനുള്ള ചില `ക്ലൂ' മാത്രമാണ്‌ ഈ കുറിപ്പില്‍ സൂചിപ്പിക്കുന്നത്‌.

ഒന്ന്‌, ജമാഅത്തിന്‌ ഒരു എം പിയോ, എം എല്‍ എയോ എന്നു വേണ്ട ഒരു പഞ്ചായത്ത്‌ മെമ്പര്‍ പോലുമോ ഇല്ലാതെ പോയത്‌ അത്‌ ഇഖാമതുദ്ദീന്‍ എന്ന ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമായതുകൊണ്ടാണ്‌ എന്ന്‌ അഭിമാനമായി പറഞ്ഞിരുന്നവരും എഴുതിയവരുമാണ്‌ ജമാഅത്തുകാര്‍ (ഇക്കാര്യം പരാമര്‍ശിക്കുന്ന പുസ്‌തകം ഇപ്പോഴും അവര്‍ പ്രചരിപ്പിക്കുകയും വില്‌പന നടത്തുകയും ചെയ്യുന്നുണ്ട്‌.) ഞങ്ങള്‍ നിങ്ങള്‍ക്ക്‌ വോട്ട്‌ തന്ന്‌ ജയിപ്പിച്ചാല്‍ ദൈവരാജ്യം (ഹുകൂമത്തെ ഇലാഹി) സ്ഥാപിക്കുമോ എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന്‌ ഒറ്റ ജമാഅത്തുകാരനും അവരുടെ സ്ഥാനാര്‍ഥിയും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.

രണ്ട്‌, ഇസ്‌ലാമിക ഭരണമുണ്ടാക്കാനുള്ള സാധ്യത കണ്ടെങ്കില്‍ മാത്രമേ ജമാഅത്ത്‌ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയുള്ളൂ എന്ന്‌ 1952ല്‍ ജമാഅത്ത്‌ മുഖപത്രം ഉറപ്പിച്ചു പ്രഖ്യാപിച്ചിരുന്നു. അപ്പറഞ്ഞത്‌ തന്നെയാണ്‌ തങ്ങളുടെ ആദര്‍ശമെന്ന്‌ 2009ല്‍ വരെ അവര്‍ പ്രബോധനത്തില്‍ സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. ഞങ്ങള്‍ നിങ്ങളെ വോട്ടുനല്‍കി ജയിപ്പിച്ചാല്‍ ജയിക്കുന്ന വാര്‍ഡിലും പഞ്ചായത്തിലും ഇസ്‌ലാമിക ഭരണമുണ്ടാക്കിത്തരുമോ എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന്‌ ഒറ്റ ജമാഅത്ത്‌ സ്ഥാനാര്‍ഥിക്കും മറുപടിയുണ്ടായിരുന്നില്ല.

മൂന്ന്‌, നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചേല്‍പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറല്ല എന്ന്‌ ജമാഅത്തുകാര്‍ പ്രചരിപ്പിക്കുന്ന തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്‌തകത്തില്‍ ഇപ്പോഴും തിരുത്താതെ കിടക്കുന്നു. നിങ്ങളെ ഞങ്ങള്‍ വോട്ടു തന്ന്‌ ജയിപ്പിച്ചാല്‍ പഞ്ചായത്തില്‍ ഏത്‌ വ്യവസ്ഥയാണ്‌ നിങ്ങള്‍ നടപ്പാക്കുക എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന്‌ ജമാഅത്ത്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.

നാല്‌, ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ ഒരു ജമാഅത്തുകാരന്‍ കുഞ്ചികസ്ഥാനം വഹിക്കുന്നവനോ അതിന്റെ നിയമനിര്‍മാണ സഭയില്‍ അംഗമാകാനോ അതിന്റെ കോടതി വ്യവസ്ഥയിന്‍കീഴില്‍ ന്യായാധിപസ്ഥാനത്ത്‌ നിയമിക്കപ്പെടാനോ പാടില്ല എന്ന്‌ ജമാഅത്ത്‌ ഭരണഘടനയില്‍ വ്യക്തമായുണ്ട്‌. മേല്‍പറഞ്ഞ സ്ഥാനങ്ങളില്‍ ജമാഅത്തുകാരല്ലാത്ത മുസ്‌ലിംകള്‍ എത്തിപ്പെട്ടാല്‍ അവരുടെ വിധിയെന്ത്‌? അവര്‍ കുറ്റക്കാരാണോ എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന്‌ വോട്ട്‌ ചോദിച്ചുവന്ന ജമാഅത്തുകാര്‍ക്ക്‌ മറുപടിയുണ്ടായിരുന്നില്ല.

അഞ്ച്‌, അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു എന്ന്‌ ജമാഅത്തിന്റെ അസിസ്റ്റന്റ്‌ അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ തെറ്റുദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്‌തകത്തില്‍ എഴുതിയിട്ടുണ്ട്‌. വോട്ടുചോദിച്ചു വന്ന ജമാഅത്തുകാരോട്‌ വോട്ടര്‍മാര്‍ ചോദിച്ചു: ഇന്ത്യാഗവണ്‍മെന്റ്‌ അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടമാണോ? പ്രസക്തമായ ഈ ചോദ്യത്തിന്‌ ഒരൊറ്റ ജമാഅത്തുകാരനും കൃത്യതയുള്ള മറുപടി പറയാന്‍ നിന്നില്ല.

ആറ്‌, ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ പകരം ഇസ്‌ലാമിന്റെ സംസ്ഥാനപമാണ്‌ എന്ന്‌ രഖപ്പെടുത്തിയ പുസ്‌തകം ജമാഅത്തുകാര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്‌. ജമാഅത്തുകാര്‍ക്ക്‌ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മതരാഷ്‌ട്രവാദ സങ്കല്‍പത്തോട്‌ ആത്മാര്‍ഥതയും സത്യസന്ധതയുമുണ്ടെങ്കില്‍ `മാറ്റത്തിന്‌ ഒരു വോട്ട്‌' എന്ന്‌ പറയുന്നതിനു പകരം `ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ ഒരു വോട്ട്‌' എന്ന്‌ പറഞ്ഞല്ലേ വോട്ടര്‍മാരെ സമീപിക്കേണ്ടത്‌ എന്ന്‌ ബുദ്ധിയും വിവേകവുമുള്ള വോട്ടര്‍മാര്‍ ചിന്തിക്കുകയും ചോദിക്കുകയും ചെയ്‌തു.

ഏഴ്‌, ഭരണശക്തി കൈവശമുണ്ടെങ്കില്‍ എല്ലാം നിഷ്‌പ്രയാസം സാധിക്കുമെന്നും അതിനാല്‍ ഭരണശക്തി പിടിച്ചെടുക്കണമെന്നും ജമാഅത്തിന്റെ ആചാര്യനായ മൗദൂദി പറഞ്ഞിട്ടുണ്ട്‌. (ഖുതുബാതിലെ ജിഹാദ്‌ കാണുക). മൗദൂദി പറഞ്ഞ ഭരണം ഇസ്‌ലാമിക ഭരണമാണോ ജനാധിപത്യ ഭരണമാണോ എന്നും നിങ്ങളിപ്പോള്‍ വോട്ട്‌ ചോദിക്കുന്നത്‌ ഏത്‌ ഭരണം കൈവശപ്പെടുത്താനാണെന്നുമുള്ള വോട്ടര്‍മാരുടെ സംശയത്തിനും ചോദ്യത്തിനും വ്യക്തമായ നിവാരണം വരുത്താന്‍ വോട്ടുചോദിച്ചു വന്ന ജമാഅത്ത്‌ സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും സാധിച്ചില്ല.

എട്ട്‌, 1960 ഫെബ്രുവരി ഒന്നിന്‌ കേരള അസംബ്ലിയിലേക്ക്‌ നടന്ന ഇടക്കാല തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കാന്‍ ജമാഅത്ത്‌ ആഹ്വാനം ചെയ്‌ത വരികള്‍ ഇപ്രകാരം: ``ജമാഅത്തംഗങ്ങളോ അതിന്റെ നേതൃത്വം അംഗീകരിച്ചിട്ടുള്ള മറ്റു ബന്ധുക്കളോ പതിവുപോലെ ഈ തെരഞ്ഞെടുപ്പിലും തികച്ചും ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്‌. ഇന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യാതൊരു സ്ഥാനാര്‍ഥിക്കും അനുകൂലമായി വോട്ട്‌ രേഖപ്പെടുത്തുകയോ പ്രചാരവേല നടത്തുകയോ മറ്റേതെങ്കിലും രൂപത്തില്‍ പങ്കുവഹിക്കുകയോ ചെയ്യരുതാത്തതാണ്‌. അഖിലേന്ത്യാ ജമാഅത്തെ ഇസ്‌ലാമിയുടെ ഉറച്ച തീരുമാനമാണിത്‌.'' (പ്രബോധനം -1960 ജനുവരി 15)

അന്ന്‌ വോട്ട്‌ചെയ്യാതിരുന്നതെന്തുകൊണ്ട്‌? ഇന്ന്‌ വോട്ട്‌ ചോദിച്ച്‌ വീട്ടില്‍ വന്നതിന്റെ ന്യായമെന്ത്‌? എന്ന വോട്ടര്‍മാരുടെ ചോദ്യത്തെ ജമാഅത്ത്‌ സ്ഥാനാര്‍ഥികളും ജമാഅത്ത്‌ പ്രവര്‍ത്തകരും അവഗണിച്ചു.

ഒമ്പത്‌, ``സ്ഥാനാര്‍ഥികളുടെ പാര്‍ട്ടികള്‍ തമ്മിലും പ്രസ്ഥാനങ്ങള്‍ തമ്മിലും സിദ്ധാന്തങ്ങള്‍ തമ്മിലും ഏറെക്കുറെ വ്യത്യാസമുണ്ടായിരിക്കാം. എങ്കിലും അനിസ്‌ലാമികങ്ങളാണെന്ന തത്വത്തില്‍ അവയെല്ലാം സമമാണ്‌.'' (പ്രബോധനം -1960 ജനുവരി 15) 1960കളില്‍ അനിസ്‌ലാമികങ്ങളായ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ എന്ന്‌ മുതലാണ്‌ ഇസ്‌ലാമികങ്ങളായത്‌ എന്നും എന്തുകൊണ്ടാണ്‌ അവയുടെ അനിസ്‌ലാമികത നീങ്ങിപ്പോയതെന്നും ജമാഅത്ത്‌ വിശദീകരിക്കാതെ ഒഴിഞ്ഞുമാറുന്നു.

പത്ത്‌, വോട്ടര്‍മാര്‍ കാപട്യം തിരിച്ചറിയാനും ഇരട്ടമുഖമുള്ളവരെ ഇരുത്തേണ്ടിടത്ത്‌ ഇരുത്താനും പക്വത നേടിയവരും രാഷ്‌ട്രീയ അവബോധമുള്ളവരും ജമാഅത്തിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ള വൈരുധ്യം തിരിച്ചറിയാന്‍ കഴിയുന്നവരുമാണെന്ന കാര്യം ജമാഅത്തിന്‌ മനസ്സിലാക്കാനായില്ല. പരിസ്ഥിതി പ്രശ്‌ങ്ങളില്‍ ജനകീയ പോരാട്ടങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചുവെന്ന്‌ അവകാശപ്പെടുന്ന തങ്ങളുടെ യുവജനസംഘടന വിതച്ചത്‌ വോട്ടാക്കി കൊയ്യാമെന്ന പ്രതീക്ഷയാണ്‌ പൊളിഞ്ഞത്‌ എന്ന ഒരു പ്രമുഖ പത്രത്തിന്റെ നിരീക്ഷണവും ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കുക.

ഇങ്ങനെ ജമാഅത്ത്‌ മതരാഷ്‌ട്ര പ്രസ്ഥാനത്തിന്‌ തുടക്കത്തിലേ തിരിച്ചടി നേരിട്ടതിനും അവരുടെ ബള്‍ബ്‌ എവിടെയും കത്താതെ പോയതിനും അവരുടെ അമീറിന്റെ നാട്ടില്‍ പോലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിനും പിന്നില്‍ മുകളില്‍ സൂചിപ്പിച്ചതു പോലുള്ള പ്രസക്തമായ കാരണങ്ങളാണുള്ളത്‌. ഈ കാരണങ്ങള്‍ വിശകലനം ചെയ്‌ത്‌ പരിഹരിച്ച്‌ ജമാഅത്ത്‌ പാര്‍ട്ട്‌ സുതാര്യവും അവസരവാദരഹിതവും ആദര്‍ശാത്മകവും ജനാധിപത്യപരവുമായ ഒരു മാര്‍ഗം സ്വീകരിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

http://www.shababweekly.net

വാഹനവിവരം അറിയാന്‍ ഇനി എസ്.എം.എസ്.

മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി എസ്.എം.എസ്. ആയി ലഭിക്കും. ഓരോ ആവശ്യത്തിനും നിര്ദ്ദി ഷ്ട മാതൃകയിലുള്ള എസ്.എം.എസ്. 537252 എന്ന നമ്പരിലേക്ക് അയച്ചാല്‍ ഉടന്‍ എസ്.എം.എസ്. ആയിത്തന്നെ മറുപടി നല്കുഎന്ന എം. ഗവേര്ണിസ് (മൊബൈല്‍ ഗവേര്ണിസ്) സംവിധാനത്തിന് ബുധനാഴ്ച തുടക്കമായി. ട്രാന്‌്. പോര്ട്ട് കമ്മീഷണര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ട്രാന്‌്ായപോര്ട്ട് കമ്മീഷണര്‍ വി.പി.ജോയി ഉദ്ഘാടനം ചെയ്തു. ഗതാഗത അതോറിട്ടി സെക്രട്ടറി അലക്‌സ് പോള്‍, സീനിയര്‍ ഡെപ്യൂട്ടി ട്രാന്‌്റിപോര്ട്ട് കമ്മീഷണര്‍ സെയ്ദ്മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനത്തെക്കുറിച്ചുള്ള വിവരം അറിയാന്‍ MVD V 6vehicle no.7 ടൈപ്പ്‌ചെയ്ത് എസ്.എം.എസ്. അയച്ചാല്‍ മതിയാകും. വാഹന നമ്പര്‍, ഓഫീസ്, ഉടമസ്ഥന്റെ പേര്, വാഹനത്തിന്റെ മറ്റ് വിവരങ്ങള്‍ എന്നിവ മറുപടിയായി ലഭിക്കും.

റീജണല്‍, സബ് റീജണല്‍ ഓഫീസുകളില്‍ സമര്പ്പി ച്ചിട്ടുള്ള അപേക്ഷകളുടെ വിവരങ്ങള്‍ അറിയാന്‍ MVD A 6invard no.7 ടൈപ്പ്‌ചെയ്ത് അയയ്ക്കണം. MVD P എന്നതിന് ശേഷം വാഹനനമ്പര്‍ ടൈപ്പ്‌ചെയ്ത് അയച്ചാല്‍ പെര്മിണറ്റ് അപേക്ഷാ വിവരങ്ങള്‍ ലഭിക്കും. പുതിയതായി രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ലഭിച്ചിട്ടുള്ള നമ്പര്‍ അറിയാന്‍ MVD N6invard no.7 എന്ന് അയയ്ക്കണം. വാഹനനികുതി അടയേ്ക്കണ്ടതിന്റെ വിശദാംശങ്ങള്ക്ക് MVD T 6vehicle no.7 ആണ് അയയേ്ക്കണ്ടത്. നമ്പര്‍ മുന്കൂDട്ടി ബുക്‌്iചെയ്യുന്നതിനുള്ള വിവരങ്ങള്‍ അറിയാന്‍ MVD F office code7 ആണ് അയയേ്ക്കണ്ടത്. ആര്‍.ടി.ഒ. ഓഫീസുമായി ബന്ധപ്പെട്ട നമ്പരാണ് ഓഫീസ് കോഡ്. വാഹനനമ്പര്‍ ബുക്കിങ് നിലവാരം അറിയാന്‍ MVD F6booked no.7 ആണ് അയയേ്ക്കണ്ടത്. എസ്.എം.എസിന് ബി.എസ്.എന്‍.എല്‍. രണ്ട് രൂപയും മറ്റ് നെറ്റ്‌വര്ക്കു്കള്‍ മൂന്നു രൂപയുമാണ് ഈടാക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തിലെ ടെലിഫോണ്‍ നമ്പറുകളില്‍ മാറ്റം

കോഴിക്കോട് വിമാനത്താവളത്തിലെ ടെലിഫോണ്‍ സംവിധാനത്തില്‍ മാറ്റം വരുത്തി. എയര്പോകര്ട്ട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്കു വിളിച്ച് എക്സ്റ്റന്ഷ്ന്‍ നമ്പര്‍ വഴി ബന്ധപ്പെടുന്ന സമ്പ്രദായം നിര്ത്തിലാക്കി. പകരം, നേരിട്ടു വിളിക്കാന്‍ കഴിയുന്ന രീതി നടപ്പിലാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം 2719 എന്ന നമ്പറിനുശേഷം പഴയ മൂന്നക്ക എക്സ്റ്റന്ഷതന്‍ നമ്പര്‍ ചേര്ത്താ ല്‍ നേരിട്ടു വിളിക്കാന്‍ കഴിയും.

വിമാനങ്ങളുടെ സമയവിവരങ്ങള്‍ ഐ.വി.ആര്‍.എസ്. സംവിധാനം വഴി അറിയാന്‍ 0483-2719518, 2719519, 2719520, 2719521 എന്നീ നമ്പറുകളില്‍ വിളിക്കണം.

ടെര്മി്നല്‍ മാനേജര്മാ,രെ 0483-2719491 (അന്താരാഷ്ട്രം), 0483-2719493 (ആഭ്യന്തരം) എന്നീ നമ്പറുകളില്‍ വിളിക്കാം. 8129202233 എന്ന മൊബൈല്‍ നമ്പറിലും ടെര്മി-നല്‍ മാനേജരെ ലഭ്യമാകും. എസ്.എം.എസ്. വഴി വിമാനത്തിന്റെ വിവരങ്ങള്‍ കിട്ടാന്‍ 9447811000 എന്ന നമ്പറിലേക്ക് വിമാനനമ്പര്‍ അയച്ചാല്‍ മതി. വിവിധ എയര്ലൈ‍ന്‍ ഓപ്പറേറ്റര്മാാരെ നേരിട്ട് ബന്ധപ്പെടാനുള്ള നമ്പറുകള്‍ താഴെ കൊടുക്കുന്നു.

എയര്‍ ഇന്ത്യ: 0483-2715646, ഇന്ത്യന്‍ എയര്ലൈ്ന്സ്വ: 0483-2710100, എയര്‍ ഇന്ത്യ എക്‌സ്പ്രസ്: 0483-2715646, ജറ്റ് എയര്വെരയ്‌സ്: 0483-2712375/2712735, കിങ്ഫിഷര്‍ എയര്ലൈറന്‍: 0483-2716816/2716817, ഇത്തിഹാദ് എയര്വേവയ്‌സ്: 0483-3209400/2715759, എയര്‍ അറേബ്യ: 0483-2712573, എമിറേറ്റസ്: 0483-2717400, ഒമാന്‍ എയര്‍: 0483-2716562, സൗദി എയര്ലൈ2ന്സ്ി: 0483-2712566/2712567, ഖത്തര്‍ എയര്ലൈരന്സ്8: 0483-2715514, ബഹറിന്‍ എയര്‍: 0483-2712422

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണ ക്രമീകരണം

നാം കഴിക്കുന്ന ജന്തുജന്യ ഭക്ഷണസാധനങ്ങളില്‍, കൊളസ്‌ട്രോള്‍ പല തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുമ്പോള്‍ അതിനനുസരിച്ച് ശരീരത്തിലെ കൊ ളസ്‌ട്രോള്‍ നിര്‍മാണം കുറയും. എന്നാല്‍ ഭക്ഷണത്തിലൂടെ വളരെയധികം കൊളസ്‌ട്രോള്‍ കഴിക്കുകയാണെങ്കില്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ നില ഉയരും. അത്തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുമ്പോള്‍ കൊളസ്‌ട്രോള്‍നില താനേ താഴുകയും ചെ യ്യും. നമ്മള്‍ കഴിക്കുന്ന ആടുമാടുകളുടേയും മറ്റും കരള്‍, കിഡ്‌നി, തലച്ചോറ് തുടങ്ങിയ മാംസഭാഗങ്ങളിലാണ് ഏറ്റവുമധികം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നത്. മുട്ടക്കരു, മാംസം, പാല്‍, വെണ്ണ, നെയ്യ് എന്നിവയിലും അവ ചേരുന്ന വിഭവങ്ങളിലും കൊളസ്‌ട്രോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സസ്യങ്ങളില്‍ കൊളസ്‌ട്രോള്‍ ഇല്ല.

ദുശ്ശീലങ്ങള്‍
പുകവലി, കൊളസ്‌ട്രോളിന്റെ നിലകുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുടെ പ്രവര്‍ത്തനത്തെ തടയുകയും, കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുകയും ചെയ്യും. ചാരായം കരളിലെ കൊഴുപ്പു സംയോജനത്തെ ത്വരിതപ്പെടുത്തുകയും വളരെ സാന്ദ്രത കുറഞ്ഞ ലൈ പൊപ്രോട്ടീന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് കൊളസ്‌ട്രോളിന്റെ നിഷ്‌കാസനത്തെ തടയുന്നു. ചില വ്യക്തികളില്‍ കുറച്ചു ചാരായംതന്നെ രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു.

ഹൈപ്പര്‍ തൈറോയ്ഡിസം, നെഫ്രോട്ടിക് സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങളില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില കണ്ടുവരുന്നു. രോഗം മാറുമ്പോള്‍ കൊളസ്‌ട്രോള്‍ നിലയും കുറയും.
ചിലവ്യക്തികളുടെ സ്വഭാവ പ്രത്യേകത കൊളസ്‌ട്രോളിന്റെ നില ഉയര്‍ത്തുകയും ഹൃദയാഘാതത്തിന്റെ സാദ്ധ്യത കൂട്ടുകയും ചെയ്യുന്നു. കൃത്യനിഷു തെറ്റാതിരിക്കാന്‍ സാഹസപ്പെടുക, വൃത്തിയും വെടിപ്പും കര്‍ശനമായി നിഷ്‌കര്‍ഷിക്കുക, എന്തിലും കടുംപിടിത്തം, മത്സരബുദ്ധി തുടങ്ങിയവ ഒരുപക്ഷേ, വ്യക്തിയുടെ പ്രത്യേക സ്വഭാവമോ, പാരമ്പര്യമോ എന്തുതന്നെയായാലും കൊളസ്‌ട്രോള്‍ വര്‍ദ്ധനയെ സഹായിക്കുന്ന ഘടകങ്ങളാണ്. ജീവിത സമ്മര്‍ദ്ദം ഹൃദയാഘാതത്തിന്റെ സാദ്ധ്യത വര്‍ ദ്ധിപ്പിക്കുമെങ്കിലും അത് കൊളസ്‌ട്രോള്‍ നില ഉയരുന്നതുകൊണ്ടല്ല എന്നു മനസ്സിലാക്കിയിട്ടുണ്ട്.

ഭക്ഷണം കഴിക്കുമ്പോള്‍
നാം കഴിക്കുന്ന ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ സംയോജനത്തെ സ ഹായിക്കുകയും മറ്റു ചിലവ അതിന്റെ വിസര്‍ജനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. നെയ്യ്, വെണ്ണ, ക്രീം, പാല്, മുട്ട, മാംസം തുടങ്ങിയവയിലടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് രക്തത്തിലെ കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുന്നു. അതുകൊണ്ട് കേക്ക്, പേസ്ട്രീ, വറുത്തതും പൊരിച്ചതുമായ മാംസഭക്ഷണങ്ങള്‍, ഐസ്‌ക്രീം, ബിരിയാണി, നെയ്‌ചോറ്, കസ്റ്റാര്‍ഡ് തുടങ്ങിയ സ്വാദിഷുമായ വിഭവങ്ങള്‍ ഭക്ഷണത്തിലുള്‍ പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകി ച്ച് രക്തത്തിലെ കൊളസ്‌ട്രോള്‍നില ഉയര്‍ന്നിട്ടുള്ളവര്‍. ഒരു വ്യക്തി ഉപയോഗിക്കുന്ന കൊഴുപ്പിന്റെ അളവ് 15-30 ഗ്രാം വരെയായി കുറയ്ക്കുമ്പോള്‍ തന്നെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയും. ഇത്രയും അളവ് എണ്ണ കറികള്‍ക്ക് കടുകു വറുക്കാനോ, ഒരു പപ്പടം കാച്ചാനോ മാത്രമേ തികയൂ. ഈ അവസരത്തില്‍ വെളിച്ചെണ്ണയുടെ കാര്യം പരാമര്‍ ശമര്‍ഹിക്കുന്നു. വെളിച്ചെണ്ണയില്‍ കൊളസ്‌ട്രോ ളോ, കൊളസ്‌ട്രോള്‍ സംയോജനത്തെ സഹായിക്കുന്നതോ ആയ ഘടകങ്ങളില്ല. ലാറിക് ആസിഡ്, മിറിസ്റ്റിക് ആസിഡ് തുടങ്ങിയ മീഡിയം ചെയ്‌ന് കൊഴുപ്പങ്ങളാണ് വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ളത്. ഇവ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നില്ല എന്നു കാണുന്നു.

നേരെമറിച്ച് ഇത് എച്ച് ഡി എല്‍ ന്റെ തോത് നിലനിര്‍ത്തുന്നതിനാണ് സഹായിക്കുക. യഥാര്‍ത്ഥത്തില്‍ ഭക്ഷ്യഎണ്ണകളില്‍ വെച്ചേറ്റവും നല്ല എണ്ണകളിലൊന്നായി വെളിച്ചെണ്ണ സര്‍വാംഗീകാരം നേടിവരുന്നതായി ഓയില്‍ ടെകേ്‌നാളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു കുറിപ്പില്‍ പറയുന്നു.
രക്തത്തിലെ കൊളസ്‌ട്രോള്‍ നില ഉയരാതിരിക്കാന്‍ വെണ്ണ, നെയ്യ് ഇവയ്ക്കു പകരമായി മാര്‍ജറൈന്‍ ഉപയോഗിക്കാന്‍ ഭക്ഷണോപദേശകര്‍ ശുപാര്‍ശ ചെയ്യപ്പെ ടാറുണ്ട്. എന്നാല്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുമെന്നും ഹൃദ്രോഗസാദ്ധ്യത വര്‍ ധിപ്പിക്കുമെന്നും കാണുന്നു. ബിസ്‌കറ്റ്, കുക്കീ സ്, ചിപ്‌സ് തുടങ്ങി സംസ്‌കരിച്ച പല ഭക്ഷണസാധനങ്ങളിലും, റൊട്ടിയില്‍ പുരട്ടാനും മറ്റും വെജിറ്റബിള്‍ ബട്ടര്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

വെജിറ്റബിള്‍ ബട്ടറില്‍ ചേരുന്ന ഹായ്‌ഡ്രോജനേറ്റു ചെയ്തതും ഭാഗികമായി ഹായ്‌ഡ്രോജനേറ്റു ചെയ്തതുമായ സസ്യഎണ്ണകളിലടങ്ങിയിരിക്കുന്ന ട്രാന്‍സ്ഫാറ്റ്‌സ് ആണ് വില്ലന്‍.

ഇത്ഭക്ഷണത്തിലടങ്ങിയിരിക്കുന്ന സാച്ചുറേറ്റഡ് കൊഴുപ്പുകളേക്കാള്‍ അപകടകാരിയാണെന്നും അവ എല്‍ ഡി എല്ലിന്റെ വര്‍ദ്ധനയെ സഹായിക്കുമെന്നും കാണുന്നു.

നാരുകളധികമടങ്ങിയിട്ടുള്ള പയറുവര്‍ഗങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍ ഇവ കൊളസ്‌ട്രോളിന്റെ വിസര്‍ജനത്തെ സഹായിക്കുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെനില കുറയ്ക്കുകയും ചെയ്യുന്നു. കാരറ്റ്, ഉള്ളി തുടങ്ങിയവ സസ്യങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. സസ്യങ്ങളിലടങ്ങിയിരിക്കുന്ന കാരൊട്ടീനും, മറ്റു നിരോക്‌സീകരണ ഏജന്റുകളും കൊളസ്‌ട്രോളിനെയും തള്ളാന്‍ സഹായിക്കുകയും, കോഷുങ്ങളില്‍ ചയാപചയ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന അപകടകാരികളായ ശേഷിപ്പുകളെ നീക്കുകയും ചെയ്യുന്നു.

ജീവിതശൈലി
അധികം സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുക; പകരം ധാരാളം സസ്യങ്ങളും, ധാന്യങ്ങളും അടങ്ങിയ ഒരു മിശ്രിത ഭക്ഷണം കഴിക്കുക.

ഉയരത്തിനനുസരിച്ച ശരീരഭാരം നിലനിര്‍ത്തുക. പൊണ്ണത്തടി കുറയ്ക്കുക.

ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ 200 മില്ലിഗ്രാമില്‍ താഴെയാക്കുക.
കൊഴുപ്പിന്റെ ഉപയോഗം കുറയ്ക്കുക. കൂടുതല്‍ പഞ്ചസാരയും ഉപ്പും ഒഴിവാക്കുക.

കൃത്യമായി വ്യായാമം ചെയ്യുക.
പുകവലി പൂര്‍ണമായി നിര്‍ത്തുക.
മദ്യപാനം കഴിയുന്നതും നിര്‍ത്തുക.
പാട മാറ്റിയ പാലാണ് വേണ്ടത്. പാല്‍ ത ണുപ്പിച്ച ശേഷം ഫ്രിഡ്ജ ില്‍ വെച്ചിരുന്നാല്‍ പാടമുകളില്‍ അടിയും. അതിനെ സ്​പൂണ്‍ വെച്ച്‌നീക്കി മാറ്റിയാല്‍ നമുക്കുപയോഗത്തിനുള്ള പാട മാറ്റിയ പാലായി.

രക്തത്തില്‍ കൊളസ്‌ട്രോള്‍നില അധികമുള്ളവര്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പാടെ ഉപേക്ഷിക്കണം.

പൂരിതകൊഴുപ്പും അപൂരിതകൊഴുപ്പും
കൊഴുപ്പ് രണ്ടുതരത്തിലുണ്ട്. പൂരിതവും അപൂരിതവും. ഇവ രാസപരമായി കാര്‍ബണ്‍ ശൃംഖലയാണ്. സാധ്യമായ എല്ലാ രീതിയിലും ഹൈഡ്രജനുമായി കൊരുക്കപ്പെട്ട ശൃംഖലയാണ് പൂരിത കൊഴുപ്പിന്‍േറത്. ഒന്നോ അധികമോ കാര്‍ബണ്‍ ആറ്റജോഡികള്‍ ഹൈഡ്രജനെക്കിട്ടാതെയുണ്ടെങ്കില്‍ അവ അപൂരിത കൊഴുപ്പായിരിക്കും.
മാംസങ്ങളിലും മുട്ടയിലുമൊക്കെയുള്ള കൊഴുപ്പ്, പൂരിതകൊഴുപ്പാണ്. പൊതുവേ ഇവ സാധാരണ താപനിലയില്‍ കട്ടിയായിരിക്കും. പയറിലും പച്ചക്കറിയിലും അരിയിലുമൊക്കെ അപൂരിത കൊഴുപ്പടങ്ങിയിട്ടുണ്ട്. അപൂരിതകൊഴുപ്പ് നമുക്ക് പ്രതിദിനം 3.5 ഗ്രാം മതി. ഇത് ഭക്ഷണത്തില്‍ നിന്നുതന്നെ കിട്ടും. വെളിച്ചെണ്ണ, പൂരിതകൊഴുപ്പാണെങ്കിലും കാര്‍ബണ്‍ശൃംഖലയുടെ നീളത്തില്‍ രണ്ടിനുമിടയിലാണ്. എളുപ്പം ദഹിക്കും, കൊളസ്‌ട്രോള്‍നില ഉയര്‍ത്തുകയുമില്ല.
എണ്ണ ആവര്‍ത്തിച്ച് ചൂടാക്കുമ്പോള്‍ അതില്‍ അക്രോലിന്‍ എന്ന രാസവസ്തുവുണ്ടാകും. ധമനികള്‍ക്ക് കട്ടികൂടാന്‍ ഈ രാസവസ്തു കാരണമാകും. കായവറുക്കുന്ന സ്ഥലങ്ങളില്‍ നിന്നുയരുന്ന പ്രത്യേകമണം അക്രോലിന്‍േറതാണ്

കത്തുപാട്ടിന്റെ ശില്പ്പി സംസാരിക്കുന്നു


മൂന്ന് പതിറ്റാണ്ടായി 'ദുബായ്ക്കത്തുപാട്ട്' പിറന്നിട്ട്. വിരഹത്തിന്റെ, സങ്കടത്തിന്റെ, പരിഭവത്തിന്റെ ഗാഥ എന്നതിലുപരി എണ്പതുകളിലെ കേരളത്തിന്റെ അനുഭവചരിത്രംകൂടിയായിരുന്നു ആ പാട്ട്. ദുബായ്ക്കത്തുപാട്ടിന്റെ ശില്പ്പി പാട്ടിന്റെ പിറവിയെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

ഒരുപക്ഷേ, 'ദുബായ്ക്കത്തുപാട്ടും അതിന്റെ മറുപടിയും' എന്ന മാപ്പിളപ്പാട്ട് ആയിരിക്കാം എസ്.എ. ജമീല് എന്ന കലാകാരനെ ആസ്വാദകര്ക്ക് പ്രിയങ്കരനാക്കിയത്. എഴുപതുകളിലും എണ്പതുകളിലും ഗള്ഫ്-പ്രവാസി ജീവിതത്തിന്റെ വൈകാരിക മണ്ഡലത്തില് ആ പാട്ടുണ്ടാക്കിയ ഇളക്കങ്ങള് ചെറുതല്ല. മാപ്പിള കലാ-സാഹിത്യ ലോകത്ത് ജമീല് സൃഷ്ടിച്ച വേറിട്ട അനുഭവ മണ്ഡലത്തിന്റെയും രചനാ വൈഭവത്തിന്റെയും ദര്ശനത്തിന്റെയും വ്യാപ്തി നമ്മെ അത്ഭുതപ്പെടുത്തും. പാട്ടുകെട്ടിയും കവിത രചിച്ചും പാടിയും അഭിനയിച്ചും വരച്ചും മനഃശാസ്ത്ര ചികിത്സ ചെയ്തും ഇദ്ദേഹം ജീവിത കലാരൂപങ്ങളുടെ ബഹുലതകളെ നിര്മിച്ചു. അതേ ഇഷ്ടികകള് കൊണ്ടുതന്നെ തനിക്കുചുറ്റും ദുര്ഗം ഉണ്ടാക്കി അതിനകത്ത് ഒറ്റയ്ക്കിരുന്നു. ഈ തനിച്ചിരുപ്പ് ഒരു കലാകാരന് ഏറനാടിന്റെ ആധുനിക സാംസ്കാരിക ചരിത്രത്തോടൊപ്പം സഞ്ചരിച്ചതിന്റെ രേഖകൂടിയാണ്. കലയുടെ കച്ചവടവത്കരണത്തെ എഴുതിത്തള്ളി വേറിട്ട ജീവിതം നയിക്കുന്ന എസ്.എ. ജമീലിന്റെ മുഖങ്ങളെ/ മുഖംമൂടികളെ പ്രകാശിപ്പിക്കുകയാണീ സംഭാഷണത്തിലൂടെ. ജീവിതത്തെയും വേദാന്തത്തെയും ഒരുപോലെ 'കോത്താമ്പി' എന്നാണ് ജമീല് വിശേഷിപ്പിക്കാറ്. ഈ ഗ്രാമീണ പ്രയോഗത്തിന്റെ അര്ഥം 'ഭൂതാവിഷ്ടമായ ഒരു സമസ്യ എന്നത്രെ.

'ഒരു കലാകാരന് എന്ന നിലയ്ക്കുള്ള അരങ്ങേറ്റം ഓര്മിക്കുന്നുണ്ടോ?

1950-കളില് നിലമ്പൂരില് രൂപവത്കരിച്ച നിലമ്പൂര് യുവജന കലാസമിതി എന്ന സംഘടനയിലൂടെയാണ് എന്റെ അരങ്ങേറ്റം. ഡോ. എം. ഉസ്മാന് ആയിരുന്നു സമിതിയുടെ പ്രസിഡന്റ്. നാട്ടിലെ പേരുകേട്ട ആദ്യത്തെ എം.ബി.ബി.എസ്. ഡോക്ടര് ആയിരുന്നു അദ്ദേഹം. അവിഭക്ത കമ്യൂണിസ്റ്റ് പാര്ട്ടിയുടെ പ്രവര്ത്തകരായിരുന്നു കലാസമിതിയുടെ തലപ്പത്ത്. ഇ.കെ. അയമു, കുഞ്ഞിക്കുട്ടന് തമ്പുരാന്, നിലമ്പൂര് ബാലന് എന്നിവരെല്ലാം പ്രധാന സംഘാടകരാണ്. നാടകവും സംഗീതവും ആയിരുന്നു സമിതിയുടെ മുഖ്യ പ്രവര്ത്തന മേഖല. പാര്ട്ടിയുടെ പ്രചാരണാര്ഥമുള്ള കലാസാംസ്കാരിക പ്രവര്ത്തനങ്ങള്ക്കായിരുന്നു മുന്തൂക്കം.

സ്കൂളില് പഠിക്കുന്ന കാലത്തുതന്നെ ഞാന് പാടുകയും വരയ്ക്കുകയും ചെയ്യുമായിരുന്നു. എന്നാല് സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കിയില്ല. വീട്ടില് ഒറ്റയ്ക്കിരുന്ന് വരച്ചു, പാടി. യാഥാസ്ഥിതിക ഫ്യൂഡല് കുടുംബത്തിലാണ് ജനിച്ചതെങ്കിലും ബാപ്പ നപ്രധാന കോണ്ഗ്രസ് പ്രവര്ത്തകനും പുരോഗമന ചിന്തകനും സലഫി ചിന്തകനുമായിരുന്നു. അദ്ദേഹം പാടുകയും ഹാര്മോണിയം വായിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല് ബാപ്പ എന്നോട് പാടാനായി ആവശ്യപ്പെട്ടു. റാഫിയുടെയും തലത്ത് മെഹമൂദിന്റെയും പാട്ടുകള് പലതും മനഃപാഠമാണന്ന്. സങ്കോചത്തോടെയാണെങ്കിലും ബാപ്പയുടെ മുന്നില് മെഹമൂദിന്റെ 'ജല്ത്തേ ഹേ ജിസ്കേലിയേ' പാടി. പാടിക്കഴിഞ്ഞപ്പോള് അദ്ദേഹം എന്നെ ആലിംഗനം ചെയ്തു. യഥാര്ഥത്തില് അരങ്ങേറ്റവും അതിനുള്ള അംഗീകാരവും ആയിരുന്നു അത്.

'ബാപ്പയെക്കുറിച്ച് കൂടുതല് പറയാമോ?

സയ്യദ് മുഹമ്മദ് ജലാലുദ്ദീന് മൗലാനാ എന്നാണ് മുഴുപേര്. എസ്.എം.ജെ. മൗലാനാ എന്ന ചുരുക്കപ്പേരില് അറിയപ്പെട്ടു. മുഹമ്മദ് അബ്ദുറഹിമാന് സാഹിബ്, കെ.പി. കേശവമേനോന്, മൊയ്തു മൗലവി... എന്നിവരുടെയൊക്കെ അടുത്ത സുഹൃത്തായിരുന്നു. മുഖ്യമായ തൊഴില് വൈദ്യവൃത്തി. അബ്ദുറഹിമാന് സാഹിബ് രൂപവത്കരിച്ച കോണ്ഗ്രസുകാരുടെ വേദിയായ മുസ്ലിം മജ്ലിസിലെ കണ്ണിയായിരുന്നു ബാപ്പ. ദേശീയ മുസ്ലിം എന്നറിയപ്പെടാന് ആഗ്രഹിച്ചു. ആകാശവാണിയില് നിരവധി തവണ തന്റെ സ്വരം കേള്പ്പിച്ചിട്ടുണ്ട്. നല്ലൊരു സംഗീതപ്രേമിയായിരുന്നു. മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച സന്ദര്ഭത്തില് ദില്ലിയിലെ സര്വമത പ്രാര്ഥനാ സദസ്സില് ഖുര്-ആന് പാരായണത്തിന് തെരഞ്ഞെടുക്കപ്പെട്ടവരില് ഒരാള് അദ്ദേഹം ആയിരുന്നു. കവിതാ കമ്പവും ഉണ്ടായിരുന്നു ബാപ്പയ്ക്ക്. ഗാന്ധിജിയുടെ മരണത്തില് മനംനൊന്ത് അദ്ദേഹം രചിച്ച ഗാനം ആരംഭിക്കുന്നത് ഇങ്ങനെയാണ്:
''ഭാരത സൂര്യന് ഇന്നസ്തമിച്ചു
നിര്ഭാഗ്യം, നാമെല്ലാവരും സ്തംഭിച്ചു
ശാന്തി സന്ദേശവുമായി ഉദിച്ചുമഹാന്
ഗാന്ധിജി നമ്മില് നിന്നന്തരിച്ചു.''

'എങ്ങനെയാണ് നിലമ്പൂര് യുവജന കലാസമിതിയില് എത്തിയത്?

സ്കൂള് പഠനം മതിയാക്കി പാട്ടും ചിത്രരചനാ കൗതുകവുമായി തനിച്ചിരിക്കുകയായിരുന്നു എന്നു സൂചിപ്പിച്ചുവല്ലോ. അപ്പോഴാണ് ഇ.കെ. അയമു എന്നെ ആവശ്യപ്പെട്ടുകൊണ്ട് വീട്ടിലെത്തുന്നത്. ഡോ. എം. ഉസ്മാനും കൂടെയുണ്ട്. തെല്ലൊരു ആശങ്ക ബാപ്പയ്ക്കുണ്ടായിരുന്നു. അദ്ദേഹം പേരുകേട്ട ദേശീയ മുസ്ലിമും കോണ്ഗ്രസുകാരനും. ഇവരാവട്ടെ കോണ്ഗ്രസ് വിരോധികളായ കമ്യൂണിസ്റ്റുകാരുമാണല്ലോ. അവസാനം ബാപ്പ, ഉപാധികളോടെ സമ്മതിച്ചു. ''ഇവനെക്കൊണ്ട് പാട്ട് പാടിച്ചോളൂ. അണിയറയില്നിന്ന് ഒരു കാരണവശാലും സ്റ്റേജിലേക്ക് കൊണ്ടുവരരുത്'' എന്നതായിരുന്നു ബാപ്പയുടെ കല്പന.

'യുവജനസമിതിയില് എന്തായിരുന്നു താങ്കളുടെ റോള്?

യുവജന കലാസമിതിയുമായി ചേര്ന്ന് എന്റെ ആദ്യത്തെ അരങ്ങ് പൊന്നാനിയിലാണെന്നാണ് ഓര്മ. ഇ.കെ. അയമുവിന്റെ 'ജ്ജ് ഒരു മന്സനാകാന് നോക്ക്' എന്ന നാടകത്തിനിടയില് ചില പാട്ടുകള് പാടുക. നാടകത്തിലെ പാട്ടുകളല്ല പാടേണ്ടത്. അന്നത്തെ പതിവനുസരിച്ച് ഓരോ രംഗം കഴിയുമ്പോഴും ഓരോ പാട്ടുണ്ടാവും. അണിയറയില്നിന്നാണ് പാടുക. ആദ്യമായി പാടിയത് തമിഴ് സിനിമയായ ദേവദാസിലെ 'തുനിന്തതെന് മനമേ...' ആയിരുന്നു. 'ഭഗവാനി'ല് മുഹമ്മദ് റാഫി പാടിയ 'തൂ ഗംഗാ മൗജ് മേം ജമുനാ കാ ധാരാ...' ആയിരുന്നു മറ്റൊന്ന്. മൂന്നാല് പാട്ട് പാടിയപ്പോഴേക്കും സദസ്സില്നിന്ന് ഗായകനെ കാണണമെന്ന് ആവശ്യം ഉയര്ന്നു. ആ സ്റ്റേജില് അയമു എന്നെ പരിചയപ്പെടുത്തിയത് സഖാവ് എസ്.എ. ജമീല് എന്നായിരുന്നു. ഞാന് ഞെട്ടിപ്പോയി. പിന്നെ നാടകത്തില് എനിക്ക് ബഹുവിധ വേഷങ്ങളായി. ആദ്യമായി ചെറിയൊരു തുക പ്രതിഫലംകിട്ടി. ആഹ്ലാദത്തോടെ ഉമ്മയെ അതേല്പിക്കാന് ചെന്നു. നാടകം ഹറാമാണന്ന്. ഹറാമില്നിന്നു കിട്ടുന്ന പണം സ്വീകരിക്കാന് പാടില്ലെന്നുപറഞ്ഞ് ഉമ്മ അത് തിരസ്കരിച്ചു.

'അന്ന് സ്ത്രീകഥാപാത്രങ്ങള് അവതരിപ്പിച്ചിരുന്നത് സ്ത്രീകള് തന്നെയായിരുന്നോ?

ഏതാണ്ട് അക്കാലത്താണ് സ്ത്രീകള് സ്ത്രീകളെത്തന്നെ അവതരിപ്പിച്ചുതുടങ്ങുന്നത്. നിലമ്പൂര് ആയിഷ അപ്പോഴേക്കും നാടകനടിയായിത്തീര്ന്നിട്ടുണ്ട്. ജാനകി, ആമിന എന്നിങ്ങനെ ചില നടിമാരുമുണ്ട്. കൂടാതെ കോഴിക്കോട്ടുനിന്ന് ചില നടിമാരെ കൊണ്ടുവന്നിരുന്നു.

'നാടകവുമായി ബന്ധപ്പെട്ട മറ്റ് ഓര്മകള് പറയാമോ?

ഈ നാടകം നൂറുകണക്കിന് അരങ്ങുകളില് കളിച്ചിട്ടുണ്ട്. 1954-ല് പാലക്കാട്ട് നടന്ന കമ്യൂണിസ്റ്റ് പാര്ട്ടിയുടെ ആറാം പാര്ട്ടി കോണ്ഗ്രസ്സില് നാടകം അരങ്ങേറി. ഇ.എം.എസ്സും ഇമ്പിച്ചിബാവയും മറ്റുപല നേതാക്കന്മാരും അഭിനന്ദിച്ചത് ഓര്മയുണ്ട്. മദ്രാസിലും ബോംബെയിലും നിലമ്പൂര് യുവജന കലാസമിതി നിരവധി നാടകങ്ങള് കളിച്ചു. 1958-ല് കലാസമിതിയുടെ ബോംബെ ടൂര് നടത്തി. അയമുവിന്റെ നാടകത്തോടൊപ്പം ഡോ. എം. ഉസ്മാന് എഴുതിയ 'ദുനിയാവില് ഞാനൊറ്റയ്ക്കാണ്' എന്ന നാടകവും അവതരിപ്പിച്ചു. മുഖ്യകഥാപാത്രമായ പ്രൊഫസറെ അവതരിപ്പിച്ചത് ഞാനാണ്.

'ഈ രണ്ടു നാടകങ്ങളും തമ്മില് താരതമ്യം ചെയ്യാമോ?

അന്നത്തെ പരിഷ്കാര നാടകങ്ങളെന്നു പറഞ്ഞാല് ഇന്നത്തെ നാടകങ്ങളെപ്പോലെയല്ല. കാലികമായ കുറേ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അരങ്ങത്ത് അവതരിപ്പിച്ചിരുന്ന രീതിയാണ് ഉണ്ടായിരുന്നത്. സമുദായത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇതേമട്ടില് അവതരിപ്പിച്ചിരുന്ന നാടകമാണ് 'ജ്ജ് ഒരു മന്സനാവാന്നോക്ക്'. അയമുവിന്റെ മാര്ക്സിസ്റ്റ് പ്രത്യയശാസ്ത്രം നാടകത്തെ പുരോഗമനപരമാക്കി. ഇതില്നിന്ന് വ്യത്യസ്തമാണ് 'ദുനിയാവില് ഞാന് ഒറ്റയ്ക്കാണ്'. ഒരു മുസ്ലിം പെണ്ണ് പിഴയ്ക്കുന്നതും വീട്ടുകാരും നാട്ടുകാരും അവളെ ഉപേക്ഷിക്കുന്നതും പ്രായമുള്ള ഒരു പ്രൊഫസര് അവള്ക്ക് സംരക്ഷണം ഏകുന്നതും അതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളും എല്ലാമാണ് നാടകത്തിന്റെ ഇതിവൃത്തം. പ്രൊഫസര് എന്ന കഥാപാത്രം ഇത്തരമൊരു ജീവിതഗതിയിലൂടെ നേരിടുന്ന അസ്തിത്വപ്രശ്നങ്ങളാണ് നാടകത്തിന്റെ അടിയൊഴുക്ക്. ഒരര്ഥത്തില് അക്കാലത്തെ രചനാരീതികളില്നിന്ന് ഏറെ വ്യത്യസ്തമാണ് ഡോ. ഉസ്മാന്റെ നാടകം. ആധുനിക നിലമ്പൂരിനെ കണ്ടെടുത്തത് ഡോ. ഉസ്മാനാണ് എന്നു പറഞ്ഞാല് തീരെ അതിശയോക്തിയില്ല. ഈ നാടകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് നമ്മുടെ നാടകസാഹിത്യത്തിന്റെ പാപ്പരത്തമാണ് വെളിവാക്കുന്നത്. അങ്ങനെ നിരവധി രചനകള് പ്രസിദ്ധീകരിക്കാതെ വിസ്മൃതമായിട്ടുണ്ട്.

'താങ്കള് പാട്ടിലേക്ക് സജീവമായി തിരിച്ചുവരുന്നതെങ്ങനെയാണ്?

യുവജന കലാസമിതിയുടെ ബോംബെ ടൂറ് ജീവിതത്തിലെ വഴിത്തിരിവായിരുന്നു. നാട്ടുകാരനും സുഹൃത്തുമായ രാമചന്ദ്രന് അന്ന് ബോംബെയിലാണ്. കുറച്ചുകാലം അവിടെ തങ്ങാനും മറ്റ് അവസരങ്ങളെക്കുറിച്ച് ആലോചിക്കാനും അദ്ദേഹം എന്നെ ഉപദേശിച്ചു. അന്ന്, അവിടെ ഫിലിംസ് ഡിവിഷനില് ജോലി ചെയ്തിരുന്ന നാണപ്പനുമായി പരിചയപ്പെടുത്തി. സുന്ദരസുരഭിലമായ ഒരു ഭാവിയെക്കുറിച്ചുള്ള പ്രചോദനങ്ങള് എന്നെ അവിടെ തളച്ചിട്ടു. കലാസമിതി ട്രൂപ്പിനോടൊപ്പം നാട്ടിലേക്ക് തിരിക്കുന്നില്ലെന്ന് ഉറപ്പിച്ചു. എനിക്ക് താത്പര്യമുള്ള പാട്ട്, വര, ഫോട്ടോഗ്രഫി, അഭിനയം എന്നീ മേഖലകള് ബോംബെയില് എന്നെ മറ്റൊരാളാക്കി മാറ്റുമെന്ന് ഞാനും പ്രത്യാശിച്ചു. ട്രൂപ്പിനോടൊപ്പം തിരിച്ചു പോരാത്തതിന് നിരവധി വിമര്ശനങ്ങളുണ്ടായി. എന്നാല് അയമു സപ്പോര്ട്ടുചെയ്തു. മലയാളി സമാജങ്ങളും കലാസമിതികളും ഒക്കെയായി എണ്പതോളം സംഘടനകള് അന്ന് ബോംബെയിലുണ്ട്. അതില് പലതിലും പാട്ടുകാരനും ആട്ടക്കാരനുമായി ഞാന് ജീവിച്ചു. ആയിടയ്ക്ക് സംഗീതസംവിധായകരായ എസ്.ഡി. ബര്മന്, സലില് ചൗധരി, ഒ.പി. നയ്യാര്, ഉഷാ ഖന്ന എന്നിവരുമായി പരിചയപ്പെട്ടു.

എന്റെ സുഹൃത്തും കേരളത്തില് പലയിടത്തും കഥാപ്രസംഗം അവതരിപ്പിച്ചുനടന്ന ആളും ബോംബെയില് ജോലിക്കാരനുമായിരുന്ന മഹ്മൂദ് ബാബു ആണ് ഈ പ്രശസ്തരെയെല്ലാം പരിചയപ്പെടുത്തിയത്. ഈ സംഗീതസംവിധായകന്മാരില് പലരും എനിക്ക് സിനിമകളില് പാടാന് അവസരം തരാമെന്നു പറഞ്ഞെങ്കിലും കാര്യങ്ങള് അതുപോലെ നടന്നില്ല. എന്നാല് ഉഷാഖന്ന എന്നെക്കൊണ്ട് പാടിക്കയും അവര് സംഗീതസംവിധാനം ചെയ്യുന്ന അടുത്ത സിനിമയില് അവസരം നല്കാമെന്ന് ഏല്ക്കുകയും ചെയ്തു. ഡയറക്ടറെയും പ്രൊഡ്യൂസറെയും കേള്പ്പിക്കുന്നതിനായി രണ്ടുമൂന്ന് പാട്ടുകള് 'ഓണ്റെക്കോഡ്' ചെയ്തുവരാന് ആവശ്യപ്പെട്ടു. 'ദില്ദേഖേ ദേഖോ' എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. റെക്കോഡു ചെയ്ത പാട്ടുകള് ഞാന് ഉഷാഖന്നയെ കേള്പ്പിച്ചു. ഏതോ ഒരു മുഖര്ജിയാണ് സിനിമയുടെ നിര്മാതാവെന്നും അദ്ദേഹത്തിന്റെ താത്പര്യം അറിഞ്ഞതിനുശേഷം വിളിക്കാമെന്നും ഉഷാഖന്ന പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞ് അവരെന്നെ വിളിപ്പിച്ച് പ്രൊഡ്യൂസര്ക്ക് പാട്ട് ഇഷ്ടമായെങ്കിലും റഫി സാഹിബിനെ പോലെയുള്ള ഒരാളെക്കൊണ്ടു മാത്രമേ ഇങ്ങനെയൊരു പടത്തില് പാടിക്കാന് പറ്റൂ എന്നാണദ്ദേഹത്തിന്റെ നിലപാടെന്നും പറഞ്ഞു. എനിക്കാകെ നിരാശയും ഭ്രാന്തും വന്നു. സംഗീതവും ചിത്രവും നാടകാഭിനയവും എല്ലാമായി ഏകദേശം ഒരു വര്ഷം പിന്നിട്ടിരുന്നു. ആശയറ്റ ഒരു കയത്തിലേക്കു വീണപോലെ തോന്നി. തിരിച്ചുപോരാന് തീരുമാനിച്ചു. തിരിച്ചുപോരുന്ന ദിവസം ബോംബെ വി.ടി. റെയില്വേ സ്റ്റേഷനില് കലാരംഗത്തെ നിരവധി സുഹൃത്തുക്കള് യാത്രയയപ്പ് നല്കിയത് ഇന്നും ഓര്മിക്കുന്നു.

വീട്ടിലെത്തിയ ഞാന് മാസങ്ങളോളം അസുഖം ബാധിച്ചവനെപ്പോലെ പുറംലോകം കാണാതെ എന്നിലേക്ക് തന്നെ ഉള്വലിഞ്ഞു. ഒരു ഇരുട്ടറയില് ഇരിക്കാനായിരുന്നു എനിക്കാഗ്രഹം. വെളിച്ചത്തെ വെറുത്തു. കാക്ക, മറ്റു പക്ഷികള് എന്നിവയുടെ ശബ്ദങ്ങള് കേള്ക്കുന്നതുപോലും അസഹ്യമായി. തീര്ത്തും മനോരോഗിയെപ്പോലെയായി. ഡോ. ഉസ്മാന്റെ നിരന്തര സമ്മര്ദത്തിനു വഴങ്ങിയാണ് അവസാനം പുറംലോകത്തേക്കിറങ്ങാന് തീരുമാനിച്ചത്. നന്നായ് ഡ്രസ്സ് ചെയ്ത് കുറെ നാളുകള്ക്ക് ശേഷം കണ്ണാടിയില് നോക്കിയപ്പോള് അന്ധാളിച്ചു. എന്റെ മുഖം എനിക്ക് തീരെ പരിചയമില്ല.

അവസാനം, രണ്ടും കല്പിച്ച് പകല്വെളിച്ചത്തിലേക്ക് ഇറങ്ങി നടന്നു - ഇങ്ങനെ ഒരു പ്രാര്ഥനയുമായ്: 'പടച്ചവനേ ഞാന് ദുര്ബലനാണ്. ദുനിയാവിലെ എല്ലാ ദൗര്ബല്യങ്ങളും എനിക്കുണ്ട്. നീ എന്റെ മുന്നില് നടക്കണേ, ഞാന് നിന്റെ പിന്നിലുണ്ടാവും.' എന്റെ മനോരോഗം മാറ്റാന് വേണ്ടിയാണ് മനഃശാസ്ത്രവും ഹിപ്നോട്ടിസവും പഠിച്ചത്. ഇന്ന് വരയെക്കാളും സംഗീതത്തെക്കാളും എന്റെ ജീവിതത്തിന് പ്രയോജന മാര്ഗമായിത്തീരുന്നത് അതാണ്.

'കവിത നിറഞ്ഞ മാപ്പിളപ്പാട്ടുകള് ആണ് ജമീലിന്റെത്. അതിലെ നപ്രൗഢഭംഗിയും താളവും സംസ്കൃത ചാരുതയും വേറിട്ടുനില്ക്കുന്നു.

ഈ പ്രപഞ്ചത്തിലെ എല്ലാ രഹസ്യങ്ങളും അറിയണം എന്നുള്ള ആഗ്രഹം മനസ്സില് ഉണ്ടായിരുന്നു. ചെറുപ്പത്തില്ത്തന്നെ പുസ്തകവായനയും ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഹിന്ദു മിത്തോളജിയും വേദാന്തവും. മിസ്റ്റിസിസവും സൂഫിസവും എന്റെ ഇഷ്ടവിഷയങ്ങള് ആയിരുന്നു. സംസ്കൃതം ഞാന് പഠിച്ചിട്ടില്ല. നന്നെ ചെറുപ്പത്തിലേ കവിതകളും ഗാനങ്ങളും എഴുതാനുള്ള വാസന ഉണ്ടായിരുന്നു. ബാലന്സ്ഷീറ്റ് എന്ന കവിത മുപ്പതാം നൂറ്റാണ്ടില് ജീവിക്കുന്ന, എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ നിസ്സാരമായ ജീവിതത്തെച്ചൊല്ലിയുള്ള ആലോചനയായി മാറുന്നു. ആഖ്യാനാത്മകമാണ് ഇത്തരം കവിതകളുടെ സ്വഭാവം.
'നേടിയതൊക്കെ നിരത്തി മുന്നില്വെച്ച്
തട്ടിക്കൂട്ടിക്കിഴിച്ചാ സംഖ്യ നോക്കുമ്പോള്
അറിവിനാകെത്തുക അറിയായ്കയാണെന്ന
മുറിവേറ്റയറിവിന്റെ അവിരാമ നൊമ്പരം' (ബാലന്സ്ഷീറ്റ്)

പ്രപഞ്ചത്തെ മുഴുവന് കീഴടക്കിയാലും അതിന്റെ ഉച്ചിയില് സ്ഥിതി ചെയ്യുന്ന ദുനിയാവിലെ ഏറ്റവും തിളക്കമുള്ള രക്തനക്ഷത്രം അതിലേക്ക് ചേര്ന്നാലും അത് ഭൂമിയിലേക്കു തന്നെ പറന്നെത്തേണ്ടിയിരിക്കുന്നു. ഈ ഭൂമിയറിവ് എന്നെ, കൊണ്ടു ചെന്നെത്തിക്കുന്നത് നേരത്തെ ഉന്നയിച്ച സമസ്യകളിലാണ്. ഇങ്ങനെയുള്ളൊരു മനുഷ്യന് എന്ത് സമാധാനമാണ് ഉണ്ടാകുക? ഒരു വിശ്വാസി എന്ന് പറയാനാണ് ഞാന് ഇഷ്ടപ്പെടുന്നത്, എന്നാല് നടേ പറഞ്ഞ ചോദ്യങ്ങളുടെ രാക്ഷസന് എന്നെ വിട്ടുപോവുന്നുമില്ല. ഈ അത്ഭുതവും ആസ്വാദനവുമാണ് എന്റെ എഴുത്തിന്റെ ഉറവിടം

'ഈയൊരു സര്ഗബോധത്തെക്കുറിച്ച് കുറേക്കൂടി പറയാമോ?

ബോധമുദിച്ചൊരാള് ചെയ്യുന്നതാദ്യം
ബോധപൂര്വം ആത്മഹത്യതാന്
- എന്ന് ചുമട്ടുതൊഴിലാളി എന്ന കവിതയില് ഞാന് എഴുതിട്ടുണ്ട്. എന്നാല് ഞാനിതുവരെ ആത്മഹത്യ ചെയ്തിട്ടില്ല. അതിനുള്ള ധൈര്യവും എനിക്കില്ല. എന്നാല്, ഇതൊരു കേവല ചിന്ത മാത്രമാണെന്ന് പറയാനും പറ്റില്ല. ജീവിതത്തെ മുന്നോട്ടു നയിക്കുന്ന സര്ഗ ചേതന എന്റെ മുമ്പിലോ പിറകിലോ ഉണ്ട്. ബുദ്ധിപരമായി ചിന്തിച്ചാലും ഇതുതന്നെയാണ് ശരി. ഈ സര്ഗചേതനയുടെ മുമ്പില് ഞാനൊരു അടിമയാണ്. ഈ അജ്ഞാത സര്ഗചേതനയെക്കുറിച്ച് പറയാന് എനിക്ക് ആയിരം ജന്മം കിട്ടിയാലും പോരാ. ഒരു മണല്ത്തരിയെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ട് എനിക്കൊരു മഹാജന്മം കഴിച്ചുകൂട്ടാന് പറ്റും എന്ന് തോന്നാറുണ്ട്. ഒരു മണല്ത്തരി എന്നു പറഞ്ഞാല് ഇവിടെയുള്ള മരുഭൂമി എത്ര? ഒരു തുള്ളി എന്ന് പറഞ്ഞാല് ഇവിടത്തെ സാഗരമെത്ര? ഈ പ്രപഞ്ചത്തെ ഉള്ക്കൊണ്ട് എനിക്ക് ജീവിക്കണമെങ്കില് ഈ പ്രപഞ്ചത്തോളം പോന്നൊരു വ്യക്തിത്വം- മറ്റൊരു ഭാഷയില് പറഞ്ഞാല് ഈശ്വര തുല്യമായൊരു വ്യക്തിത്വം- ഉണ്ടെങ്കിലേ പറ്റൂ. മനസ്സും മസ്തിഷ്കവും എന്നാലേ തൃപ്തിപ്പെടൂ. ഈ പ്രപഞ്ചത്തിന് ഉള്ളും പുറവുമില്ല, ഇടവും വലവുമില്ല; അനന്തവിസ്തൃതമാണെല്ലാം.

'മാംസനിബദ്ധമായൊരു കാല്പനികത മാപ്പിളപ്പാട്ടുകളുടെ പൊതു സ്വഭാവമാണെന്ന് പറയാറുണ്ട്. താങ്കളുടെ കവിതയിലും പാട്ടിലും ഇത് ഇങ്ങനെത്തന്നെയാണോ?

മുഖ്യധാരാ മാപ്പിളപ്പാട്ടുകളില് ഏറെക്കുറെ അങ്ങനെത്തന്നെയാണ്. എന്നാല് ഞാനിതിനോട് വിയോജിക്കുന്ന ആളാണ്. കാല്പനികത എന്ന പദത്തിന് ഞാന് കൊടുക്കുന്ന അര്ഥം അതിവിശാലമാണ്. ഉദാഹരണത്തിന് വളരെ മുമ്പെഴുതിയ ഒരു പാട്ടിന്റെ വരികളിതാ:

''കണ്ണുകള് കാണുമ്പോള് കവിയായ് തീരുന്നു.
കവിളുകള് കാണുമ്പോള് കലാകാരനാവുന്നു
അധരങ്ങള് കാണുമ്പോള് മധുപനായ് മാറുന്നു
അപ്പോഴേക്കും മോഹം അണപൊട്ടിയൊഴുകുന്നു.''
പാട്ട് അവസാനിക്കുന്നത് ഇപ്രകാരമായിരിക്കും:-
''അരികിലിരിക്കുമ്പോള് അഖിലം മറക്കുന്നു
അപ്പോഴതാ സ്വര്ഗവാതില് തുറക്കുന്നു
ആലിംഗനത്തില് അദൈ്വതമായ്ത്തീരുന്നു
അവിടെവെച്ച് അഹം ബ്രഹ്മമാവുന്നു.''

ഇതൊരു മാംസനിബദ്ധരാഗമാണെന്ന് പറയാമോ? പ്രണയത്തെക്കുറിച്ച് എഴുതുമ്പോള്പോലും എന്റെ ഉള്ളിന്റെയുള്ളിലെ അതിവിശാലമായ ഒരു പ്രപഞ്ചത്തെയാണ് തുറക്കുന്നത്. പച്ചയായ പ്രണയത്തോട്് എനിക്കൊരു അഭിപ്രായവുമില്ല. ഇങ്ങനെ തുറന്നു പറഞ്ഞാല് മോശക്കാരനാവുമെന്ന് എനിക്കറിയാം. അല്ലെങ്കില് പ്രണയത്തിനും മാംസബദ്ധരാഗത്തിനും അമിതമായ പ്രധാന്യം നല്കുന്നത് എന്തിനാണ്? മഹാകവികളെല്ലാം കൂടി പ്രേമത്തെ ഒരു കോത്താമ്പിയാക്കി മാറ്റിയിരിക്കുകയാണ്. ചങ്ങമ്പുഴയെ പോലുള്ളവര് സ്ത്രീ-പുരുഷ ബാന്ധവത്തെ അമിതമായി ആദര്ശവത്കരിച്ചു.

പ്രകൃതിയില് എല്ലായിടത്തുമുള്ള വൈകാരികമായ ആവശ്യകത മാത്രമാണത്. ചങ്ങമ്പുഴയുടെ രമണന് എത്രയാളുകളെയാണ് വഴിതെറ്റിച്ചത്? ഇടപ്പള്ളി രാഘവന് പിള്ളയുടെ ജീവിതമാണുപോലും അതിന് ആധാരം. 26 വയസ്സുള്ളപ്പോള്, ചുറുചുറുക്കുള്ള പ്രായത്തില് പ്രതിഭാധനനായ ഒരു മനുഷ്യന് കേവലമൊരു പെണ്ണിനുവേണ്ടി തൂങ്ങിച്ചത്തു. എനിക്കതിനോട് പുച്ഛമാണ്. ഇത്തരം കാര്യങ്ങള് എഴുതിപ്പിടിപ്പിച്ചാല് ആസ്വാദക ഭൂരിപക്ഷം അതിനോടൊപ്പം നില്ക്കും. അവരുടെ മനസ്സിന്റെ നിലവാരം അത്രേയുള്ളൂ. രമണനാണ് മലയാളത്തിലെ ഏറ്റവുമധികം വിറ്റഴിച്ച കാവ്യമെന്ന് പറയാറുണ്ട്. വാസ്തവത്തില് ജനങ്ങളുടെ / മലയാളി ആസ്വാദകരുടെ ബുദ്ധിയുടെയും വികാസത്തിന്റെയും ചെറുപ്പമാണിത് കാണിക്കുന്നത്. ഞാന് ജീവിതത്തിലാണ് വിശ്വസിക്കുന്നത്. അത്, ഒരിക്കല് മാത്രം വരദാനമായി ലഭിക്കുന്നതാണ്. പ്രണയം മറ്റൊരു ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ളതാണ്. രമണന് ജിവിത വിരുദ്ധമായൊരു കാവ്യമാണ്.

ഞാന് പ്രേമത്തെ കുറിച്ചൊരു മാപ്പിളപ്പാട്ട് എഴുതിയിട്ടുണ്ട്. എന്റെ വിവാഹത്തിന് മുന്പാണത് ''എന്താണീ പ്രേമം.
എന്ത് കുന്താണീ പ്രേമം''
ആ പാട്ടിനെ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ''കെട്ടിവരിഞ്ഞൊരു ബന്ധം / കെട്ടഴിഞ്ഞൂ മന്ദമന്ദം / ഹാ കത്തിയെരിഞ്ഞൊരു പന്തം / കെട്ടണഞ്ഞപ്പോള് വെറും കുന്തം / ആ ദൈവിക പ്രണയബന്ധം / ഒടുവില് ദയനീയമാം ദുരന്തം....''

'ചങ്ങമ്പുഴക്കവികളോടുള്ള ഒരു വിമര്ശനം ആണോ ഇത്?

ചങ്ങമ്പുഴക്കവികളോട് മാത്രമല്ല ചങ്ങമ്പുഴയെപ്പോലെ എഴുതിയ ലോകത്തിലെ എല്ലാ കാല്പനിക കവികളോടുമുള്ള വിമര്ശനമാണ്. ''വെറുമൊരു കൊടിച്ചിപ്പട്ടി കണക്കെ / നീ ചാകണമെടോ ഹംക്കേ'' എന്നുവരെ ഇക്കാര്യത്തില് എന്റെ വിമര്ശനം ചെന്നെത്തും. ഇതൊരു ആക്ഷേപഹാസ്യം മാനത്രമല്ല, വലിയൊരു യാഥാര്ഥ്യമാണ്. നമ്മുടെ പ്രകൃതി വികാരങ്ങളെ അശുദ്ധമാക്കി എത്രയോ കാമുകന്മാര് ഇങ്ങനെ ചത്തുപോയിട്ടുണ്ട്.

' എത്രമാത്രം കവിതകളും പാട്ടുകളും എഴുതിയിട്ടും താങ്കള് അറിയപ്പെടുന്നത് 'ദുബായ്ക്കത്ത് പാട്ടിന്റെ' പേരിലാണല്ലോ. മാത്രമല്ല ഗള്ഫ് ജീവിതത്തെക്കുറിച്ച് താങ്കള് പല പാട്ടുകളും എഴുതിട്ടുണ്ട്. എന്താണ് അതിനുള്ള പ്രേരണ?

ഗര്ഫ് ജീവിതത്തെക്കുറിച്ച് ആദ്യമായൊരു പാട്ടെഴുതുന്നത് മുപ്പത് വര്ഷങ്ങള്ക്ക് മുന്പ് 1977-ലാണ്. അതിന് പല കാരണങ്ങളും ഉണ്ട്. നമ്മുടെ ഗാനമേളകള് സ്വീകരിച്ചിരുന്ന രീതികളോട് എനിക്ക് വിമര്ശനമുണ്ടായിരുന്നു. സിനിമാ പാട്ടുകള് ആവര്ത്തിച്ചു പാടുന്നതാണ് അന്നത്തെ ഗാനമേളകള്. ആ പ്രവണതയ്ക്ക് മാറ്റം വരാനായി പാട്ടുകളുടെ രചനയില് ഞാന് ചില പുതുരീതികള് ബോധപൂര്വം പരീക്ഷിച്ചു -ഭക്തിഗാനങ്ങളിലടക്കം.

മറ്റൊന്ന് 1977-ല് ആദ്യമായി ഗള്ഫ് സന്ദര്ശിക്കാനുള്ള അവസരവും കിട്ടി. അന്ന് ഗള്ഫിലേക്ക് നിരവധി പേര് ജോലി അന്വേഷിച്ച് പൊയ്ക്കൊണ്ടിരിക്കുന്ന കാലമാണ്. അക്കാലത്തുതന്നെ ഞാന് അത്യാവശ്യം മനഃശാസ്ത്ര ചികിത്സ - കൗണ്സലിങ്ങും മറ്റും - ആരംഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കായ് എത്തുന്നവരില് പലരും ഗള്ഫില് പോയവരുടെ ഭാര്യമാരാണ്. ഭര്ത്താവുമായി മൂന്നോ നാലോ വര്ഷത്തിനിടയ്ക്ക് ബന്ധപ്പെടാനുള്ള ആകെ മാര്ഗം കത്തെഴുത്ത് മാത്രമാണ്. 1977-ല് നടത്തിയ അബുദാബി യാത്ര ഗള്ഫിലെ ഭര്ത്താക്കന്മാരുടെ കരളലിയിക്കുന്ന ജീവിത കഥ കണ്ടറിയാനും അവസരമുണ്ടാക്കി. ചുരുക്കത്തില് ആ യാത്രയ്ക്ക് മുന്പേ എന്റെ ഹൃദയത്തില് തിങ്ങിവിങ്ങി നിറഞ്ഞ ആ പാട്ട് (ദുബായ്ക്കത്ത്) ഗള്ഫില് ചെന്നപ്പോഴാണ് വാര്ന്നൊഴുകി വീണത്. ആ പാട്ടില് പറഞ്ഞ കാര്യങ്ങള് അപ്പടി യാഥാര്ഥ്യമാണെന്ന് കാണാം.

'അക്കാലത്ത് ആ പാട്ട് എങ്ങനെയാണ് സ്വീകരിക്കപ്പെട്ടത്?

അതേക്കുറിച്ച് അവിശ്വസനീയമെന്നു പറയാവുന്ന നിരവധി കഥകളുണ്ട്. ഗള്ഫ് പോക്കറ്റുകള് ആയിരുന്ന കണ്ണൂര്, തലശ്ശേരി, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളില് ഈ പാട്ട് കേട്ട പല ഭര്ത്താക്കന്മാരും ഗള്ഫ് ഉപേക്ഷിച്ചുവന്ന കഥകളാണ് അതിലൊന്ന്. മറ്റൊന്ന് ഗള്ഫില് ജോലിയുള്ളവരുടെ ഭാര്യമാരുടെ പ്രതികരണങ്ങളാണ്. അതില് ഒരു കത്ത് ഇപ്പോഴും ഓര്മിക്കുന്നു. ''മഹാനായ ഗായകാ, ഞങ്ങള്, സ്ത്രീകളുടെ വികാരവിചാരങ്ങളെ, പ്രതീക്ഷകളെ, പുതുമോഹന സങ്കല്പങ്ങളെ എല്ലാം ഒരു സ്ത്രീ മനസ്സിലാക്കുന്നതിലുപരിയായി ഗാനത്തില് ആവിഷ്കരിച്ച താങ്കളെ എങ്ങനെ ഞങ്ങള് വാഴ്ത്തണം? ഞങ്ങള്ക്ക് വാക്കുകളില്ല.''

എന്ന വരികള്ക്ക് താഴെ ഏതാണ്ട് പത്തോളം സ്ത്രീകള് (ഗള്ഫുകാരുടെ ഭാര്യമാര്) പേരെഴുതി ഒപ്പിട്ട ഒരു മെമ്മോറാണ്ടമായിരുന്നു അത്. ഇങ്ങനെ ആ പാട്ടിന്റെ ലഹരിയില് ഒറ്റയ്ക്കും തെറ്റയ്ക്കും സ്ത്രീകള് നിരവധി കത്തുകള് അയച്ചിരുന്നു. ചിലര് എഴുത്തിന്റെ കൂടെ ഫോട്ടോയും വെക്കും. സത്യത്തില് മറ്റൊന്നും വിചാരിച്ചല്ല അവര് ഇങ്ങനെയൊക്കെ ചെയ്യുന്നത്. അവരുടെ ഒരു സന്തോഷം അറിയിക്കുന്നു എന്നു മാത്രം. ഇതിന്റെ പേരില്, പലപ്പോഴും കുടുംബകലഹം ഉണ്ടായിട്ടുണ്ട്. ഈ കത്തുപാട്ട് ഇറങ്ങിയ കാലത്ത് ഒട്ടനവധി മാപ്പിള കവികള് ഈ പാട്ടുകളെ അനുകരിക്കാന് ശ്രമിക്കുകയുണ്ടായി. എന്നാല് അതൊന്നും ക്ലച്ച് പിടിച്ചില്ല. അവസാനം ആസ്വാദകരില് നിന്നുതന്നെ പാട്ടിന് മറുപടിയും എഴുതണമെന്ന ആവശ്യവുമുണ്ടായി. അങ്ങനെയാണ് മറുപടി പാട്ടെഴുതുന്നത്. അത് കത്തിനേക്കാള് വലിയ ലഹരിയായിമാറി.

'ഈ പാട്ടിന് വേറെന്തെങ്കിലും തരത്തില് വിമര്ശനങ്ങള് ഉണ്ടായോ?

ഈ പാട്ടിനെതിരെ സമുദായത്തില്നിന്ന് നിരവധി വിമര്ശനങ്ങള് ഉണ്ടായി. അതില് മുഖ്യമായ ഒന്ന് അബ്ദുസ്സമദ് സമദാനിയുടെതായിരുന്നു. എന്റെ പാട്ടില് അശ്ലീലം കണ്ടെത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില് നിരന്തരം പരാമര്ശങ്ങളുണ്ടായി. കത്തുപാട്ടില് അദ്ദേഹത്തെ ചൊടിപ്പിച്ച വരികള് ഇതത്രേ,
''മധുരം നിറച്ചൊരാ മാംസ പൂവമ്പഴം / മറ്റാര്ക്കും തിന്നാന് കൊടുക്കൂലൊരിക്കലും / മലക്കല്ല ഞാന് പെണ്ണെന്നോര്ക്കണം നിങ്ങളും / യൗവനത്തേന് വഴിഞ്ഞേ....''

ഈ വരികളില് അദ്ദേഹം കണ്ടെത്തിയ അശ്ലീലം എനിക്കിന്നോളം പിടികിട്ടിയിട്ടില്ല. ഞാന് പലപ്പോഴും അതേക്കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ട്. 'മറ്റാര്ക്കും തിന്നാന് കൊടുക്കൂലാ മരിക്കോളം ഈ നിധികാക്കും,' എന്നാലും മലക്കല്ല' - എന്നാണ് ആ വരികളിലുള്ളത്. മലക്കുകള്ക്ക് (മാലഖമാര്ക്ക്) വികാരമില്ലല്ലോ. ദൈവത്തിന്റെ ആജ്ഞാനുവര്ത്തികള് മാത്രമാണല്ലോ അവര്.

പല സ്റ്റേജുകളിലും ഞാനിത് തുറന്നു പറഞ്ഞിട്ടുണ്ട്. ഇതുപോലെ കാവ്യാത്മകവും മനഃശാസ്ത്ര സംഗതവുമായ നാലുവരികള് എഴുതാന് ഈ വിമര്ശകനെയടക്കം പലപ്പോഴും ഞാന് വെല്ലുവിളിച്ചിട്ടുണ്ട്. സ്ത്രീയുടെ മനഃശാസ്ത്രം മാത്രമാണ് ഞാനാ പാട്ടില് പ്രകടിപ്പിച്ചത്. നാലുമാസത്തില് കൂടുതല് ഭര്ത്താവും ഭാര്യയും പിരിഞ്ഞിരിക്കുന്നത് തെറ്റാണ് എന്ന്, ശരീരശാസ്ത്രവും മനശ്ശാസ്ത്രവും മനസ്സിലാക്കിയ ഇസ്ലാം മതം ആണയിട്ടു പറഞ്ഞിട്ടുണ്ട്. താനൊരു പെണ്ണാണെന്നകാര്യം പിരിഞ്ഞിരിക്കുന്ന ഭര്ത്താവിനെ ഓര്മിപ്പിച്ചതില് അശ്ലീലമെന്താണ്? ഇതിന് എനിക്കൊരു ഉത്തരമേയുള്ളൂ. ഇങ്ങനെ വിചാരിക്കുന്ന ആളുകളുടെ മനസ്സുകളിലാണ് അശ്ലീലം. വിമര്ശകരെ തൃപ്തിപ്പെടുത്താനായി ഞാന് കവിതയും പാട്ടും രചിക്കാറില്ല. എനിക്ക് സത്യമാണെന്ന് തോന്നുന്നത് ഉത്തമ ബോധ്യമുണ്ടെങ്കില് ഞാനതു പറയുക തന്നെ ചെയ്യും!

'ബോംബെ ജീവിതത്തിനുശേഷം പിന്നെ നാടകത്തിലേക്ക് തിരിച്ചുപോയോ?

നിലമ്പൂര് കലാസമിതിയുടെ പ്രവര്ത്തനങ്ങള് അപ്പോഴേക്കും ഏറെക്കുറെ മന്ദീഭവിച്ചു കഴിഞ്ഞിരുന്നു. അതിന്റെ രണ്ടാംഘട്ടം സംഘടിപ്പിച്ചെടുക്കാന് പുനലൂര് ബാലന്റെ നേതൃത്വത്തില് ശ്രമമുണ്ടായി. അദ്ദേഹം രചിച്ച 'ധ്രുവങ്ങള് സന്ധിക്കുന്നു' എന്ന നാടകം അവതരിപ്പിച്ചുകൊണ്ടായിരുന്നു അത്. നാടകത്തിന് ആ പേര് നിര്ദേശിച്ചത് ഞാനാണ്. അതിന്റെ പ്രവര്ത്തനങ്ങളില് പങ്കാളിയായി. മെല്ലെമെല്ലെ അത് കെട്ടാറി. ജീവിക്കേണ്ട മുഴുസമയവും മാപ്പിളപ്പാട്ടിലേക്ക് തിരിഞ്ഞു. പാട്ടിന്റെ രചനയിലും അവതരണത്തിലും കുറേ പരീക്ഷണങ്ങള് നടത്തി. അതില് മിക്കതും ജനം സ്വീകരിച്ചു. എനിക്ക് ഞാനായിക്കൊണ്ടുമാത്രമേ എഴുതാനും നിലനില്ക്കാനും പറ്റുകയുള്ളൂ. നീക്കുപോക്കുകള് പറ്റാത്ത ഒരാളാണ് ഞാന്. പേരും നപ്രശസ്തിയും ഒരു വിഷയമേയല്ല. സെമി-ക്ലാസിക്കല് ആയ മാപ്പിളപ്പാട്ടുകളും ജനകീയമായ പാട്ടുകളും ഒരുപോലെ രചിച്ചു; പാടി.

'മാപ്പിളപ്പാട്ടുകളുടെ നിയമങ്ങള് പഠിച്ചിട്ടാണോ എഴുതുന്നത്? മാപ്പിളപ്പാട്ടുകളിലെ ഈ സെമി-ക്ലാസിക്കല് സ്വഭാവം പുതിയ മാപ്പിളപ്പാട്ടുകളില് ഏറെ വിരളമാണല്ലോ?

സംസ്കൃതം ഞാന് പഠിച്ചിട്ടില്ല. മാപ്പിളപ്പാട്ടുകളുടെ നിയമങ്ങളും പഠിച്ചിട്ടില്ല. എല്ലാം വാസനയില്നിന്ന് സംഭവിക്കുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്. ഭക്തികാവ്യ/ഗാനങ്ങളില് സങ്കീര്ണമായ എന്നിലെ വിശ്വാസങ്ങളും വിചാരങ്ങളും കൂടുതല് പ്രാമാണ്യം നേടാറുണ്ട്. കാവ്യ ജീവിതത്തിന്റെ സവിശേഷമായ അംശങ്ങളും. ''ആകാശനീലക്കടമ്പ് നിവര്ത്തി/ അതിലസംഖ്യം നക്ഷത്രവര്ണങ്ങള് വിടര്ത്തി/ ബ്രഹ്മാണ്ഡമെന്ന വിശ്വമഹാകാവ്യമെഴുതി/ ആ ഗാനമനസ്യൂതമാലപിക്കും കവി നീയാണള്ളാ/ ഞാനൊരു ഗായകനല്ലാ...''

എന്റെ ഗാനങ്ങളില് ഏറ്റവുമധികം ഹിറ്റാവുകയും പ്രശ്നങ്ങള് ക്ഷണിച്ചുവരുകയും ചെയ്ത 'തൗഹീദ്ഗാന'വും ഇതേ മട്ടിലാണ്. ബഹുദൈവാരാധനയെ പലരൂപങ്ങളില് സ്വീകരിക്കുന്ന യാഥാസ്ഥിതിക സമുദായത്തോടുള്ള പരിഹാസ വിമര്ശം അതിന്റെ ഒരുവശം മാത്രമാണ്. ഇസ്ലാമിന്റെ അടിത്തറയായ 'ഏകദൈവത്വം' ആണ് അതില് പ്രധാനം. ഇക്കാര്യത്തില് ഞാന് ഒരു തീവ്രവാദി തന്നെയാണ്.
മാതൃകയില്ലാതെ ശുദ്ധശൂന്യതയില് നിന്നും സൃഷ്ടിച്ചൊരള്ളാഹു/ മാനവന്റെ നേര്ക്കെപ്പഴും കരുണ ചൊരിയുമഹാനാമള്ളാഹു/ മാനുഷജീവനാഡിയിലും സമീപമിരിക്കുവോരള്ളാഹു/ മാത്രം മതിയല്ലേതു സഹായം തേടാന് പോരേ ഒരള്ളാഹു/ നിങ്ങള്ക്കൊരള്ളാഹു പോരേ...''

ഖുര്-ആന് സൂക്തങ്ങള് തന്നെയാണ് ഞാനങ്ങനെ വരികളാക്കിയത്. ഈ ഗാനം പാടിയതുകൊണ്ട് പലസ്ഥലങ്ങളില്നിന്നും യാഥാസ്ഥിതിക സുന്നികളില് നിന്ന് കല്ലേറും മര്ദനവുമേലേ്ക്കണ്ടിവന്നിട്ടുണ്ട്.
ഒരു വിപ്ലവകാവ്യമായ 'തങ്ങള്കിസ്സ'യ്ക്കും ഇതേ കൊടിയ അനുഭവങ്ങള് ഉണ്ടായിട്ടുണ്ട്. എന്നാല് 'പെണ്ണുകെട്ടു'പോലുള്ള നിരവധി കിസ്സകള് ഏറെ ഹിറ്റായിട്ടുണ്ട്. എന്റെ പെണ്ണുകെട്ടുതന്നെയാണ് ഞാന്പാട്ടാക്കിയത്. സന്ദര്ഭാനുസാരം പാട്ടുകെട്ടുന്നത് എന്റെ ശീലമാണ്. എനിക്ക് ആദ്യത്തെ കുഞ്ഞുപിറന്ന സംഭവം ആ പാട്ടില് ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ''അതിര്ത്തിയില് യുദ്ധം വടക്ക്/ അഗ്നനിപര്വതം പൊട്ടീ തെക്ക്/ അപ്പോളോ പതിനൊന്ന് ചന്ദ്രോപരിതലത്തിലേക്ക്/ അപ്പോള് അടയിരുന്നെന് ഭാര്യ പെറ്റത് ഭൂതലത്തിലേക്ക്...''

ഇങ്ങനെ കവിതയും ശാസ്ത്രവും ദര്ശനവുമെല്ലാം ഒന്നിപ്പിക്കാന് ഞാനെന്റെ ഏതുതരം ഗാനത്തിലും ശ്രദ്ധിക്കാറുണ്ട്. പുതിയ പാട്ടു രചയിതാക്കളെപ്പോലെ ഏതെങ്കിലും നാല് അറബി പദങ്ങള് കൂട്ടിക്കലര്ത്തി തോന്നിയ രീതിയില് കെട്ടിയാല് പാട്ടാകുമെന്ന് ഞാന് വിശ്വസിക്കുന്നില്ല. പാട്ട് പിടിച്ചു നിലേ്ക്കണ്ടത് മാര്ക്കറ്റ് പരസ്യങ്ങളുടെ ഹുങ്ക്കൊണ്ടല്ല. പാട്ടിന്റെ ആന്തരിക ഗുണംകൊണ്ടാണ്. കാവ്യശയ്യസുദൃഢമായിരിക്കണം.
'പലതരത്തിലുള്ള കവിതകളും പാട്ടുകളും എഴുതുകയും പാടുകയും ചെയ്ത എസ്.എ. ജമീല് 'കത്തുപാട്ടുകാരന'ായല്ലേ അറിയപ്പെടുന്നത്. ഈ പാട്ടിന്റെ പ്രസക്തി താങ്കളിലെ മറ്റു പ്രതിഭാവിലാസങ്ങളെ മറച്ചുപിടിക്കുകയല്ലേ ചെയ്തത്.

ഏതു സിദ്ധാന്തങ്ങള് പറഞ്ഞാലും ഞാന് നിരന്തരം പാടിയതും എഴുതിയതും 'പള്ളപയിച്ചിട്ടാ'ണ്. ഞാനെഴുതിയതുകൊണ്ടും പാടിയതുകൊണ്ടും ഈ ദുനിയാവില് വിപ്ലവാത്മകമായൊരു മാറ്റം ഉണ്ടാകുമെന്ന മൂഢധാരണ എനിക്കില്ല. എനിക്ക് വേറൊന്നും ചെയ്യാനറിയില്ല. ഉദ്യോഗസ്ഥനാകാനുള്ള വിദ്യാഭ്യാസ യോഗ്യതയില്ല. അധ്വാനിക്കാനുള്ള കായികശേഷിയില്ല. അതുകൊണ്ട് വയറുനിലനിര്ത്താന് ഞാന് നിരന്തരം എഴുതി. അവ പാടി. അവയെ 'ആത്മാവിന്റെ അഗാധതലങ്ങളില് ചെന്ന്' ഉറന്നൂറിവരുന്ന 'കാവ്യതല്ലജങ്ങള്' എന്നൊക്കെ നിങ്ങള് പറഞ്ഞാല്പോലും എനിക്ക് അതിനോടും തരിമ്പും ബഹുമാനമില്ല. പാടുകയല്ലാതെ എനിക്ക് വേറൊന്നും ചെയ്യാനില്ലായിരുന്നു. അതത്രേ സത്യം.'

അവലംബം:മാതൃഭൂമി .


മക്കളേ മിടുക്കരാക്കാം


സ്കൂള് വരാന്തപോലും കണ്ടിട്ടില്ലാത്ത അമ്മമാര് കണ്ടും കേട്ടും പഠിച്ച ശിശുപരിപാലന കഴിവുകള്പോലും ഡിഗ്രിയും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയും സമ്പാദിച്ചിറങ്ങുന്ന ഇന്നത്തെ അമ്മമാര്ക്കില്ലതന്നെ. അതിനായി ഹൈസ്കൂള് ക്ലാസ്സുകള് മുതല് പഠന സിലബസ്സില് ശിശുപരിപാലന പാഠങ്ങള് ഉള്പ്പെടുത്തേണ്ടി വരുമെന്നാണ് തോന്നുന്നത്.

കുഞ്ഞുണ്ടാകും മുമ്പെ
കുഞ്ഞുണ്ടാകും മുമ്പുതന്നെ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. അമ്മയുടെ തൂക്കം, പൊക്കം, ആരോഗ്യശേഷി, ഗര്ഭിണിയായിരിക്കുമ്പോള് കഴിക്കുന്ന ആഹാരം തുടങ്ങി പല കാര്യങ്ങളും കുഞ്ഞുങ്ങളെ ബാധിക്കാറുണ്ട്. ചെറിയ അമ്മമാര് വലിയ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നില്ല. അതിനാല് പെണ്കുഞ്ഞുങ്ങളെ, നല്ല ആഹാരം നല്കി അവരുടെ ജനിതകപ്രകാരമുള്ള പരമാവധി വളര്ച്ചയുണ്ടാക്കുവാന് ശ്രദ്ധിക്കുക. അടുത്ത തലമുറ നന്നാകണമെങ്കില് പെണ്കുഞ്ഞുങ്ങളെ ശ്രദ്ധിച്ചു വളര്ത്തുക. ഗര്ഭാവസ്ഥയിലുണ്ടാകുന്ന റൂബല്ല എന്ന പനി വയറ്റില് കിടക്കുന്ന കുഞ്ഞിന് ഗുരുതരമായ തകരാറുണ്ടാക്കാം. അത് ഒഴിവാക്കാനായി എല്ലാ പെണ്കുഞ്ഞുങ്ങള്ക്കും 10 വയസ്സാകുമ്പോഴോ, അതിനു ശേഷമോ റൂബല്ല വാക്സിന് നല്കുക.

പരിശോധനയും ഭക്ഷണവും പ്രധാനം
ഗര്ഭിണിയാണെന്നറിയുമ്പോള് മുതല് ശരിയായ വിധത്തിലുള്ള പരിശോധനകള്ക്ക് വിധേയയാകേണ്ടതുണ്ട്. കുഞ്ഞിന്റെ വളര്ച്ചയ്ക്കാവശ്യമായ അധിക ആഹാരം അമ്മ കഴിക്കേണ്ടത് ആവശ്യമാണ്. കുഞ്ഞിന്റെ രക്താണുക്കള്ക്കുവേണ്ടി അയേണും പല്ലിനും എല്ലിനുംവേണ്ടി കാത്സ്യവും അമ്മ കഴിക്കണം. ടെറ്റനസ് രോഗം കുഞ്ഞിനു വരാതിരിക്കാന് ടെറ്റനസ് ടോകേ്സായ്ഡ് കുത്തിവെപ്പെടുക്കണം. അമ്മയുടെ രക്തഗ്രൂപ്പ് നിര്ണയം വളരെ പ്രധാനമാണ്. പ്രസവസമയത്തെ കാര്യങ്ങളെക്കുറിച്ച് അമ്മയ്ക്ക് ഒരു ശ്രദ്ധയുണ്ടായിരിക്കുന്നത് നല്ലതാണ്. സാധാരണ പ്രസവമാകുമ്പോള് അതിലൊരു ബുദ്ധിമുട്ടും ഇല്ല. കുഞ്ഞിന്റെ ഭാരം എത്രയുണ്ട്, ജനിച്ചയുടനെ കരഞ്ഞോ? കരഞ്ഞില്ലെങ്കില് എന്തുചെയ്തപ്പോഴാണ് കരഞ്ഞത് തുടങ്ങിയ കാര്യങ്ങള് അമ്മ അറിഞ്ഞിരിക്കുന്നത് പിന്നീട് കുഞ്ഞിന്റെ ആരോഗ്യകാര്യത്തില് സഹായകരമായി വരാം.

ജനിച്ചാലുടന് അരമണിക്കൂറിനുള്ളില് കുഞ്ഞിനെ മുലയൂട്ടണം. ജനിച്ചാലുടന് കുഞ്ഞുങ്ങള് വളരെ ഉണര്വോടെയാണ് കാണപ്പെടുന്നത്. ഒരു 30-40 മിനിറ്റ് കഴിയുമ്പോള് അവര് ഉറങ്ങിപ്പോകും. ആദ്യത്തെ ആ ഉണര്വിന്റെ അവസ്ഥയില്ത്തന്നെയാണെങ്കില് ആരുടെയും സഹായമൊന്നുമില്ലാതെ തന്നെ അവര് പാല് കുടിച്ചുകൊള്ളും. അമ്മ സിസേറിയന് ഓപ്പറേഷന് കഴിഞ്ഞ് കിടക്കുകയാണെങ്കില് ആരെങ്കിലും ഒന്ന് അടുപ്പിച്ചുകൊടുത്താല്മതി കുഞ്ഞ് മുല വലിച്ചുകുടിച്ചുകൊള്ളും. മുലയൂട്ടല് വിജയകരമാകണമെങ്കില് കുഞ്ഞിനെ ജനിച്ച് അരമണിക്കൂറിനുള്ളില്ത്തന്നെ മുലയൂട്ടിത്തുടങ്ങേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞോമനയുടെ ഭക്ഷണം
ആദ്യത്തെ ആഹാരം മാത്രമല്ല ആദ്യത്തെ ആറുമാസത്തെ ആഹാരവും മുലപ്പാല് തന്നെയാണ്; മുലപ്പാല് മാത്രമാണ്. ആറുമാസമായിക്കഴിഞ്ഞാല് കുറുക്കുകള് കൊടുത്തുതുടങ്ങാം. പാലില് കുറുക്കേണ്ട, വെള്ളത്തില് മതി. ധാന്യങ്ങള്, ഏത്തക്കാപ്പൊടി മുതലായവയാകാം. കുഞ്ഞിനെ കാലില് കിടത്തിയല്ല, മടിയില് ഇരുത്തിയാണ് കൊടുക്കേണ്ടത്. മുലയൂട്ടുന്നതും ഇരുന്നുകൊണ്ട് മതി.

ആറുമുതല് ഒമ്പതു മാസം വരെയാണ് കുറുക്കുകള് നല്കേണ്ടത്. ഒമ്പതുമാസമാകുമ്പോള് മയമുള്ള ആഹാരങ്ങള് കൊടുത്തുതുടങ്ങാം. ദോശ, ഇഡ്ഡലി, അപ്പം, ചോറ് തുടങ്ങിയവ ചവയ്ക്കാന് പല്ലില്ലാത്തതിനാല് എല്ലാം മയപ്പെടുത്തി കൊടുക്കണം. മുലപ്പാല് തുടരണം. ചോറും ദോശയുമൊക്കെ കൊടുക്കുമ്പോള് കറികള് കൂട്ടി കൊടുക്കണം. അല്ലെങ്കില് പില്ക്കാലത്ത് ചോറുകഴിക്കാന് മടി കാണിക്കും. എല്ലാവിധ രുചികളും ഒരു വയസ്സാകുമ്പോള് പരിചയപ്പെടണം. ആഹാരത്തിനുപകരം ബിസ്കറ്റും കേക്കും മിക്സ്ചറുമൊക്കെ നല്കി കുഞ്ഞുങ്ങളെ വളര്ത്തരുത്.

നമ്മുടെ കുട്ടികളുടെ ആഹാരരീതി പരിശോധിച്ചാല് മനസ്സിലാകുന്നത് അവ മാംസ്യത്താല്മാത്രം സംപുഷ്ടമാണെന്നാണ്. പാല്, മുട്ട, ഇറച്ചി മാത്രമാണ് പല കുട്ടികളുടെയും ആഹാരം. ചോറും പച്ചക്കറികളും കഴിക്കുകയേ ഇല്ല. 'ഇതിനുത്തരവാദികള് അച്ഛനമ്മമാര് തന്നെയാണ്. ഒരുവയസ്സിനടുപ്പിച്ചുള്ള പ്രായത്തിലാണ് അവരുടെ രുചിഭേദങ്ങളും ആഹാരത്തിനോടുള്ള അഭിരുചികളും രൂപപ്പെടുന്നത് . ആ സമയത്ത് കഴിച്ചു ശീലിക്കുന്നതെന്തോ ആ ആഹാരത്തോടായിരിക്കും അവര്ക്ക് വളര്ന്നാലും താത്പര്യം. അതുകൊണ്ട് കുഞ്ഞ് പില്ക്കാലത്ത് കഴിക്കേണ്ട ആഹാരം എന്താണോ അതുവേണം ഒരുവയസ്സാകുമ്പോള് കഴിക്കാന് നല്കേണ്ടത്.തന്നെ വാരിക്കഴിക്കാന് കുഞ്ഞിനെ അനുവദിക്കേണ്ടതാണ്. വിശക്കുമ്പോള് ആഹാരം കഴിക്കാന് കുഞ്ഞിനെ അനുവദിക്കുക.രോഗപ്രതിരോധ കുത്തിവെപ്പുകള് സമയത്തുതന്നെ നല്കണം. തീയതി തെറ്റിപ്പോയാല് ഏറ്റവും അടുത്ത നാളില്ത്തന്നെ നല്കണം.

വളര്ച്ച
കുഞ്ഞിന്റെ വളര്ച്ചയെക്കുറിച്ചും ഒരു ഏകദേശരൂപം അമ്മമാര്ക്കുണ്ടാവേണ്ടതാണ്. ഒരു ഇന്ത്യന് കുഞ്ഞിന്റെ ശരാശരി തൂക്കം 3 കിലോഗ്രാം ആണ്. ആ കുഞ്ഞിന് ഒരു വയസ്സാകുമ്പോള് 9 കിഗ്രാം തൂക്കമാണ് വേണ്ടത്. പക്ഷേ, വേണ്ട തൂക്കത്തിനേക്കാള് 20ശതമാനം കൂടിയാലോ കുറഞ്ഞാലോ കുഴപ്പമില്ല.ജനിക്കുമ്പോള് 50 സെ.മീ നീളമുള്ള കുഞ്ഞിന് ഒരുവയസ്സാകുമ്പോള് 75 സെ.മീ നീളം ഉണ്ടാകും.

ഇനി കുഞ്ഞിന്റെ ബുദ്ധിപരമായ വളര്ച്ച. 56-ാം ദിവസം എത്തുമ്പോഴേക്കും കുഞ്ഞ് മുഖത്തുനോക്കി ചിരിക്കാന് തുടങ്ങും. മൂന്നുമാസം ആകുമ്പോള് അമ്മയെ തിരിച്ചറിയാന് തുടങ്ങും. നാലുമാസമാകുമ്പോള് തല നേരെ പിടിക്കും. 4-5 മാസത്തില് കമിഴ്ന്നുവീഴും. 8-9 മാസമാകുമ്പോള് ഇരിക്കും. ഒന്ന്-ഒന്നര വയസ്സാകുമ്പോള് നടക്കാറാകും. അച്ഛാ, അമ്മ എന്നൊക്കെ പറയാന്
തുടങ്ങും.

കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളര്ച്ചയുടെ സ്വാഭാവികപരിണാമത്തിന് എന്തെങ്കിലും വ്യത്യാസം വന്നാല്മാത്രമേ മാതാപിതാക്കള് ആകാംക്ഷപ്പെടേണ്ടതുള്ളൂ. ശിശുപരിപാലനത്തെക്കുറിച്ച് ഒരു ഏകദേശരൂപം ഉണ്ടെങ്കില് അനാവശ്യ ആധിയും വെപ്രാളവും ഒഴിവാക്കാം.


Courtacy:Madhrubhumi Daily.

പുനര്‍ വായനക്ക്

വേഗം തുന്നിക്കെട്ടുക! - തര്ബിയ.
`മോനേ, അവനാകെ മാറിപ്പോയി. കല്യാണം കഴിഞ്ഞതോടെ അവന്റെ സ്വഭാവം പുതിയ രീതിയിലായി. എന്നോട്‌ അവനൊരു നല്ല വാക്കേ പറയില്ല. എല്ലാ കാര്യത്തിലും അവന്‍ അവളുടെ പക്ഷത്ത്‌ നില്ക്കും . അവള്‍ ചെയ്യുന്നതെല്ലാം അവന്‌ ശരിയാണ്. ഞാന്‍ ചെയ്യുന്നതെല്ലാം കുറ്റവുമാണ്‌. അവളുടെ മുന്നില്‍ വെച്ച്‌ അവനെന്നെ ചീത്തവിളിച്ചു മോനേ. അതുകേട്ട്‌ ഞാന്‍ കരഞ്ഞുപോയി. എന്നെ അവന്‌ എന്തൊരിഷ്‌ടമായിരുന്നു! എനിക്ക്‌ ചുംബനം തരാതെ അവന്‍ പുറത്തേക്ക്‌ പോവാറില്ല. അങ്ങനെയുള്ള അവന്‍ കഴിഞ്ഞ ആഴ്‌ച ഗള്ഫിാലേക്ക്‌ മടങ്ങിപ്പോയത്‌ എന്നെ അറിയിച്ചില്ല. അവളുടെ വീട്ടില്‍ നിന്നാണ്‌ അവന്‍ പോയത്‌. ഞാനവനോട്‌ യാതൊരു തെറ്റും ചെയ്‌തിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ മാപ്പ്‌ ചോദിക്കാന്‍ ഞാനൊരുക്കമാണ്‌. മോന്‍ അവനെയൊന്ന്‌ വിളിച്ചുപറയുമോ? ഞാന്‍ ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. ഞാനാകെ തളര്ന്നുിപോയി, മോനേ. മരിച്ചാല്‍ മതി എന്നായിട്ടുണ്ട്‌. എന്റെ സ്ഥിതി.....!'

കഴിഞ്ഞ ദിവസം വന്ന ഒരു ഫോണ്‍ കോളാണിത്‌. അടുത്ത സുഹൃത്തായ ഒരു ഇസ്‌ലാമിക പ്രവര്ത്തടകന്റെ ഉമ്മയുടെ ഈ വാക്കുകള്‍ കേട്ട്‌ ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിച്ചില്ല അവന്‍ ഇങ്ങനെയൊക്കെ ആകുമെന്ന്‌. ഹൃദ്യമായ കുടുംബമാണ്‌ അവന്റേത്‌. പലപ്പോഴും അവിടെ പോയിട്ടുണ്ട്‌. ഉമ്മയും അവനും തമ്മിലുള്ള സ്‌നേഹം നേരിട്ടറിഞ്ഞിട്ടുമുണ്ട്‌. `മാതൃകാകുടുംബം' എന്ന്‌ അയല്ക്കാ രും ബന്ധുക്കളുമൊക്കെ അവരെപ്പറ്റി പറയാറുണ്ട്‌. പിന്നെയെന്ത്‌ സംഭവിച്ചു? അവനെ വിളിച്ചു ചോദിച്ചു.

``ശരിയാണ്‌. എനിക്ക്‌ ഉമ്മയോട്‌ ദേഷ്യപ്പെടേണ്ടിവന്നു. ഒരിക്കലും ഉമ്മയില്‍ നിന്ന്‌ പ്രതീക്ഷിക്കാത്തതാണ്‌ സംഭവിച്ചത്‌. ഉമ്മക്ക്‌ എന്റെ ഭാര്യയെ ഇഷ്‌ടമല്ല. അവള്‍ അധികം സംസാരിക്കാത്തവളാണ്‌. വീട്ടില്‍ ആരു വന്നാലും അവള്‍ അവരോടൊന്നും അധികം മിണ്ടില്ല. ഉമ്മയുടെ വിചാരം വീട്ടില്‍ ആരും വരുന്നത്‌ അവള്ക്ക് ‌ ഇഷ്‌ടമല്ല എന്നാണ്‌. അവള്‍ ചെയ്യുന്നതിനെയെല്ലാം ഉമ്മ കുറ്റപ്പെടുത്തി സംസാരിക്കും. നോക്കൂ, നിനക്കറിയുമോ ഇത്രകാലം ഗള്ഫിുല്‍ കഴിഞ്ഞിട്ടും എനിക്ക്‌ സ്വകാര്യമായി ഒരു സമ്പാദ്യവുമില്ല. എല്ലാം വീട്ടുകാര്ക്കു വേണ്ടിയാണ്‌ ചെലവഴിച്ചത്. എന്റെ പെങ്ങന്മാിരെ സംരക്ഷിക്കുന്നതും കെട്ടിച്ചയച്ചതും ഞാനാണ്‌. എന്നിട്ടും അവരൊക്കെ എനിക്ക്‌ എതിരാണ്‌. കുടുംബത്തിലെ മറ്റാളുകളെ വെച്ച്‌ എന്നെ അളക്കുന്നു. എപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കുന്നു. അവളെ ഞാന്‍ ന്യായീകരിക്കുന്നില്ല. അവളുടെ അടുത്തും കുഴപ്പങ്ങളുണ്ടാകാം. പക്ഷെ എന്റെ വീട്ടുകാര്‍ എന്നെ ഒറ്റപ്പെടുത്തുകയാണ്‌. ഞാന്‍ ശരിക്കൊന്ന്‌ ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടുമൊക്കെ ദിവസങ്ങളായി. ആകെ തളര്ന്നു പോയിരിക്കുകയാണ്‌. മറ്റുള്ള ചില വീടുകളിലൊക്കെ പറഞ്ഞുകേട്ടത്‌ ഇപ്പോള്‍ എന്റെ വീട്ടിലും വന്നിരിക്കുന്നു, സഹിക്കാനാവുന്നില്ല.....!''
എന്തുചെയ്യും? രണ്ട്‌ കൂട്ടരിലും ശരിയും തെറ്റുമുണ്ട്‌. അവര്ക്ക് ‌ അവരുടേതായ ന്യായീകരണങ്ങളുണ്ട്‌. ആരുടെയും പക്ഷത്തു നില്ക്കാറതെ കാര്യങ്ങള്‍ ഒത്തുതീര്പ്പാ ക്കണം. ദിവസങ്ങള്‍ നീണ്ടാല്‍ അകല്ച്ചളയും വര്ധിുക്കും. അവര്‍ മറ്റാരോടും പറഞ്ഞിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കള്പോ‍ലും ഈ പൊട്ടിത്തെറി അറിയില്ല. അഴിഞ്ഞ നൂലുകള്‍ കൂട്ടിക്കെട്ടുവാന്‍ എളുപ്പമല്ല. മറ്റൊരു ചെവി അറിയാതെ ഏറ്റവും വേഗത്തില്‍ പരിഹരിക്കണം. ആദ്യം അവനെ വിളിച്ചു:

``നീ പറഞ്ഞതെല്ലാം ശരിയാണ്‌. എങ്കിലും കുറച്ചുകൂടി നിനക്ക്‌ ശ്രദ്ധിക്കാമായിരുന്നു. ആരെയും തെറ്റിക്കാതെ ജീവിക്കാനാണല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്‌. മറ്റുള്ളവരുടെ വെറുപ്പ്‌ നേടാന്‍ വേഗം കഴിയും. സ്‌നേഹം സമ്പാദിക്കാനാണ്‌ പ്രയാസം. ഉമ്മയും പെങ്ങന്മാരും എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നീയതൊക്കെ മറക്ക്‌. ആഗ്രഹിക്കാതെ കാണേണ്ടിവന്ന ദുസ്സ്വപ്‌നമാണെന്ന്‌ വിചാരിക്ക്‌. അകല്ച്ചി ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ നമ്മള്‍ വിചാരിക്കുന്നതിലേറെ അപകടത്തിലേക്കെത്തും. അല്ലാഹുവിന്റെ മുന്നില്‍ ജയിക്കണമെങ്കില്‍ പലരുടെയും മുന്നില്‍ തോല്ക്കേ ണ്ടിവരും. അതുകൊണ്ട്‌ നീ ക്ഷമിക്ക്‌. ചിലതൊന്നും കണ്ടില്ല, കേട്ടില്ല എന്ന്‌ വിചാരിച്ചാലേ മുന്നോട്ട്‌ പോകാനൊക്കൂ. നീ ഇപ്പോള്‍ തന്നെ ഉമ്മയെ വിളിക്കണം. ചെയ്‌തതിനും പറഞ്ഞതിനുമൊക്കെ മാപ്പുചോദിക്കണം. സഹോദരിമാരെയും വിളിക്കണം. എല്ലാ വെറുപ്പും മറന്ന്‌ അവര്ക്കൊ ക്കെ വേണ്ടി അല്ലാഹുവോട്‌ പ്രാര്ഥിറക്കണം, ഞാനും പ്രാര്ഥികക്കാം. എല്ലാം ശരിയാകും.''

ഉമ്മയെ വിളിച്ചിങ്ങനെ പറഞ്ഞു: ``ഉമ്മാ, കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെത്താന്‍ പാടില്ലായിരുന്നു. നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്‌. എങ്കിലും അവനെ നിങ്ങള്‍ ഇനി കുറ്റപ്പെടുത്തരുത്‌. മറ്റുള്ളവരെ വെച്ച്‌ അവനെ അളക്കരുത്‌. നിങ്ങളെപ്പോലെ അവനും ദുഃഖത്തില്‍ തന്നെയാണ്‌. എന്തിനാണ്‌ രണ്ടാളും ഇങ്ങനെ ദുഃഖിച്ച്‌ കഴിയുന്നത്‌? ഇങ്ങനെ ജീവിക്കേണ്ട എന്ന്‌ രണ്ടാളും വിചാരിക്കുന്നുണ്ട്‌. അതുകൊണ്ട്‌ നമുക്കിത്‌ വേഗം പരിഹരിക്കണം. ഉണ്ടായതെല്ലാം ഉമ്മ മറക്കണം. അവനെക്കുറിച്ച്‌ നല്ലതുമാത്രം ചിന്തിക്കണം. മറക്കാനും പൊറുക്കാനുമൊക്കെ മനുഷ്യര്ക്കേു കഴിയൂ. ഉമ്മയെ അവനിപ്പോഴും നന്നായി സ്‌നേഹിക്കുന്നുണ്ട്‌. അവന്റെ ഭാര്യയെ നിങ്ങള്‍ തിരികെ കൊണ്ടുവരണം. അവന്‍ നിങ്ങളെ വിളിക്കും. ഉമ്മ സന്തോഷത്തോടെ സംസാരിക്കണം. അവനും അവന്റെ ഭാര്യക്കും വേണ്ടി ഉമ്മ ഉള്ളറിഞ്ഞ്‌ പ്രാര്ഥിഅക്കണം. ഞാന്‍ നിങ്ങള്ക്കെഭല്ലാം വേണ്ടി പ്രാര്ഥിളക്കുന്നുണ്ട്‌. അല്ലാഹു എല്ലാം ശരിയാക്കും.''

അവന്‍ ഉമ്മയെ വിളിച്ചു.
രണ്ടുപേരും കരഞ്ഞു. ഒന്നും പറയാനാകാതെ വിതുമ്പി. ആ കണ്ണീരില്‍ എല്ലാം തീര്ന്നു . പിണക്കത്തിന്റെ പര്വിതം ഇണക്കത്തിന്റെ ഇഴുകിച്ചേരലായി. ഇരുപത്‌ ദിവസത്തെ ഇടവേളയ്‌ക്കു ശേഷം പരസ്‌പരം ശബ്‌ദം കേട്ടപ്പോള്‍ ആ ഉമ്മയും മകനും എല്ലാം മറന്നു. ആര്ദ്രകതയുള്ള മാതാവും അനുസരണയുള്ള പുത്രനുമായി!
നോക്കൂ, ഇനിയും പരിഹരിക്കപ്പെടാത്ത എത്രയെത്ര അകല്ച്ചാകളാണ്‌ നമുക്കിടയില്‍! ശ്രദ്ധയോടെയുള്ള ഒരാളുടെ ഇടപെടല്‍ അവയ്‌ക്ക്‌ പരിഹാരമേകും. സ്‌നേഹത്തോടെയുള്ള സംസാരം ഇരു കൂട്ടരെയും ഇണക്കും. വസ്‌ത്രത്തിലൊരു തുള വീണാല്‍ നാമെന്തുചെയ്യും? വിരലിട്ട്‌ ആ തുള വലുതാക്കുമോ? ഇല്ല. വേഗം തുന്നിക്കെട്ടി പരിഹരിക്കും, അല്ലേ? പ്രശ്‌നങ്ങളിലെല്ലാം നമ്മുടെ നിലപാട്‌ ഇതാകട്ടെ; നമ്മുടെ പ്രശ്‌നങ്ങളിലും, നമ്മളറിയുന്ന പ്രശ്‌നങ്ങളിലും!

അവലംബം :ശബാബ് വാരിക. http://www.shababweekly.net/

സൈബര്‍ കുറ്റകൃത്യങ്ങള്‍ :നാം ചെയ്യേണ്ടത്

സൈബര് കുറ്റകൃത്യങ്ങള്: മനസ്സ് മാറ്റാന് ഒരുങ്ങണം
ടോമിന് ജെ. തച്ചങ്കരി (സംസ്ഥാന പൊലീസ് സൈബര് സെല് മേധാവി)

സംസ്ഥാനത്ത് സൈബര് കുറ്റകൃത്യം നാള്ക്കുനാള് വര്ധിക്കുകയാണ്. പൊലീസ് മാത്രം മനസ്സ് വെച്ചാല് നിയന്ത്രിക്കാവുന്നതല്ല അത്. ജനങ്ങളും വലിയ പങ്ക് വഹിക്കണം. കുറ്റകൃത്യങ്ങളില് അകപ്പെടാതിരിക്കാനുള്ള മാനസികമായ മുന്നൊരുക്കമാണ് പ്രധാനശക്തി. വഞ്ചനയില് പെട്ടാല് ആര്ജവത്തോടെ കേസ് നടത്താനും കുറ്റവാളിയെ നിയമത്തിന് മുന്നില് കൊണ്ടുവരാനും ധീരത കാണിക്കണം. ഈ രണ്ട് സമീപനവും ശക്തിപ്പെട്ടാല് പൊലീസിന്റെ ഇന്നത്തെ സന്നാഹംകൊണ്ട് ഈ മേഖലയെ ശുദ്ധീകരിക്കാം, തീര്ച്ച.

മറ്റേതൊരു സംസ്ഥാനത്തെക്കാളും മികവുറ്റ സംവിധാനമാണ് സൈബര് കുറ്റകൃത്യം തടയാന് കേരളം ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില് കേന്ദ്രീകരിച്ച് ഇന്റര് നെറ്റിലൂടെ ജോലി തട്ടിപ്പ് നടത്തുന്ന അന്തര്ദേശീയ കുറ്റവാളി സംഘത്തെ ഈയിടെ കണ്ടെത്തി ചില വിദേശികളെ അറസ്റ്റ് ചെയ്തത് കേരളമാണ്. തിരുവനന്തപുരത്ത് ഹൈടെക് ക്രൈം സെല്ലില് വിദഗ്ധരായ 25 ഓളം പേരും, സംസ്ഥാനമാകെ പരിധിയുള്ള സൈബര് പൊലീസ്സ്റ്റേഷനില് 40 ഓളവും, എസ്.എം.എസ് സെല്ലില് 12 പേരും സേവനത്തിലുണ്ട്.
നാലുരീതിയില് സൈബര് പരാതികള് പൊലീസിന് കൈമാറാം. 9497900000 എന്ന മൊബൈല് നമ്പറില് എസ്.എം.എസ് അയക്കാം.എന്നാല്, ഇവിടെ നിന്ന് പരാതിക്കാര്ക്ക് മറുപടി കിട്ടില്ല. കിട്ടിയ സന്ദേശം നല്കിയവരെക്കുറിച്ച രഹസ്യം സൂക്ഷിച്ചുതന്നെ ജില്ലാ സൈബര്സെല്ലിനും അവിടെ നിന്ന് പൊലീസ്സ്റ്റേഷനിലേക്കും കൈമാറും. പരാതിയെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തി തുടര്നടപടിയെടുക്കും.
cyberps@keralapolice.gov.in എന്ന വിലാസത്തില് ഇ^മെയിലാണ് മറ്റൊരു വഴി. ഇതേ വിലാസം തന്നെ പതിനാല് ജില്ലകളുടെ പേരിലും ഉണ്ട്. hitechcell@keralapolice.gov.in എന്ന പേരില് ഹൈടെക് സെല്ലിനും മെയിലുണ്ട്. കേരള പൊലീസ് വെബ്സൈറ്റില് സൈബര്സെല്ലിന്റെ വിപുലമായ ലിങ്ക് സൈറ്റ് സന്ദര്ശിച്ചാല് ഇത് സംബന്ധിച്ച നിയമപരവും സാങ്കേതികവുമായ എല്ലാ നിര്ദേശങ്ങളും ലഭ്യമാവും. 1091,100, 1090 എന്നീ പൊലീസ് പരാതി ഫോണ് നമ്പറുകളിലേക്കും സൈബര്പരാതികള് നേരിട്ട് വിളിച്ച് പറയാം. രേഖാമൂലം പരാതി എഴുതി അയക്കുന്ന നാലാമത്തെ രീതിയാണ് ഏറെ ഫലപ്രദം. ഇങ്ങനെ അയക്കുന്ന പരാതികളില് പരാതിക്കാരെക്കുറിച്ച വിവരങ്ങള് പൊലീസ് രഹസ്യമായി സൂക്ഷിക്കും. പരാതിപ്പെടുന്ന ആള് എത്രത്തോളം ഈ കുറ്റകൃത്യത്തില് എതിര്കക്ഷിക്ക് സഹായി ആയി എന്നതല്ല, എതിര്കക്ഷി എത്രത്തോളം പരാതിക്കാരെ ചീറ്റ് ചെയ്തു എന്നതാണ് സൈബര് കുറ്റാന്വേഷണത്തിന്റെ മുഖ്യ അന്വേഷണലക്ഷ്യം. അതിനാല് പരാതിപ്പെടുന്നവര്ക്ക് ഒരു കാരണവശാലും പേടിക്കാനില്ല.

സൈബര് കേസുകളില് തെളിവുകള് കൃത്യമായി ഉണ്ടാവും. തെളിവില്ലാത്ത ഒരു സൈബര് കുറ്റകൃത്യവും ഉണ്ടാവില്ല. മൊബൈല് ഫോണില് നിന്ന് ഡിലീറ്റ് ചെയ്യുന്നവ പോലും മെമറിയില് നിന്ന് ശേഖരിക്കാവുന്ന സംവിധാനമുണ്ട്. അതിനാല് പരാതിയില് ഉറച്ചു നില്ക്കാനുള്ള തന്റേടമാണ് യഥാര്ഥത്തില് വേണ്ടത്. ഇത് പൊലീസല്ല കാണിക്കേണ്ടത്, പരാതിക്കാരാണ്. കേരളത്തില് ഇതിനകം ഹൈടെക് സെല്ലില് റജിസ്റ്റര് ചെയ്യപ്പെട്ടത് 40 ഓളം കേസുകളാണ്.

2000 ലെ ഇന്ഫര്മേഷന് ടെക്നോളജി ആക്ടും റൂള്സുമാണ് സൈബര്സെല് പിന്തുടരുന്നത്. 2008 ഡിസംബറില് പാര്ലമെന്റ് ഈ നിയമം പുതിയ പ്രവണതകള് മുന്നില്കണ്ട് ഭേദഗതി ചെയ്തു. മൂന്ന് വര്ഷം മുതല് പത്ത് വര്ഷം വരെ തടവ് ലഭിക്കാവുന്നതാണ് നിയമം. പക്ഷേ, അന്തര് ദേശീയ ഐ.ടി നിയമത്തിന്റെ ചുവട് പിടിച്ചാണ് നമ്മുടെ നിയമം. അന്തര്ദേശീയ നിയമത്തിന്റെ പാശ്ചാത്തലവും ഇന്ത്യയുടെ പാശ്ചാത്തലവും രണ്ടാണ്. ചില പാശ്ചാത്യരാജ്യങ്ങളില് സെക്സിനോടുള്ള നിലപാട് ഉദാരമാണ്. ഇത്തരം രാജ്യങ്ങള് ആസ്ഥാനമായുള്ള ചില സൈബര് വ്യവസായസംരംഭങ്ങളാണ് ഇന്റര്നെറ്റില് വ്യാപിച്ചുകിടക്കുന്നത്. ഫ്രീസെക്സ് സൈറ്റുകളെല്ലാം ഇത്തരം രാജ്യങ്ങളുടെ ഉല്പന്നങ്ങളാണ്. മുതലാളിത്ത രാജ്യങ്ങള് പടച്ചു വിടുന്നതെല്ലാം അതിരുകളില്ലാതെ ആസ്വദിക്കാന് നാം പഠിച്ചുകഴിഞ്ഞു. അപ്പോള് എവിടെയാണ് നിയന്ത്രണം ഉണ്ടാവേണ്ടത്? നമ്മുടെ മനസ്സിലാണ് ആദ്യത്തെ നിയമം സ്ഥാപിക്കേണ്ടത്. പൊലീസും കോടതിയും എല്ലാം സ്വന്തം മനസ്സിലുണ്ടെങ്കിലേ ഈ പ്രവണതയെ നേരിടാനാവുകയുള്ളൂവെന്ന് ചുരുക്കം.

മുമ്പ് ഒരു അശ്ലീലസിനിമ കാണണമെങ്കില് തിയറ്ററില് പോകണം. 'എ'പടം പ്രദര്ശിപ്പിക്കുമ്പോള് പോലും 'പ്രായപൂര്ത്തിയെത്തിയവര്ക്ക് മാത്രം' എന്ന സെന്സര്ബോര്ഡിന്റെ മുന്നറിയിപ്പോടെയേ പാടുള്ളൂ. ചാനലുകളില് അശ്ലീലപരസ്യങ്ങളും ചീളുകളും പ്രത്യക്ഷപ്പെടുമ്പോള് തന്നെ നമ്മുടെ ധാര്മികബോധം ഉണരാറുണ്ട്. നിയമപരമായും ഈ മേഖല നിയന്ത്രണവിധേയമാണ്. പക്ഷേ, ഇതൊന്നും ബാധകമല്ലാത്ത ഒരു മേഖലയായി ഇന്റര്നെറ്റ് രംഗം വളര്ന്നിരിക്കുന്നു.
മൊബൈല് ഫോണ് കണക്ഷനുകള് കേരളത്തില് ഒന്നും രണ്ടും കോടിയല്ല, നാല് കോടിയോളമായി കഴിഞ്ഞു. റേഷന് കാര്ഡിനേക്കാള് വരും ഇത്. അത്രത്തോളം കേരളം മൊബൈല് ഫോണ് മേഖലയില് വളര്ന്നിരിക്കുന്നു. മൊബൈല് ഒപ്ഷനുകളിലെ വളര്ച്ചയാണ് കുറ്റകൃത്യം വര്ധിപ്പിച്ചത്. കാമറ സെറ്റുകള് വല്ലാത്ത കുരുക്കാണ് തീര്ത്തത്. പകര്ത്തുന്ന പടങ്ങള് സ്റ്റോര് ചെയ്യാന് കമ്പ്യൂട്ടര് സെന്ററുകളിലേക്ക് പോകുന്നതോടെ പകര്ത്തിയ രംഗങ്ങള്ക്ക് ഒരു രഹസ്യവും ഇല്ലാതായി. ബ്ലാക്ക് മെയില് ചെയ്യപ്പെടാന് ഇത്രത്തോളം നല്ലൊരു ആയുധം വേറെയില്ല. പെണ്കുട്ടികള് ബലിയാടാക്കപ്പെടുന്നത് ഈ രംഗത്താണ്. ബ്ലൂടുത്ത് സംവിധാനമാണ് ഏറ്റവും വലിയ പ്രശ്നമായി സൈബര് സെല്ലിന്റെ മുന്നിലെത്തുന്ന പരാതികളില് മുഴച്ചു കാണുന്നത്. ബ്ലൂടുത്ത് വഴി പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങള്ക്ക് ഒരു നിയന്ത്രണവുമില്ല.

യഥാര്ഥത്തില് പെണ്കുട്ടികള്ക്ക് ഏറ്റവും സുരക്ഷിതമായ ഉപകരണമാണ് മൊബൈല്ഫോണ്. ഫോണ് കൈയില് നല്കി പെണ്കുട്ടിയെ എത്ര ദീര്ഘമേറിയ യാത്രയിലും കുടുംബത്തിന് ഗൈഡ് ചെയ്യാം. മുമ്പ് കുട്ടികളെ ഹോസ്റ്റലില് കൊണ്ടാക്കാന് രക്ഷിതാക്കള്തന്നെ പോകണം. മൊബൈല് വന്നതോടെ അതിന്റെ ആവശ്യമില്ല. അവര് ബസ് കയറിയത്, യാത്ര തുടരുന്നത്, വണ്ടി കിട്ടിയത്, ഇറങ്ങിയത്, ഹോസ്റ്റലില് എത്തിയത് എല്ലാം അപ്പപ്പോള് മൊബൈല് വഴി വിളിച്ചറിഞ്ഞ് കുടുംബത്തിന് സമാധാനിക്കാം. അങ്ങനെ എല്ലാ അര്ഥത്തിലും നല്ലൊരു സുരക്ഷിതപങ്കാളിയാവേണ്ട മൊബൈല്ഫോണ് തന്നെയാണ് പെണ്കുട്ടികളുടെ ജീവിതം തകര്ക്കുന്നത് എന്ന് വന്നാല് അതിന് ഉത്തരവാദി ആരാണ്? നമ്മുടെ മനസ്സ് തന്നെയാണെന്ന് ഞാന് തറപ്പിച്ച് പറയും.
മൊബൈല്ഫോണ് കുട്ടികള്ക്ക് നല്കിയാല് പോരാ. അത് എങ്ങനെ അവര് ഉപയോഗിക്കുന്നുഎന്ന് സൂക്ഷ്മനിരീക്ഷണം നടത്താറുണ്ടോ? മൊബൈല്ഫോണ് കുട്ടികള്ക്ക് വാങ്ങുമ്പോള്, കാമറ ഇല്ലാത്ത, മെമറികാര്ഡില്ലാത്ത, ത്രിജി, ജി.പി.ആര്.എസ്,ബ്ലൂടുത്ത് എന്നിവ കിട്ടാത്ത പ്രാഥമികമായ ഒപ്ഷനുകള് മാത്രമുള്ള മൊബൈല് സെറ്റ് മതിയെന്ന് തീരുമാനിച്ചാല് പോരേ? കോഴിക്കോട്ടെ മൊബൈല് ഫോണ് കാമറയെക്കുറിച്ച് അന്വേഷണത്തില് കിട്ടിയ മറ്റൊരു സാങ്കേതിക വളര്ച്ചയുടെ വിവരം കൂടി വായനക്കാരുമായി പങ്കിടാം. മൊബൈല് കാമറ ഒരു മുറിയില് സ്ഥാപിച്ച് അതിന്റെ കണ്ട്രോള് രഹസ്യ കേന്ദ്രത്തിലിരിന്ന് കൈകാര്യം ചെയ്യാനും കഴിയുന്ന സോഫ്റ്റ് വെയര് വികസിച്ചിരിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം. ഇതനുസരിച്ച് കാമറയുടെ ചെറുതരം മോഡുകള് മുറിയുടെ സ്വിച്ച് ബോര്ഡ്, പേനയുടെ അടപ്പ്, തുടങ്ങിയ പലേടത്തും സ്ഥാപിക്കാന് കഴിയും.

കേരളത്തിലെ ഇന്റര്നെറ്റ് കഫെകളെ നിയന്ത്രിക്കാന് തന്നെ സൈബര്സെല് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ഒരു നിയമത്തിന്റെ കരട് തയാറാവുന്നുണ്ട്. ഇന്റര്നെറ്റ് കഫെകള് വലിയ അധോലോക മേഖലയാവുന്നുണ്ട്. എല്ലാം അങ്ങനെയാണെന്നല്ല. അധോലോകത്തിന് വേണ്ടി കഫെകള് സ്ഥാപിക്കപ്പെടുന്നു. ഏതെങ്കിലും ഒരു മുറിയില് നെറ്റ് കണക്ഷന് നേടി കുറെ കമ്പ്യൂട്ടറുമായി ഇരുന്നാല് അത് കണ്ടെത്താനാവാത്ത അവസ്ഥയാണിപ്പോഴുള്ളത്. കേരളത്തില് മൂന്ന് കോടിയോളം ഇന്റര്നെറ്റ് വരിക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. കഫെകളുടെ എണ്ണം 15,000 ത്തിനും 20,000 ത്തിനും ഇടയിലാണ്. ഇവക്ക് തീര്ച്ചയായും ഒരു നിയമം വേണം. കഫെകള് റജിസ്റ്റര് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഒരു നിശ്ചിത സെക്യൂരിറ്റി തുക ഈടാക്കി പൂര്ണമായ മേല്വിലാസവും യോഗ്യതയുമുള്ളവര്ക്ക് ഇന്റര്നെറ്റ് കഫെ നടത്താനുള്ള ലൈസന്സ് അനുവദിക്കുന്ന വിധത്തിലാണ് നിയന്ത്രണം വരുത്തുക. കഫെകളുടെ പ്രവര്ത്തനവും നിയമം വഴി ചിട്ടപ്പെടുത്തും. മുഴുവന് കമ്പ്യൂട്ടറുകളും ഉടമക്ക് നേരിട്ട് കാണാവുന്ന വിധത്തില് പരസ്യമായി തന്നെ സ്ഥാപിക്കണം. ഉപഭോക്താക്കള്ക്ക് ഇപ്പോഴുള്ള രഹസ്യമായ ഇരിപ്പിടം ഇനി അനുവദിക്കില്ല. സ്വന്തമായി ഇന്റര്നെറ്റ് ഉളളവര് പോലും കഫെകളില് വന്ന് നെറ്റ് ഉപയോഗിക്കുന്നതിന്റെ പിന്നിലെന്താണെന്ന് മനസ്സിലാക്കാവുന്നതാണ്. പിടികൊടുക്കപ്പെടാത്തത് കഫെയിലൂടെ ചെയ്യാമെന്ന് ആഗ്രഹിച്ചാണ് പലരും ഇന്റര്നെറ്റ് കഫെകളില് എത്തുന്നത്. ഇത് തടയാന് കഫെകള് ഉപയോഗിക്കുന്നവരുടെ പൂര്ണ വിവരം രേഖപ്പെടുത്തുന്ന (തിരിച്ചറിയല് കാര്ഡ് ഉള്പ്പെടെ) റജിസ്റ്റര് നിര്ബന്ധമാക്കും. സ്ഥിരമായ ഉപഭോക്താക്കളുടെ തിരിച്ചറിയല് കാര്ഡ് ഉള്പ്പെടെയുള്ള വിലാസം രേഖപ്പെടുത്തിയ റജിസ്റ്റര് തയാറാക്കി റജിസ്ട്രേഷന് നമ്പര് നല്കാവുന്നതുമാണ്. പുതിയ ഒരാള് വരുമ്പോള് തീര്ച്ചയായും കഫെകളില് തിരിച്ചറിയല് രേഖ നല്കണം.
നമ്മുടേതായ ഒരു സാംസ്കാരിക പൈതൃകം മറക്കരുത്. അത് മുറുകെ പിടിക്കാന് കഴിയണം. പുതിയ സാങ്കേതിക മികവുകള് ഉപയോഗിക്കാതിരിക്കാന് ആവില്ല. തലമുറയെ അതില് നിന്ന് പിന്തിരിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. പക്ഷേ, പുതിയ ഉല്പന്നങ്ങള് എങ്ങനെ ഉപയോഗിക്കണം എന്നതില് കണിശമായ നിലപാടുണ്ടാവണം. എല്ലാ രംഗത്തും നിരീക്ഷണവും മോണിറ്ററിങ്ങും കുട്ടികളുമായി കൂടിയാലോചനയും പരസ്പര വിട്ടുവീഴ്ചയും കാണിക്കണം. കുറ്റവാളികള് ശിക്ഷിക്കപ്പെടാതിരിക്കുമ്പോഴാണ് കുറ്റകൃത്യം പെരുകുന്നത്. സൈബര് മേഖലയിലെ ഏറ്റവും വലിയ പ്രശ്നവും അതാണ്ണ്‍ .

അവലംബം :മാധ്യമം ദിനപത്രം .